AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു

Dharmendra Dies At 89: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു
Dharmendra
Sarika KP
Sarika KP | Edited By: Aswathy Balachandran | Updated On: 24 Nov 2025 | 03:20 PM

മുംബൈ: മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിലായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നാലെ ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

Also Read: ‘ഒരുപാട് പ്രതീക്ഷകളോടെയാണ് എത്തിയത്; കാസർകോടിന്റെ സ്‌നേഹം എന്നും ഞാനോർക്കും’; ഹനാൻ ഷാ

അതേസമയം ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ ഇന്ന് പുറത്തുവിട്ടു. ‘കാലാതീതമായ ഇതിഹാസം’ എന്ന ടാ​ഗ് ലൈനോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

 

ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം

 

ധർമ്മേന്ദ്രയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പോസ്റ്റ് ചെയ്തു. താൻ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിലും ആകർഷകത്വവും ആഴവും കൊണ്ടുവന്ന ഒരു അസാമാന്യ നടനായിരുന്നു അദ്ദേഹമെന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ധർമേന്ദ്ര ജി തൻ്റെ ലാളിത്യം, വിനയം, എന്നിവയാൽ ആരാധിക്കപ്പെട്ടിരുന്നു. ഈ ദുഃഖകരമായ വേളയിൽ, എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടുമൊപ്പമുണ്ട്. ഓം ശാന്തി. എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.