AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Binu Pappu: ‘അച്ഛൻ ചെയ്യില്ലെന്ന് പറഞ്ഞ ആദ്യ സിനിമയാണത്, അതിന് കാരണമുണ്ട്’; ബിനു പപ്പു

Binu Pappu about Kuthiravattam Pappu: സമ്മർ ഇൻ ബെത്ലഹേമിൽ കുതിരവട്ടം പപ്പു അഭിനയിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. കലാഭവൻ മണി ചെയ്ത റോളിൽ നിശ്ചയിച്ചിരുന്നത് കുതിരവട്ടം പപ്പുവിനെയായിരുന്നു.

Binu Pappu: ‘അച്ഛൻ ചെയ്യില്ലെന്ന് പറഞ്ഞ ആദ്യ സിനിമയാണത്, അതിന് കാരണമുണ്ട്’; ബിനു പപ്പു
ബിനു പപ്പു, കുതിരവട്ടം പപ്പു
nithya
Nithya Vinu | Published: 22 May 2025 13:58 PM

നടനായും സഹനടനായും മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബിനു പപ്പു. റെക്കോർഡുകൾ തകർത്ത് മുന്നേ‌റുന്ന തുടരും ചിത്രത്തിലും പ്രധാന വേഷം ചെയ്തു. കൂടാതെ ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയാണ് അദ്ദേഹം.

മലയാള സിനിമയിലെ മഹാ നടൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു പപ്പു. ഇപ്പോഴിതാ കുതിരവട്ടം പപ്പു ചെയ്യില്ലെന്ന് പറഞ്ഞ സിനിമയെ പറ്റി സംസാരിക്കുകയാണ് അദ്ദേഹം. സൗത്ത് സ്ലൈസ് എന്ന ഓൺലൈൻ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മർ ഇൻ ബെത്ലഹേമിൽ കുതിരവട്ടം പപ്പു അഭിനയിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. കലാഭവൻ മണി ചെയ്ത റോളിൽ നിശ്ചയിച്ചിരുന്നത് കുതിരവട്ടം പപ്പുവിനെയായിരുന്നു. ചിത്രത്തിലെ കുറച്ച് ഭാ​ഗങ്ങളിൽ അഭിനയിച്ചുവെങ്കിലും ആരോ​ഗ്യ കാരണങ്ങളാൽ അച്ഛൻ പിന്മാറുകയായിരുന്നുവെന്ന് ബിനും പപ്പു പറഞ്ഞു.

‘സുന്ദരകില്ലാഡി ചെയ്ത ശേഷം അച്ഛൻ നേരെ പോയത് സമ്മർ ഇൻ ബെത്ലഹേമിൽ അഭിനയിക്കാനാണ്. അതിൽ മണി ചേട്ടൻ ചെയ്യുന്ന റോൾ ആദ്യം അച്ഛനായിരുന്നു. അങ്ങനെ അച്ഛൻ അവിടെ ചെല്ലുന്നു, ആദ്യം പാട്ടായിരുന്നു എടുത്തത്. ആ സ്റ്റെപ്പ് ഓടി കേറി വന്നപ്പോൾ ഭയങ്കരമായിട്ട് കിതപ്പുണ്ടായി. തീരെ വയ്യ, റൂമിൽ പോയി റെസ്റ്റ് എടുത്തിട്ട് വരാമെന്ന് അച്ഛൻ പറഞ്ഞു.

തിരികെ വന്നെങ്കിലും ശ്വാസം വലിക്കാൻ ബുദ്ധിമുട്ടായി. അങ്ങവെ ഊട്ടിയിൽ നിന്ന് തിരികെ വന്നു. അച്ഛൻ ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞതെന്നും’ ബിനു പപ്പു പറയുന്നു.