Bigg Boss Malayalam Season 8 : ജീവതം വച്ചാണ് കളിക്കുന്നത്! താൻ എന്തുകൊണ്ട് ബി​ഗ് ബോസിൽ ? വീഡിയോയുമായി രാഹുൽ ഈശ്വർ

Bigg Boss Malayalam Latest Updates, Rahul Eswar : താൻ എന്തുകൊണ്ട് ബിഗ് ബോസിലേക്ക് എത്തി എന്ന് വിശദീകരിക്കുക വീഡിയോ രാഹുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്ത് വന്നിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ബിഗ് ബോസിലേക്ക് എത്തിയതിന് പിന്നിൽ എന്ന് രാഹുൽ പറയുന്നു. അതിൽ ആദ്യത്തേത് മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കുന്നതിന് പുരുഷ അവകാശങ്ങൾ

Bigg Boss Malayalam Season 8 : ജീവതം വച്ചാണ് കളിക്കുന്നത്! താൻ എന്തുകൊണ്ട് ബി​ഗ് ബോസിൽ ? വീഡിയോയുമായി രാഹുൽ ഈശ്വർ

Rahul Eswar, Bigg Boss

Published: 

07 Sep 2026 | 02:01 PM

ഇത്തവണത്തെ ബിഗ് ബോസിനിൽ രാഹുൽ ഈശ്വർ മത്സരാർത്ഥിയാകുമെന്നത് നേരത്തെ തന്നെ ഏകദേശം ഉറപ്പിച്ച കാര്യമായിരുന്നു. ബിഗ് ബോസ് റിവ്യൂവർ മാരാണ് രാഹുലിന്റെ പേര് ആദ്യം പ്രെഡിക്ഷൻ ലിസ്റ്റിലൂടെ പുറത്തുവിടുന്നത്. പിന്നീട് രാഹുൽ തന്നെ തനിക്ക് ബിഗ്ബോസിൽ മത്സരിക്കാൻ താല്പര്യമുണ്ട് എന്ന് പ്രതികരിക്കുകയും ഉണ്ടായി. വേറൊരു രാജ്യത്തേക്ക് താൻ പോകുന്ന കുറിപ്പോടെ രാഹുൽ ഷോ തുടങ്ങുന്നതിന് തലേദിവസം ഇട്ട പോസ്റ്റും ബിഗ് ബോസിലെ രാഹുലിന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇന്നലെയാണ് ബിഗ് ബോസ് സീസൺ 8 ന് തുടക്കമായത്.

എന്തുകൊണ്ട് ബിഗ് ബോസിൽ

അതേസമയം താൻ എന്തുകൊണ്ട് ബിഗ് ബോസിലേക്ക് എത്തി എന്ന് വിശദീകരിക്കുക വീഡിയോ രാഹുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്ത് വന്നിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ബിഗ് ബോസിലേക്ക് എത്തിയതിന് പിന്നിൽ എന്ന് രാഹുൽ പറയുന്നു. അതിൽ ആദ്യത്തേത് മെൻസ് കമ്മീഷൻ യാഥാർത്ഥ്യമാക്കുന്നതിന് പുരുഷ അവകാശങ്ങൾ ഹൈലൈറ്റ് ചെയ്യൽ ആണ്. പുരുഷന്മാർ നിരവധി പ്രശ്നങ്ങളാണ് നിലവിൽ അഭിമുഖീകരിക്കുന്നത്. ഇത് അഡ്രസ്സ് ചെയ്യപ്പെടുന്നില്ല. സ്ത്രീകളെക്കാൾ ഇരട്ടി ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ് എന്നും രാഹുൽ പറയുന്നു.

Also Read : മോഹൻലാലിനെതിരെ നിരാഹാരം പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ, ജയിലിൽ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലാലേട്ടനും

ജീവിതം വച്ചുള്ള കളി

അടുത്ത കാരണം ബിഗ് ബോസ് ലോകത്തിലെ ഏറ്റവും മികച്ച ഒരു ഗെയിം ആണ്. ജീവിതം കൊണ്ടാണ് ഈ ഷോയിൽ മത്സരാർത്ഥികൾ കളിക്കുന്നത്. അടുത്ത കാരണമായി പറയുന്നത് താൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണ് എന്നതാണ്. അതുകൊണ്ട് അദ്ദേഹം ഹോസ്റ്റ് ചെയ്യുന്ന ഒരു ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ കഴിയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും രാഹുൽ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ ക്ഷമിക്കണം

ഇതിൽ ചിലപ്പോൾ താൻ ചില അബദ്ധങ്ങളിലും തെറ്റുകളിലും ഒക്കെ ചെന്ന് പെടാം. അതൊക്കെ നിങ്ങൾ ക്ഷമിക്കണം. ഷോയിലേക്ക് എത്തുന്നതിനുമുമ്പ് ഒരാഴ്ച മുമ്പ് സെപ്റ്റംബർ രണ്ടാം തീയതിയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നും രാഹുൽ പറയുന്നു. ഇത്തരത്തിൽ കുറച്ചു വീഡിയോകൾ താൻ മുൻകൂട്ടി തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് അത് ഓരോരോ അവസരങ്ങളിൽ പബ്ലിഷ് ആകുമെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു. ഈ സീസണിൽ മത്സരം പൊടിപാറും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഷോ തുടങ്ങി മണിക്കൂറുകൾ കഴിയുമ്പോഴേക്കും മത്സരാർത്ഥികൾ തമ്മിൽ ചൂടേറിയ വാഗ്വാദങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്.

English Summary

A video explaining why he joined Bigg Boss has been released on Rahul’s official Facebook page. Rahul states that there are primarily three reasons behind his participation in the show.

Loading...
Unable to load recommendations.
Follow Us
Related Stories
Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം
Jayam Ravi-Kenisha Viral Video: ഒരുമിച്ചിരുന്ന് പുകവലിച്ച് ജയം രവിയും കെനീഷയും ? കഞ്ചാവ് എന്ന് ആരോപണം
Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
Mammootty : അർധരാത്രിയിൽ വമ്പൻ അപ്ഡേറ്റ്! പിറന്നാൾ ദിനത്തിലും സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി
Bigg Boss Malayalam Season 8 : ‌മോഹൻലാലിനെതിരെ നിരാഹാരം പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ, ജയിലിൽ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലാലേട്ടനും
Bigg Boss Malayalam Season 8: ബിഗ് ബോസിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിൽ വച്ച് കാണാം; പരസ്പരം മുന്നറിയിപ്പുമായി റിനിയും രാഹുൽ ഈശ്വറും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി