AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്

Big Boss Malayalam Season 8 Rini Ann George to Openst To Rahul:താൻ നേരിട്ട മോശം സാഹചര്യം തുറന്നു പറഞ്ഞതോടെ നിരവധി പേരാണ് ഇതേ വ്യക്തിയെപ്പറ്റി തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. യഥാർത്ഥത്തിൽ ഈ തുറന്നു പറച്ചിലുകളെല്ലാം ആ വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്കാണ് വഴിവെച്ചത്.കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ കൊടുങ്കാറ്റായി ഈ തുറന്നു പറച്ചിലുകൾ മാറുകയും ചെയ്തു..............

Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Rini Ann George And RahulImage Credit source: Social Media
Ashli C
Ashli C | Published: 11 Sep 2026 | 04:12 PM

ബിഗ് ബോസ് വീട്ടിലെത്തി രാഹുൽ ഈശ്വറിനോട് മനസ്സ് തുറന്ന് നടി റിനി ആൻ ജോർജ്. ബി​ഗ് ബോസ് വീട്ടിലെത്തിയപ്പോൾ മുതൽ ഇരുവരും ഒരേ വിഷയത്തെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ആ കാര്യത്തിലാണ് ഇപ്പോൾ വീണ്ടും ഇരുവരും തുറന്ന സംസാരം ഉണ്ടായിരിക്കുന്നത്. കേരളത്തെ ഒരു പ്രമുഖനായ വ്യക്തിക്ക് വേണ്ടിയാണ് ഇരുവരും സംസാരിക്കുന്നത്. ബിഗ് ബോസിന് വീട്ടിൽ എത്തുന്നതിനു മുന്നേ റിനി ശ്രദ്ധേയമാകുന്നത് ആ വ്യക്തിക്ക് എതിരെ അവർ തുറന്നു പറഞ്ഞ ചില കാര്യങ്ങളിലൂടെയാണ്.

ആ വ്യക്തിയിൽ നിന്നും താൻ നേരിട്ട മോശം സാഹചര്യം തുറന്നു പറഞ്ഞതോടെ നിരവധി പേരാണ് ഇതേ വ്യക്തിയെപ്പറ്റി തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. യഥാർത്ഥത്തിൽ ഈ തുറന്നു പറച്ചിലുകളെല്ലാം ആ വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്കാണ് വഴിവെച്ചത്.കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ കൊടുങ്കാറ്റായി ഈ തുറന്നു പറച്ചിലുകൾ മാറുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം മൂലകാരണം എന്ന രീതിയിൽ നിരവധി സൈബർ അറ്റാക്കുകളും അതിക്രമങ്ങളും നേരിട്ട വ്യക്തിയായിരുന്നു റിനി ആൻ ജോർജ്.

ALSO READ: ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും

ഇതും വായിക്കൂ

സമൂഹമാധ്യമങ്ങളിൽ മാത്രമല്ല പൊതു ഇടങ്ങളിൽ പോലും റിനിയെ ആളുകൾ ആട്ടിയോടിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ അപ്പോഴൊക്കെയും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് താൻ പറഞ്ഞതിൽ ഒരു യാഥാർത്ഥ്യമുണ്ട് എന്ന ഉറച്ച ശബ്ദത്തിൽ പറയുകയായിരുന്നു റിനി ആൻ ജോർജ്. എന്നാൽ രാഹുൽ ഈശ്വർ റിനിക്ക് എതിരായിരുന്നു. ഇതേ വിഷയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ പരാതി നൽകുകയും പോലീസ് സ്റ്റേഷനിൽ വരെ കേസ് എത്തുകയും ചെയ്ത അവസ്ഥയുണ്ടായി.

ഒരിക്കലും ഇല്ലാതാക്കണമെന്നോ കുടുക്കണമെന്നോ കരുതിയില്ല

അതിനാൽ തന്നെ ബിഗ് ബോസ് വീട്ടിൽ റിനിയെ കണ്ട രാഹുൽ ഈശ്വർ പറഞ്ഞത് അവിടെ താൻ ഉള്ള കാലത്തോളം റിനിയും അവിടെ ഉണ്ടാവണം എനിക്ക് ചില കണക്കുകൾ തീർക്കാനുണ്ട് എന്നാണ്. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ റിനിയും രാഹുലുമായി പോരാടുന്നുണ്ടായിരുന്നു. ഇപ്പോൾ ഇരുവരും തമ്മിൽ ഒരു സംയാമന സംഭാഷണമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് അടുത്ത എപ്പിസോഡിലെ ഭാഗങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്. ആ വ്യക്തിയെ ഒരിക്കലും ഇല്ലാതാക്കണമെന്നോ കുടുക്കണമെന്നോ കരുതി മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു കാര്യമല്ല.

അയാളിൽ നിന്നും ഒരു മോശം സാഹചര്യം മോശം സമീപനം ഉണ്ടായപ്പോൾ അത് അവിടെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അയാൾ ആ തെറ്റുകളെല്ലാം തിരുത്തി വലിയ ഒരു നേതാവായി തിരിച്ചു വരുന്നത് കാണണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും റിനി ആൻഡ ജോർജ് രാഹുൽ ഈശ്വറിനോട് പറഞ്ഞു. റിനിയുടെ ഈ വാക്കുകളിൽ താൻ കൺവിൻസിഡ് ആയി എന്നാണ് രാഹുലും പറയുന്നത്. മാത്രമല്ല തനിക്കൊരു വലിയ ആഗ്രഹം ഉണ്ടെന്നും രാഹുലിനോട് പറയുന്നുണ്ട്. ആ ആഗ്രഹം എന്തായിരിക്കും എന്ന സസ്പെൻസ് ആണ് ഇനി അറിയേണ്ടത്.

ENGLISH SUMMARY

Actress Rini Ann George opened up to Rahul Easwar after arriving at the Bigg Boss house. The two have been discussing the same topic ever since entering the house, and they have now engaged in a candid conversation about it once again. They are discussing a prominent figure from Kerala.

Follow Us