Betting App Case: ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു; റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട ഉൾപ്പടെ 25 താരങ്ങൾക്കെതിരെ കേസ്

Case Filed Against 25 Celebrities for Promoting Online Betting Apps: വ്യവസായിയെ ഹാനിദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമ താരങ്ങൾക്ക് പുറമെ ഇൻഫ്ളുവൻസർമാരും പ്രതി പട്ടികയിൽ ഉണ്ട്.

Betting App Case: ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു; റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട ഉൾപ്പടെ 25 താരങ്ങൾക്കെതിരെ കേസ്

വിജയ് ദേവരകൊണ്ട ,റാണ ദഗ്ഗുബാട്ടി

Updated On: 

20 Mar 2025 | 03:23 PM

നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 25 താരങ്ങൾക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, മഞ്ജു ലക്ഷ്മി ഉൾപ്പടെയുള്ള പ്രമുഖ താരങ്ങൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. വ്യവസായിയായ ഹാനിദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിനിമ താരങ്ങൾക്ക് പുറമെ ഇൻഫ്ളുവൻസർമാരും പ്രതി പട്ടികയിൽ ഉണ്ട്. പ്രണീത, നിധി അഗർവാൾ, ശോഭ ഷെട്ടി, അമൃത ചൗധരി, നേഹ പത്താൻ, നയനി പാവനി, പാണ്ഡു, പത്മാവതി, അനന്യ നാഗല്ല,  വർഷിണി സൗന്ദർരാജൻ,  സിരി ഹനുമന്തു, ശ്രീമുഖി, ഇമ്രാൻ ഖാൻ, വിഷ്ണു പ്രിയ, നയനി പാവനി, ഹർഷ സായി, സണ്ണി യാദവ്, ശ്യാമശ, ടേസ്റ്റി തേജ, വാസന്തി കൃഷ്ണൻ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

സെലിബ്രിറ്റികളുടെയും ഇന്‍ഫ്ലൂവന്‍സർമാരുടേയും സഹായത്തോട് കൂടി സമൂഹ മാധ്യമങ്ങൾ വഴി നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾ അവരുടെ വെബ്‌സൈറ്റുകളും മറ്റും പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും, ഇത് നിരവധി കുടുംബങ്ങളെ പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവരെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: പറഞ്ഞതിലും നേരത്തെ ട്രെയിലർ, ഷാജോൺ ‘മരിച്ചിട്ടില്ലെ’ന്നും കണ്ടുപിടിത്തം; എമ്പുരാനിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്തെല്ലാം? ചൂട് പിടിച്ച് സോഷ്യൽ മീഡിയ

സിനിമ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാരും വൻ തുക പ്രതിഫലമായി കൈപ്പറ്റിയാണ് ഇത്തരം ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നത്. ജനങ്ങൾ ഇത്തരം ബെറ്റിങ് ആപ്പുകളുടെ അടിമകളായി മാറിയാൽ അത് സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു. പ്രതികൾക്കെതിരെ ഭാരത് ന്യായ് സംഹിതയിലെ 318(4), 112, 49 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നവരിൽ നിന്ന് ഇതിന്റെ നടത്തിപ്പുകാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. അടുത്തിടെ കേസിൽ ടേസ്റ്റി തേജയെയും ഇതേ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ആപ്പ് നടത്തിപ്പുകാർ താരങ്ങളെ എങ്ങനെ ബന്ധപ്പെടുന്നു, അവരുടെ പെരുമാറ്റ രീതികൾ തുടങ്ങിയ വിശദാംശങ്ങൾ പഞ്ചഗുട്ട പോലീസിന് ലഭിച്ചിട്ടുണ്ട്.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു