AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hanan sha: ‘ഒരുപാട് പ്രതീക്ഷകളോടെയാണ് എത്തിയത്; കാസർകോടിന്റെ സ്‌നേഹം എന്നും ഞാനോർക്കും’; ഹനാൻ ഷാ

Singer Hanan Sha Facebook Post: ഒരുപാട് പ്രതീക്ഷകളോടെയാണ് കാസർഗോഡ് എത്തിയതെന്നും എന്നാൽ ആൾക്കാരെ ഉൾകൊള്ളിക്കാൻ വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നുവെന്നും താരം കുറിച്ചു.

Hanan sha: ‘ഒരുപാട് പ്രതീക്ഷകളോടെയാണ് എത്തിയത്; കാസർകോടിന്റെ സ്‌നേഹം എന്നും ഞാനോർക്കും’; ഹനാൻ ഷാ
Huge Crowd At Hanan Shahs Music Event In KasaragodImage Credit source: facebook
Sarika KP
Sarika KP | Published: 24 Nov 2025 | 01:56 PM

കാസർഗോഡ്: സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ഗായികയുമായ ഹനാൻ ഷാ. ഒരുപാട് പ്രതീക്ഷകളോടെയാണ് കാസർഗോഡ് എത്തിയതെന്നും എന്നാൽ ആൾക്കാരെ ഉൾകൊള്ളിക്കാൻ വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നുവെന്നും താരം കുറിച്ചു. കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാം എന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒരുപാട് പ്രതീക്ഷകളോടെയാണ് കാസർഗോഡ് ഒരു ഇടവേളക്ക് ശേഷം എത്തുന്നത്, ഉച്ച മുതലേ ആളുകൾ പരിപാടിക്ക് എത്തിയിരുന്നു, എന്നാൽ ഉള്ളിൽ ഉള്ളവരേക്കാൾ 2 ഇരട്ടി ആളുകൾ പുറത്തു ടിക്കറ്റില്ലാതെ നിൽക്കുകയായിരിന്നു, അതിനാൽ തന്നെ വേണ്ടുവോളം ആൾക്കാരെ ഉൾകൊള്ളിക്കാൻ സ്ഥലമില്ലാത്തതിനാലും പരിപാടി തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവും എന്നതിനാലും പോലീസുമായി സഹകരിച്ചു വളരെ കുറച്ചു പാട്ടുകൾ പാടി മടങ്ങേണ്ടി വന്നു, കാസർഗോഡിന്റെ സ്നേഹം എന്നും ഞാൻ ഓർത്തിരിക്കുന്നതായിരിക്കും, വീണ്ടും കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ കാണാം എന്ന പ്രതീക്ഷയോടെ.

Also Read:ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പോലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് കാസർ​ഗോഡ് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റത്. മൈതാനത്ത് ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകൾ പരിപാടിയ്ക്ക് എത്തിയതാണ് അപകട കാരണം. തുടർന്ന് പോലീസ് ലാത്തി വീശി.

നിരവധി പേർ കുഴഞ്ഞുവീഴുകയും വൻ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തു. സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. നാല് സംഘാടകർക്കും ഒരു കമ്മിറ്റി അംഗത്തിനുമെതിരെയാണ് കേസ്. ഷഹ്സമാൻ, നവാലുർറഹ്മാൻ, ഹാരിസ് അബൂബക്കർ, ഖാലിദ് ഇ.എം, ജുവൈദ് എന്നീ അഞ്ചുപേർക്കെതിരെയാണ് കേസ്.