Actress Sreedevi: എ.ആർ. റഹ്മാനെ തന്റെ അവസാന ചിത്രത്തിലേക്ക് കൊണ്ടുവരാൻ ഈ നടി ഉപേക്ഷിച്ചത് 70 ലക്ഷം
This Actress Gave Up a Rs 70 Lakh Fee: റഹ്മാനെ സിനിമയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവുന്നതിലും അധികമായിരുന്നു. ഇത് മനസ്സിലാക്കിയ ശ്രീദേവി, തൻ്റെ പ്രതിഫലത്തിൽ നിന്ന് 50-70 ലക്ഷം രൂപ കുറയ്ക്കാൻ ആവശ്യപ്പെട്ടു.

Sridevi, Boney Kapoor And Family, A R Rahman
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ അവസാന ചിത്രമായ ‘മോം’ വീണ്ടും വാർത്തകളിൽ നിറയുന്നു. ചിത്രത്തിന്റെ നിർമ്മാതാവും ഭർത്താവുമായ ബോണി കപൂർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇതിന് കാരണം.
പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ സിനിമയുടെ ഭാഗമാക്കാൻ ശ്രീദേവി സ്വന്തം പ്രതിഫലത്തിൽ നിന്ന് 70 ലക്ഷം രൂപ വേണ്ടെന്ന് വെച്ചുവെന്ന് ബോണി കപൂർ പറഞ്ഞു.
‘ഗെയിം ചേഞ്ചേഴ്സ്’ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.”റഹ്മാനെ സിനിമയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവുന്നതിലും അധികമായിരുന്നു. ഇത് മനസ്സിലാക്കിയ ശ്രീദേവി, തൻ്റെ പ്രതിഫലത്തിൽ നിന്ന് 50-70 ലക്ഷം രൂപ കുറയ്ക്കാൻ ആവശ്യപ്പെട്ടു. ആ പണം റഹ്മാന് നൽകി സിനിമയുടെ ഭാഗമാക്കണമെന്ന് അവൾ പറഞ്ഞു,” ബോണി കപൂർ ഓർമ്മിച്ചു.
സിനിമയോടുള്ള ശ്രീദേവിയുടെ സമർപ്പണം ഇവിടെയും അവസാനിക്കുന്നില്ല. ചിത്രീകരണ സമയത്ത് കഥാപാത്രത്തിൽ നിന്ന് ശ്രദ്ധ മാറാതെയിരിക്കാൻ ബോണി കപൂറിനൊപ്പം ഒരേ മുറിയിൽ താമസിക്കാൻ പോലും അവർ വിസമ്മതിച്ചു. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് ശ്രീദേവി സ്വന്തം ശബ്ദം നൽകുകയും, മലയാളം ഡബ്ബിംഗിൽ സഹായിക്കുകയും ചെയ്തു.
സിനിമയോടുള്ള ശ്രീദേവിയുടെ ഈ ആത്മാർത്ഥത വളരെ അപൂർവ്വമാണെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു. 2017-ൽ പുറത്തിറങ്ങിയ ‘മോം’ ശ്രീദേവിയുടെ 300-ാമത്തെ ചിത്രം കൂടിയായിരുന്നു. 2018 ഫെബ്രുവരി 24-ന് ശ്രീദേവി അന്തരിച്ചു.