Dhanush: പ്രണയം തകർന്നയാളുടെ മുഖമാണ് എനിക്കെന്ന് അദ്ദേഹം പറഞ്ഞു, അതിനൊരു അർത്ഥമുണ്ട് ; മനസ്സു തുറന്ന് ധനുഷ്
Dhanush:അതിലൊരു സൂക്ഷ്മമായ അർത്ഥം ഉണ്ടെന്നാണ് ധനുഷ് പറയുന്നത്. അന്ന് വീട്ടിൽ പോയപ്പോൾ കണ്ണാടിയിൽ തന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. കാരണം...
നടൻ ധനുഷി(Dhanush)നെ കുറിച്ച് സംവിധായകൻ ആനന്ദ് എൽ റായ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. തന്നെ എന്തിനാണ് എപ്പോഴും ഇത്തരത്തിലുള്ള പ്രണയം പരാജയപ്പെട്ട സിനിമകളിലേക്ക് തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ ധനുഷിന് സംവിധായകൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയായത്.
നടൻ ധനുഷിന് ഒരു പ്രണയം പരാജയപ്പെട്ട ആളുടെ മുഖമാണ് അതുകൊണ്ടാണ് താൻ എപ്പോഴും അത്തരം സിനിമകളിലേക്ക് തിരഞ്ഞെടുക്കുന്നത് എന്നാണ് ധനുഷി(Dhanush)ന് സംവിധായകൻ നൽകിയ മറുപടി. അദ്ദേഹത്തിന്റെ മറുപടി താൻ തമാശയായാണ് എടുത്തതെങ്കിലും അതിലൊരു സൂക്ഷ്മമായ അർത്ഥം ഉണ്ടെന്നാണ് ധനുഷ് പറയുന്നത്. അന്ന് വീട്ടിൽ പോയപ്പോൾ കണ്ണാടിയിൽ തന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. കാരണം അത്തരം കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നത് എളുപ്പമല്ലെന്നും ധനുഷ് പറഞ്ഞു.
പുതിയ ചിത്രമായ തേരേ ഇഷ്ഖ് മേം റിലീസുമായി ബന്ധപ്പെട്ട പ്രമോൃഷൻ പരിപാടിയിലാണ് ധനുഷ് ഇതേക്കുറിച്ച് സംസാരിച്ചത്. ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. സംവിധായകൻ ആനന്ദ് എൽ. റായ് തന്നേക്കുറിച്ച് പറഞ്ഞ ഒരു കാര്യത്തേക്കുറിച്ച് ധനുഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്ക് ലഭിക്കുന്ന പ്രണയപരാജിതരായ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ ശക്തമാക്കി മാറ്റുന്നതിലാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്നും ധനുഷ് പറഞ്ഞു. നടനെന്ന നിലയിൽ ധനുഷിന്റെ തിരക്കുപിടിച്ച ഒരു വർഷമായിരുന്നു ഈ കഴിഞ്ഞത്. നടൻ മാത്രമല്ല ഇഡ്ഡലി കടൈ എന്ന ചിത്രത്തിലൂടെ രചനാ സംവിധാനം നിർമ്മാണം എന്നിവയും നിർവ്വഹിച്ച ധനുഷ് ആ കഥാപാത്രത്തെ മനോഹരമാക്കുകയും ചെയ്തു.