Bigg Boss Malayalam: കട്ടക്കലിപ്പിൽ മോഹൻലാൽ! വിക്കി മുതൽ നേഹ വരെ വാങ്ങിക്കൂട്ടി
Bigg Boss Malayalam Weekend Episode Updates: ബിഗ് ബോസ് മലയാളം സീസണിന്റെ മറ്റൊരു വീക്കെൻഡ് എപ്പിസോഡ് കൂടി അവസാനിച്ചിരിക്കുകയാണ്. ഏറെ നാടകീയ രംഗങ്ങൾക്കാണ് ഏറ്റവും പുതിയ എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. ഹൗസിലെ മത്സരാർത്ഥികളുടെ മോശം പെരുമാറ്റത്തിലും നിയമലംഘനങ്ങൾക്കും എതിരെ ശക്തമായ മുന്നറിയിപ്പാണ് ഇന്ന് ഷോയുടെ ഹോസ്റ്റ് ആയ മോഹൻലാൽ നൽകിയിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തിയ ഓരോ മത്സരാർത്ഥക്കെതിരെയും വളരെ രൂക്ഷമായിട്ടാണ് മോഹൻലാൽ ഇന്ന് പ്രതികരിച്ചത്.

Mohanlal, Wikky, Asif, Thashi, Neha
ബിഗ് ബോസ് മലയാളം സീസണിന്റെ മറ്റൊരു വീക്കെൻഡ് എപ്പിസോഡ് കൂടി അവസാനിച്ചിരിക്കുകയാണ്. ഏറെ നാടകീയ രംഗങ്ങൾക്കാണ് ഏറ്റവും പുതിയ എപ്പിസോഡ് സാക്ഷ്യം വഹിച്ചത്. ഹൗസിലെ മത്സരാർത്ഥികളുടെ മോശം പെരുമാറ്റത്തിലും നിയമലംഘനങ്ങൾക്കും എതിരെ ശക്തമായ മുന്നറിയിപ്പാണ് ഇന്ന് ഷോയുടെ ഹോസ്റ്റ് ആയ മോഹൻലാൽ നൽകിയിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തിയ ഓരോ മത്സരാർത്ഥക്കെതിരെയും വളരെ രൂക്ഷമായിട്ടാണ് മോഹൻലാൽ ഇന്ന് പ്രതികരിച്ചത്. ഇത്രയും ദേഷ്യപ്പെട്ട് മോഹൻലാലിനെ ഒരിക്കലും കണ്ടിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന പ്രതികരണങ്ങൾ.
ആദ്യം നോബിയിൽ നിന്നാണ് മോഹൻലാൽ തുടങ്ങിയത്. ബിഗ് ബോസിന്റെ റൂൾ ബുക്ക് പുഴുങ്ങി തിന്നാം എന്നാണോ വിചാരിക്കുന്നത് എന്ന ചോദ്യമാണ് മോഹൻലാൽ നോബിയോട് പ്രധാനമായും ഉന്നയിച്ചത്. ഹൗസിലെ ഓരോ ആഴ്ചയിലും നടക്കുന്ന എവിക്ഷൻ ലിസ്റ്റിലേക്കുള്ള നോമിനേഷൻ പ്രക്രിയയിൽ യാതൊരുവിധ ഗൂഢാലോചനകളോ പരസ്യമായി ചർച്ച ചെയ്യാനോ പാടില്ല എന്നുള്ള നിയമം ലംഘിച്ച സംഭവത്തിലാണ് നോബിയെ മോഹൻലാൽ എടുത്ത് രൂക്ഷമായി വിമർശിച്ചത്. നോബി ചെയ്ത പ്രവർത്തിയിൽ വാണിംഗ് കാർഡും മോഹൻലാൽ കൊടുത്തു.
Also Read: പി.ആർ കൊടുത്തിട്ടുണ്ടോ? അനുമോളും നോബിയും തമ്മിൽ പൊരിഞ്ഞ അടി
അടുത്ത ഊഴം വിക്കിയുടെയും ആസിഫിന്റെയും താഷിയുടെയും ആയിരുന്നു. ഷിജിനുമായി കഴിഞ്ഞ ആഴ്ചയിൽ ഹൗസിലെ കിച്ചൻ ഏരിയയിൽ ഉണ്ടായ തർക്കത്തിലും ഫിസിക്കൽ ടച്ചിലും ആണ് ഇവരെ മോഹൻലാൽ ചോദ്യം ചെയ്തതും പണിഷ്മെന്റ് നൽകിയതും. അന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചാണ് ഇവരുടെ പ്രവർത്തിക്ക് മോഹൻലാൽ ശക്തമായ താക്കീത് നൽകിയത്. തുടർന്ന് ഇവർ മൂന്നു പേരെയും ഈ ആഴ്ചയിലെ ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും ചെയ്തു.
വിഷയത്തിൽ ഈയാഴ്ചയിലെ ഹൗസിലെ ലീഡർ ആയ നേഹക്കും മോഹൻലാലിന്റെ കയ്യിൽ നിന്ന് കണക്കിന് കിട്ടി. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോൾ ലീഡർ എന്ന നിലയിൽ എന്തുകൊണ്ട് ഇടപെട്ടില്ല എന്ന് ചോദിച്ച മോഹൻലാൽ നേഹയെയും വെറുതെ വിട്ടില്ല. അങ്ങനെ മൊത്തത്തിൽ സംഭവബഹുലം ആയിരുന്നു ഇന്നത്തെ വീക്കെൻഡ് എപ്പിസോഡ്. ഈയാഴ്ചയിൽ ആരാണ് ഹൗസിന് പുറത്തുപോവുക എന്നുള്ളത് അറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കണം. ഞായറാഴ്ചയിലെ എപ്പിസോഡിലാണ് ആരാണ് എവിക്റ്റ് ആയത് എന്ന് അറിയാൻ കഴിയുക.
English Summary
Another weekend episode of Bigg Boss Malayalam has concluded. The latest episode witnessed several highly dramatic moments. Mohanlal, the show’s host, issued a stern warning regarding the poor behavior and rule violations by the contestants in the house.