AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: അപ്രതീക്ഷിതമോ? ഷിബിന ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്

Shibina Eliminated from Bigg Boss : അങ്ങനെ ഒരു വീക്കെൻഡ് എപ്പിസോഡ് കൂടി പൂർത്തിയാകുമ്പോൾ ബിഗ് ബോസ് മലയാളം സീസൺ 8 ൽ നിന്ന് അടുത്ത മത്സരാർത്ഥിയും പുറത്ത്. ഇത്തവണത്തെ ബിഗ്ബോസ് ലേക്ക് കോമണേഴ്‌സിനെ കണ്ടെത്തുന്നതിനായി നടത്തിയ അഗ്നി പരീക്ഷ ഷോയിലൂടെ ഹൗസിലെത്തിയ ഷിബിനയാണ് ഈയാഴ്ച ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്.

Bigg Boss Malayalam Season 8: അപ്രതീക്ഷിതമോ? ഷിബിന ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്
Shibina , MohanlalImage Credit source: Screen Grab
Amal KV
Amal KV | Published: 27 Sep 2026 | 11:28 PM

അങ്ങനെ ഒരു വീക്കെൻഡ് എപ്പിസോഡ് കൂടി പൂർത്തിയാകുമ്പോൾ ബിഗ് ബോസ് മലയാളം സീസൺ 8 ൽ നിന്ന് അടുത്ത മത്സരാർത്ഥിയും പുറത്ത്. ഇത്തവണത്തെ ബിഗ്ബോസ് ലേക്ക് കോമണേഴ്‌സിനെ കണ്ടെത്തുന്നതിനായി നടത്തിയ അഗ്നി പരീക്ഷ ഷോയിലൂടെ ഹൗസിലെത്തിയ ഷിബിനയാണ് ഈയാഴ്ച ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. ഷിബിനയെ സംബന്ധിച്ചിടത്തോളവും ഒരു വിഭാഗം പ്രേക്ഷകരെ സംബന്ധിച്ചിടത്തോളവും ഇത് അപ്രതീക്ഷിത എവിക്ഷൻ ആണ്. താൻ എവിക്റ്റഡ് ആണ് എന്നുള്ള വിവരം വളരെ ഞെട്ടലോടെയാണ് ഷിബിന കേട്ടത്.

ഹൗസിന് പുറത്തെത്തി മോഹൻലാലിനോട് സംസാരിക്കുമ്പോഴും ഷിബിന ആ ഞെട്ടൽ പങ്കുവച്ചു. ഒരു വല്ലാത്ത ഷോക്കാണ് ഷിബിനയ്ക്ക് കിട്ടിയിരിക്കുന്നത്, ഷിബിന് അത്യാവശ്യം നന്നായി കളിച്ചു, പക്ഷെ
നമ്മുടെ കാഴ്ചപ്പാടുകൾ അല്ലാലോ പുറത്തുള്ളവരുടെ കാഴ്ചപാടുകൾ എന്ന് പറഞ്ഞു മോഹൻലാൽ ആശ്വസിപ്പിച്ചു. വൈൽഡ് കാർഡ് എൻട്രി എന്ന രീതിയിൽ ആണ് ഷിബിനയും താഷിയും ഒരുമിച്ച് ഒറ്റ മത്സരാർത്ഥി എന്ന നിലയിൽ ബിഗ് ബോസിലേക്ക് എത്തിയത്. എന്നാൽ ഹൗസിലെത്തിയതിനു ശേഷം രണ്ടു മത്സരാർത്ഥികളായി ഇവർ മാറുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ച് ഒറ്റ മത്സരാർത്ഥിയായാണ് കയറിയിരുന്നത് എങ്കിലും താൻ തന്റെ ഐഡന്റിറ്റിയിൽ നിന്നു തന്നെയാണ് മത്സരത്തിൽ പങ്കെടുത്തത് എന്ന് ഷിബിന പറഞ്ഞു.

Also Read: മരിക്കുന്നതുവരെ ആ ട്രോമ മാറില്ല; ടാസ്കിനിടയിൽ ചെയ്ത മോശം പ്രവർത്തിയെ ചോദ്യംചെയ്ത് മോഹൻലാൽ

എല്ലാ സാഹചര്യങ്ങളിലും ഞാൻ മുഖത്തടിച്ചത് പോലെ മനസ്സിലുള്ളത് തുറന്ന് സംസാരിച്ചിട്ടുണ്ട് ഒരു പക്ഷേ അതായിരിക്കാം തന്റെ പുറത്താകലിന് പിന്നിലെ കാരണം. പക്ഷേ താൻ ആ തീരുമാനത്തെ ബഹുമാനിക്കുന്നു. മറ്റു പല മത്സരാർത്ഥികളും വളരെ സേഫ് ആയി പലരെയും പ്രീതിപ്പെടുത്തുന്ന രീതിയിലാണ് ഗെയിം കളിക്കുന്നത്. എന്നാൽ തനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ആത്മാർത്ഥതയോടെയാണ് ഹൗസിൽ കളിച്ചത് അതുകൊണ്ടു തന്നെ തനിക്ക് വലിയ രീതിയിൽ വിഷമമില്ല എന്നും ഷിബിന പറഞ്ഞു.

രണ്ടാഴ്ച വരെയാണ് ഷിബിനയ്ക്ക് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി തുടരാൻ സാധിച്ചത്. ഇനി അടുത്ത ആഴ്ചയിലെ നോമിനേഷനിലേക്ക് വന്നാൽ നിലവിൽ മത്സരാർത്ഥികളായുള്ള എല്ലാവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.ഹൗസിലെ പലരുമായും പല തവണ ഷിബിന ഏറ്റമുട്ടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ മത്സരം വളരെ കടുക്കും എന്നുള്ള കാര്യത്തിൽ ഉറപ്പാണ്.

English Summary

As another weekend episode concludes, the next contestant has been evicted from Bigg Boss Malayalam Season 8. Shibina, who entered the house through the Agni Pareeksha show a selection process designed to find ‘commoners’ for this season is the one who has been evicted this week

Follow Us