Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ

Big boss Malayalam Season 8:അതിനിടെ രാഹുൽ ഈശ്വരുമായി എപ്പോഴും തർക്കിച്ചു കൊണ്ടിരുന്ന റിനി പിന്നീട് കരഞ്ഞുകൊണ്ട് താൻ അങ്ങനെയൊരു കാര്യം പറയാനുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ചും എല്ലാം വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം പിന്നെ വീട്ടിൽ ഇരുവരും സുഹൃത്തുക്കളെ പോലെ ടാസ്കുകൾ എല്ലാം ഒന്നിച്ച് ഐക്യത്തോടെ ചെയ്യുന്നതാണ് കാണുന്നത്. ഇതോടെ ജന്മ ശത്രുക്കൾ ഒന്നിച്ചു എന്ന രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നു..........

Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ

Rahul Easwar Wife About Show

Published: 

13 Sep 2026 | 02:29 PM

അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഇത്തവണ ബിഗ്ബോസ് വീടിനുള്ളിൽ സംഭവിക്കുന്നത്. ശത്രുക്കളായി വീടിനകത്ത് കയറിയ രാഹുൽ ഈശ്വറും റിനി ആൻ ജോർജും ഇപ്പോൾ നല്ല മിത്രങ്ങളെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത്. അല്ലെങ്കിലും തനിക്ക് ആശയപരമായി മാത്രമേ റിനിയുമായി വിരോധമുള്ളു എന്ന് വീടിനുള്ളിൽ എത്തിയ ഉടനെ തന്നെ രാഹുൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ രാഹുൽ ഈശ്വരുമായി എപ്പോഴും തർക്കിച്ചു കൊണ്ടിരുന്ന റിനി പിന്നീട് കരഞ്ഞുകൊണ്ട് താൻ അങ്ങനെയൊരു കാര്യം പറയാനുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ചും എല്ലാം വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം പിന്നെ വീട്ടിൽ ഇരുവരും സുഹൃത്തുക്കളെ പോലെ ടാസ്കുകൾ എല്ലാം ഒന്നിച്ച് ഐക്യത്തോടെ ചെയ്യുന്നതാണ് കാണുന്നത്. ഇതോടെ ജന്മ ശത്രുക്കൾ ഒന്നിച്ചു എന്ന രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നു.

ALSO READ:നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ

ഇതിനിടെ രാഹുൽ ഈശ്വറിന്റെ ഭാര്യ റിനി ആൻ ജോർജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആകുന്നത്. റിനി തങ്ങളുടെ ജീവിതത്തിൽ നല്ല രീതിയിൽ ഒരു പ്രശ്നമുണ്ടാക്കിയ വ്യക്തിയാണ് എന്നാണ് ദീപ രാഹുൽ പറയുന്നത്. ചേട്ടൻ 14 ദിവസം ജയിലിൽ കടക്കാൻ ഒരു പരിധിയിൽ കാരണം റിനി തന്നെയാണ്. എന്നാൽ അവരെ ഇപ്പോഴും ആളുകൾ അതിജീവിത എന്ന് വിളിക്കുന്നതിന്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത്. എത്രയോ കള്ള കേസുകളാണ് നമ്മുടെ ഈ നാട്ടിലുള്ളത്. വ്യാജ കേസുകൾ കാരണം ജീവിതം നഷ്ടപ്പെട്ട എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ അതിജീവിത അവരെല്ല എന്റെ രാഹുലേട്ടനല്ലേ എന്നും ദീപ ചോദിക്കുന്നു.

കോമ്പിനേഷൻ വർക്ക് ആകുമോ?

കൂടാതെ രാഹുൽ ഈശ്വറും റിനിയും ഇപ്പോൾ പരസ്പരം ഐക്യത്തോടെ കളിക്കുന്നതിനെക്കുറിച്ചും ദീപ സംസാരിക്കുന്നുണ്ട്. പല സീസണുകളിലും ഇത്തരത്തിലുള്ള പല കോംബോകളും ഉണ്ടായിട്ടുണ്ട്. എന്നാൽ എനിക്ക് തോന്നുന്നില്ല ഇവർ തമ്മിലുള്ള ഈ കോംബോ എത്രത്തോളം ഡെവലപ്പ് ആകുമെന്ന്. ഒരാളെ വെച്ച് കൊണ്ട് നമ്മൾ കണ്ടന്റ് ഉണ്ടാക്കുന്നത് വലിയ കാര്യമില്ല എന്നും രാഹുലിൽ ഇശ്വറിന്റെ ഭാര്യ പറയുന്നു. മാത്രമല്ല ഇത്തവണത്തെ ബിഗ് ബോസ് രാഹുൽ ഈശ്വർ തന്നെ തൂക്കും എന്നും അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് എന്നും ദീപ പറയുന്നു.

ENGLISH SUMMARY

Unexpected things are happening inside the Bigg Boss house this time. Rahul Easwar and Rini Ann George, who entered the house as adversaries, are now behaving like good friends. In fact, Rahul had clarified immediately upon entering the house that his conflict with Rini was purely ideological.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ