AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Comeback: 2026ൽ പുതിയ ആൽബം, വേൾഡ് ടൂർ; പ്രഖ്യാപനങ്ങളുമായി ബിടിഎസ്, ആവേശത്തിൽ ‘ആർമി’

BTS Confirms 2026 Comeback: 2022ന് ശേഷം ഇതാദ്യമായാണ് ജിൻ, ആർ‌എം, വി, ജിമിൻ, ജെ-ഹോപ്പ് , ജങ്കൂക്ക്, ഷുഗ എന്നീ ഏഴ് അംഗങ്ങളും ഒരുമിച്ച് ലൈവിൽ പ്രത്യക്ഷപ്പെടുന്നത്. 30 മിനിറ്റ് നീണ്ടുനിന്ന ലൈവ് സ്ട്രീമിങ് തത്സമയം കണ്ടത് 7.3 ദശലക്ഷത്തിലധികം പേരാണ്.

BTS Comeback: 2026ൽ പുതിയ ആൽബം, വേൾഡ് ടൂർ; പ്രഖ്യാപനങ്ങളുമായി ബിടിഎസ്, ആവേശത്തിൽ ‘ആർമി’
ബിടിഎസ്Image Credit source: BTS X
nandha-das
Nandha Das | Published: 02 Jul 2025 08:30 AM

മൂന്ന് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം, കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് വീണ്ടും ഒന്നിക്കുന്നു. ലൈവ് സ്ട്രീമിങിനിടെയായിരുന്നു പ്രഖ്യാപനം. 2022ന് ശേഷം ഇതാദ്യമായാണ് ജിൻ, ആർ‌എം, വി, ജിമിൻ, ജെ-ഹോപ്പ് , ജങ്കൂക്ക്, ഷുഗ എന്നീ ഏഴ് അംഗങ്ങളും ഒരുമിച്ച് ലൈവിൽ പ്രത്യക്ഷപ്പെടുന്നത്. 30 മിനിറ്റ് നീണ്ടുനിന്ന ലൈവ് സ്ട്രീമിങ് തത്സമയം കണ്ടത് 7.3 ദശലക്ഷത്തിലധികം പേരാണ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തെ തുടർന്ന് സംഗീത ലോകത്ത് നിന്നും ഇടവേള എടുത്ത ബിടിഎസിലെ അംഗങ്ങൾ ജൂണോടെയാണ് മടങ്ങിയെത്തിയത്.

2026 മെയ് മാസത്തിന് മുമ്പായി പുതിയ ആൽബം പുറത്തിറക്കുമെന്ന് ബിടിഎസ് വ്യക്തമാക്കി. ഇതിന് പിന്നാലെ ലോക പര്യടനവും (വേൾഡ് ടൂർ) ഉണ്ടാകുമെന്ന് ലീഡറായ നംജൂൺ അറിയിച്ചു. പുതിയ ആൽബം ഓരോ അംഗത്തിന്റെയും ചിന്തകളും ആശയങ്ങളും പ്രതിഫലിപ്പിക്കുമെന്നും, ആദ്യം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അതേ മനസ്സോടെയാണ് ആൽബത്തെ സമീപിക്കുന്നതെന്നും ബിടിഎസ് വ്യക്തമാക്കി. അടുത്ത മാസം അമേരിക്കയിൽ റെക്കോർഡിംഗ് ആരംഭിക്കുമെന്ന് വി (കിം തെ-ഹ്യുങ്) കൂട്ടിച്ചേർത്തു.

ബിടിഎസിന്റെ ലൈവ് സ്ട്രീമിങ്ങിൽ നിന്ന്:

2021ൽ ‘പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ്’ എന്ന പേരിൽ ബിടിഎസ് ലോക പര്യടനം നടത്തിയിരുന്നു. ലോകമെമ്പാടുമായി 4 ദശലക്ഷത്തിലധികം പേരാണ് അതിൽ പങ്കെടുത്തത്. 2022ൽ റിലീസ് ചെയ്ത ‘പ്രൂഫ്’ ആയിരുന്നു ഗ്രൂപ്പിന്റേതായി പുറത്തിറങ്ങിയ അവസാന ആൽബം. തുടർന്ന്, ബാൻഡ് പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച ബിടിഎസ് അംഗങ്ങൾ സോളോ പ്രോജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ജങ്കൂക്കിന്റെ ‘ഗോൾഡൻ’, വിയുടെ ‘ലേഓവർ’, ജിമിന്റെ ‘ഫേസ് ആൻഡ് മ്യൂസ്’, ഷുഗയുടെ ‘ഡി-ഡേ’, ജിന്നിന്റെ ‘ഹാപ്പി’, ‘എക്കോ’, ജെ-ഹോപ്പിന്റെ ‘ജാക്ക് ഇൻ ദി ബോക്സ്’, ആർ‌എമ്മിന്റെ ‘ഇൻഡിഗോ’, ‘റൈറ്റ് പ്ലേസ് റോംഗ് പേഴ്‌സൺ’ എന്നിവ ഈ കാലയളവിനിടയിൽ പുറത്തിറങ്ങി. തുടർന്ന്, 2022 ഡിസംബറിൽ സൈനിക സേവനം ആരംഭിച്ച ജിൻ 2024 ജൂണിൽ തിരിച്ചെത്തി. പിന്നാലെ 2023 ഏപ്രിലിൽ സൈന്യത്തിൽ പ്രവേശിച്ച ജെ-ഹോപ്പ് ഒക്ടോബറിൽ തിരിച്ചെത്തി. 2023 സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലായി സൈന്യത്തിൽ ചേർന്ന ഷുഗ, ആർഎം, വി, ജിമിൻ, ജങ്കൂക്ക് എന്നിവർ ഈ വർഷം ജൂൺ മാസത്തോടെയാണ് മടങ്ങിയെത്തിയത്.