AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ മോഹൻലാൽ; പുരസ്‌കാരം ഏറ്റുവാങ്ങി

Mohanlal Named Top GST Paying Film Star in Kerala: സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തിലായിരുന്നു ജിഎസ്‍ടി ദിനാഘോഷ പരിപാടി നടന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആയിരുന്നു ഉദ്ഘാടനം.

Mohanlal: ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നാമൻ മോഹൻലാൽ; പുരസ്‌കാരം ഏറ്റുവാങ്ങി
നടൻ മോഹൻലാൽImage Credit source: Mohanlal's Facebook
nandha-das
Nandha Das | Updated On: 02 Jul 2025 10:10 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാ താരങ്ങളിൽ ഒന്നാമൻ നടൻ മോഹൻലാൽ. രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എട്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയില്‍ വെച്ച് മന്ത്രി കെ എൻ ബാലഗോപാൽ മോഹൻലാലിന് പുരസ്‌കാരം നൽകി. നികുതി നൽകുന്നത് രാഷ്ട്രസേവനമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. രാജ്യത്തെ സുരക്ഷിതമാക്കുന്നതിൽ നികുതിപിരിവിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തിലായിരുന്നു ജിഎസ്‍ടി ദിനാഘോഷ പരിപാടി നടന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആയിരുന്നു ഉദ്ഘാടനം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന സാധനങ്ങളിൽ നിന്ന്‌ അർഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. അതേസമയം, കൃതമായി ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങൾക്കും മികവുപുലർത്തിയ ജീവനക്കാർക്കും പുരസ്‌കാരം സമ്മാനിച്ചു. ജിഎസ്ടി അവബോധത്തിനായി സ്കൂളുകളിൽ സംഘടിപ്പിച്ച കലാപരിപാടികളിൽ വിജയികളായ കുട്ടികൾക്ക് മോഹൻലാലും പുരസ്‌കാരം നൽകി.

ALSO READ: ഇതൊരു നിയോഗമായി കാണുന്നു, നിരാശപ്പെടുത്തില്ല ലാലേട്ടാ…ചേച്ചി; കുറിപ്പുമായി ജൂഡ്

മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ അതേക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ഇപ്പോഴാണ് താന്‍ വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ അഭിനയത്തിലേക്ക് ചുവടെടുത്ത് വയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രത്തിൽ നായികാവേഷത്തിലാണ് വിസ്മയ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണ് ഇത്.