Shiyas Kareem: ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി; സാമ്പത്തിക തട്ടിപ്പും നടത്തിയെന്ന് യുവതി
Shiyas Kareem Faces Allegations of Misconduct by Woman: തിങ്കളാഴ്ച രാവിലെയാണ് പരാതി സമര്‍പ്പിച്ചത്. 2023ലാണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്, സോഷ്യല്‍ മീഡിയ വഴിയായിരുന്നു പരിചയം. 2024 മുതല്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഹോട്ടലുകളില്‍ വെച്ച് ഷിയാസ് കരീം തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ചൂഷണം ചെയ്തൂവെന്നും പരാതിയില്‍ പറയുന്നു.
കൊച്ചി: ബിഗ് ബോസ് താരവും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് യുവതി പരാതി നല്‍കി. കൊച്ചിയില്‍ താമസിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ പാലാരിവട്ടം പോലീസിന് പരാതി കൈമാറി. വിഷയത്തില്‍ ഷിയാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെയാണ് പരാതി സമര്‍പ്പിച്ചത്. 2023ലാണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്, സോഷ്യല്‍ മീഡിയ വഴിയായിരുന്നു പരിചയം. 2024 മുതല്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഹോട്ടലുകളില്‍ വെച്ച് ഷിയാസ് കരീം തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും ചൂഷണം ചെയ്തൂവെന്നും പരാതിയില്‍ പറയുന്നു.
തന്നെ ജീവിതാവസാനം വരെ കൂടെ നിര്‍ത്തിക്കോളാമെന്ന് വാഗ്ദാനം നല്‍കി പലതവണയായി പണം തട്ടിയെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് കരീമിന് പല ബിസിനസുകളുണ്ട്, അതിനെല്ലാം വേണ്ടി ഉപയോഗിക്കാനാണ് ഈ പണം. ഈ ബിസിനസിലെല്ലാം പങ്കാളിയാക്കാമെന്നും യുവതിക്ക് വാക്ക് നല്‍കിയിരുന്നു.




കൊച്ചിയില്‍ ജിം സെന്റര്‍ തുടങ്ങാന്‍, കോഴിക്കോട് പ്രോപ്പര്‍ട്ടി വാങ്ങാന്‍, അങ്ങനെ പല കാരണങ്ങള്‍ പറഞ്ഞാണ് പണം വാങ്ങിച്ചത്. ഇതുകൂടാതെ ഷിയാസ് കരീം വിവാഹതിനാണെന്ന കാര്യം തന്നോട് മറച്ചുവെച്ചു. വിവാഹിതനായതിന് ശേഷവും തന്നെ പഴയതുപോലെ ചൂഷണം ചെയ്തൂവെന്നും യുവതി ആരോപിക്കുന്നു.
പണം നല്‍കിയില്ലെങ്കില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷിയാസിന്റെ ഒരു സുഹൃത്ത് തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി, തന്നെ ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുത്തുവെന്നും അവര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു
ഷിയാസ് കരീമിനെതിരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നേരത്തെ മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കാസര്‍കോഡ് ചന്തേര പോലീസ് സ്‌റ്റേഷനിലാണ് പരാതി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയില്‍ പറയുന്നു.
ജോലിക്കിടെയാണ് ഷിയാസുമായി പരിചയത്തിലാകുന്നത്. വിവാഹാ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തന്നില്‍ നിന്ന് ഷിയാസ് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. എന്നാല്‍ ഈ കേസ് പിന്നീട് കോടതി തള്ളി.
ബീഫിന്റെ പേരില്‍ വിവാദം
ഷിയാസ് കരീമിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഭക്ഷണത്തിന്റെ പേരില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബീഫ് കഴിക്കില്ലേ എന്ന് ചോദിക്കുന്ന ഷിയാസിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഒരു പരിപാടിക്കിടെ അനുമോളോട് ബീഫ് കഴിക്കില്ലേ എന്ന ചോദിച്ചതായിരുന്നു ഷിയാസ്.
Also Read: Anumol: ‘ബീഫ് കഴിക്കുന്ന ആളാണ് ഞാൻ, എന്നെ ആരും നിർബന്ധിച്ചിട്ടില്ല’: വിവാദത്തിൽ പ്രതികരിച്ച് അനുമോൾ
ഡയറ്റിലയാതുകൊണ്ടാണ് ബീഫ് കഴിക്കാത്തതെന്ന് അനുമോള്‍ പറയുമ്പോള്‍, ഡയറ്റാണോ ബിജെപിയാണോ എന്ന് ഷിയാസ് തിരിച്ച് ചോദിച്ചു. ഈ ചോദ്യമാണ് ആളുകളെ ചൊടിപ്പിച്ചത്. ഷിയാാസ് പോര്‍ക്ക് കഴിക്കുമോ എന്ന് റിയാക്ഷന്‍ വീഡിയോ ചെയ്ത് പലരും ചോദിച്ചിരുന്നു.
വിവാദം രൂക്ഷമായതോടെ പ്രതികരണവുമായി നടനും രംഗത്തെത്തി. ബീഫിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ബിജെപിക്കാരാണ് എന്നാണ് ഷിയാസ് പറയുന്നത്. തന്റെ ചോദ്യം കൂട്ടുകാര്‍ക്കിടയില്‍ എപ്പോഴും രസകരമായി ചോദിക്കുന്ന ഒന്നാണെന്നും പന്നിയിറച്ചി കഴിക്കാത്തതിന് കാരണം ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും ഇല്ലെങ്കില്‍ കഴിക്കുമായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.