Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Case Against Vlogger Thoppi: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചത്. കൊച്ചി റൂറൽ സൈബർ പോലീസ് നിഹാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നിഹാദിന്റെ സുഹൃത്തുക്കളുടെ സ്വകാര്യമായ ദൃശ്യങ്ങൾ അവരുടെ അനുമതി കൂടാതെ സോഷ്യൽ മീഡിയ...........
കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് വ്ലോഗർ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് കേസെടുത്തു. സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചത്. കൊച്ചി റൂറൽ സൈബർ പോലീസ് നിഹാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നിഹാദിന്റെ സുഹൃത്തുക്കളുടെ സ്വകാര്യമായ ദൃശ്യങ്ങൾ അവരുടെ അനുമതി കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
ഐടി നിയമം 66 പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി. അനധികൃതമായി സ്വകാര്യ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസ് എന്ന് പോലീസ് വ്യക്തമാക്കി.. അന്വേഷണത്തിന്റെ ഭാഗമായി നിഹാദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും സൈബർ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു നാളുകളായി തൊപ്പിയും തൊപ്പിക്ക് ഒപ്പമുള്ള ആളുകളും തമ്മിൽ സുഹൃത്തുക്കളും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഒപ്പം ഉണ്ടായിരുന്നവരുടെ നഗ്ന വീഡിയോ തൊപ്പി പുറത്തുവിട്ടത്.
ദിവസങ്ങളോളം ഇരുകൂട്ടരും തമ്മിൽ ഇതിന്റെ പേരിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോകളും ആയി സജീവമായിരുന്നു. അതിനിടയിലാണ് തൊപ്പി ഇത്തരത്തിലുള്ള നഗ്ന വീഡിയോകൾ പുറത്തുവിട്ടത്. തന്റെ വീട്ടിലേക്കുള്ള ലഹരി വസ്തുക്കൾ കയറ്റി എന്ന ആരോപണവുമായി ആദ്യം എത്തിയത് തൊപ്പിയാണ്. ശേഷം തൊപ്പി ലൈംഗിക ചൂഷണം നടത്തി എന്നും പണം നൽകി പെൺകുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കി എന്നും സുഹൃത്തായ ഷമീർ ആരോപണവുമായി രംഗത്തെത്തി. പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ വരെ നിഹാദ് ചൂഷണം ചെയ്തുവെന്ന് ഈ സുഹൃത്ത് ആരോപിച്ചിരുന്നു.
ഇത് പോക്സോയിൽ ഉൾപ്പെടുന്ന കേസ് ആണ് എന്നും കഴിഞ്ഞുപോയ പഴയ കാര്യങ്ങൾ ആണെങ്കിലും അത് കേസല്ലാതെ ഇരിക്കുമോ. കൂടാതെ തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പുറത്തെടുക്കുന്ന വീഡിയോയും ഒപ്പം ഉണ്ടായിരുന്നവർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.. ഇതിനുപുറമെ മമ്മു അഥവാ മുഹമ്മദ് ഷമീർ എന്ന തൊപ്പിക്കൊപ്പമുണ്ടായിരുന്ന വ്യക്തിയും നിഹാദിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തി. ഒപ്പം ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകാറില്ല അടി വസ്ത്രങ്ങൾ വരെ അലക്കി നൽകേണ്ടി വന്നു ഭക്ഷണം പോലും നൽകിയില്ല അതിക്രൂരമായ മർദ്ദനം നേരിട്ടു എന്നൊക്കെയായിരുന്നു ആരോപണം.
ചുരുക്കത്തിൽ സോഷ്യൽ മീഡിയയിൽ ഇവരുടെ ലൈവ് വീഡിയോകളും തെറിവിളികളും പരിധിവിട്ടതോടെയാണ് ഈ വിഷയത്തിൽ ശ്രീജിത്ത് പെരുമന പരാതി നൽകിയത്. കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളാണ് തൊപ്പിയെ സോഷ്യൽ മീഡിയയിൽ അയാളെ പിന്തുടരുന്നത്. ലൈവ് വ്ലോഗുകളിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ട് സൈബർ ഇടങ്ങളെ ഇവർ മലിനമാക്കി എന്നും സ്ത്രീകളെ പോലും അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നത് എന്നും ശ്രീജിത്ത് പെരുമന ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആളുകൾ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് നിഹാദ്. ഇയാൾ മുമ്പും നിരവധി വിവാദങ്ങളിലും കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഐടി ആക്ടിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരമാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. തൊപ്പിയെന്ന നിഹാദിനെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള കൂടുതൽ നിയമ നടപടികൾ ഉണ്ടായാലേ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സ്വകാര്യബസ് ജീവനക്കാരുമായുള്ള സംഘർഷം
അതേസമയം കഴിഞ്ഞവർഷം സ്വകാര്യബസ് ജീവനക്കാരുമായുള്ള സംഘർഷത്തിനിടയിൽ എയർ പിക്സൽ ചൂണ്ടി എന്ന പേരിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ കേസിൽ തൊപ്പിക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വടകര കൈനാട്ടി ദേശീയപാതയിൽ നിഹാൽ കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. തന്റെ കാറിനടുത്തേക്ക് ഒരു സ്വകാര്യബസ് വന്നതായും അതിനുപിന്നാലെ വടകര ബസ്സ്റ്റാൻഡിലേക്ക് ബസ്സിനെ പിന്തുടർന്ന് സംഘർഷമുണ്ടാക്കിയെന്നാണ് കേസ്. ശേഷം അവിടെ വച്ച് ഒരു തർക്കം ഉണ്ടാവുകയും അതിനിടയിൽ നിഹാദ് ലൈസൻസ് ആവശ്യമില്ലാത്ത ഒരു പിസ്റ്റൽ ചൂണ്ടിക്കാണിച്ചതായും ആണ് കേസ്. സംഘർഷത്തിനു പിന്നാലെ തൊപ്പിയും കൂട്ടാളികളും സ്ഥലം വിടാൻ ശ്രമിച്ചെങ്കിലും ബസ് തൊഴിലാളികൾ അവരെ തടഞ്ഞുനിർത്തി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
അതേസമയം സുഹൃത്തുക്കളുടെ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതിനെ തെളിവുകൾ തൊപ്പിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ ചേർത്ത വകുപ്പുകൾ പ്രകാരം മൂന്നുവർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്ന കുറ്റങ്ങളാണ് ഇയാൾ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ENGLISH SUMMARY
The police have registered a case against vlogger Nihad alias Toppi for spreading explicit videos of his friends on social media. The case was registered by the cyber police. Toppi shared the obscene footage of his friends on social media like Facebook, Instagram, and YouTube.