Rafi-Maheena: ‘ഞാനും റാഫിയും വേർപിരിഞ്ഞു, ആൺകുട്ടികളും തേക്കും, റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്’; മഹീന
Rafi’s Wife Maheena Confirms Separation: 2022ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ റാഫി മഹീനയെ വിവാഹം കഴിക്കുന്നത്. എന്നാൽ, ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. മഹീന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ‘ചക്കപ്പഴം’ എന്ന സിറ്റ്‌കോമിലൂടെ ശ്രദ്ധ നേടിയ നടനാണ് റാഫി. ചക്കപ്പഴത്തിൽ റാഫി ചെയ്ത സുമേഷ് എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2022ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ റാഫി മഹീനയെ വിവാഹം കഴിക്കുന്നത്. എന്നാൽ, ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. മഹീന തന്നെയാണ് ഇക്കാര്യം സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയത്. അടുത്തിടെയായി റാഫിക്കൊപ്പം മഹീനയെ കാണാതായതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു.
ഇതിനെല്ലാം ഉള്ള മറുപടിയാണ് പുതിയ വീഡിയോയിലൂടെ മഹീന നൽകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി പറയാനാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മഹീന വീഡിയോ തുടങ്ങുന്നത്. തനിക്ക് ചില മോശമായ കമന്റുകൾ വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിൽക്കുന്ന വ്യക്തിയായത് കൊണ്ടുതന്നെ പകർക്കും തന്നെ കുറിച്ച് പല കാര്യങ്ങളും അറിയാൻ താത്പര്യം കാണും. അതിൽ തെറ്റ് പറയുന്നില്ല. കാരണം തന്റെ ലൈഫ് താൻ സോഷ്യൽ മീഡിയയിലൂടെ കാണിച്ചിട്ടുള്ളതാണെന്ന് മഹീന പറയുന്നു.
എല്ലാ കാര്യങ്ങളും തുറന്ന് പറയണമെന്ന് തനിക്കില്ലെന്നും തന്റെ ജീവിതം ചർച്ചാ വിഷയമാക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കി. കുടുംബകാര്യം യുട്യൂബിൽ കൊണ്ടുവന്ന് ആളുകൾ ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതിനോട് താൽപര്യമില്ല. തന്നെ കുറിച്ച് നിരന്തരമായി ചോദ്യങ്ങൾ ഉയരുന്നത് മൂലം തനിക്ക് ചുറ്റുമുള്ള പലർക്കും അത് അസ്വസ്ഥത ഉളവാക്കുന്നുണ്ട്. അതുകൊണ്ട് ഈ വീഡിയോ ചെയ്യുന്നതെന്ന് മഹീന കൂട്ടിച്ചേർത്തു.
“ഞങ്ങൾ സെപ്പറേറ്റഡാണ്. വേർപിരിഞ്ഞത്തിനുള്ള കാരണം വെളിപ്പെടുത്താൻ താൽപര്യമില്ല. ‘ദുബായിലേക്ക് വന്നശേഷം അവൾ മാറി, മഹീന റാഫിയെ ഒഴിവാക്കിയത് ദുബായിൽ വന്നശേഷം’ തുടങ്ങി എന്നെ കുറിച്ച് പലരും പലതും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. സത്യാവസ്ഥ എനിക്കല്ലേ അറിയൂ. യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഇവിടെ ജോലിക്കായി എത്തിയത്.
റാഫിയെ ഞാൻ തേച്ചതാണ് എന്നൊക്കെ കമന്റ് വരും. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്? പല സാഹചര്യങ്ങളും കൊണ്ട് ബന്ധം വേണ്ടായെന്ന് വെക്കുന്ന പെൺകുട്ടികളും ഉണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നതും ചതിക്കുന്നത്തുമെന്ന് കരുതരുത്. ആൺകുട്ടികളും ചെയ്യും. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല.
മുന്നോട്ട് പോകാൻ ഒരിക്കലും കഴിയില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. വേറെയും കാരണങ്ങളുണ്ട്. ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ ഞങ്ങൾ കാണിച്ചിട്ടുള്ളു. പക്ഷെ റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്. ഇന്ന് നന്നായി നടക്കുന്ന ആളുകൾ നാളെയും നന്നായി നടക്കണം എന്നില്ലാലോ. ഒരു നിമിഷം കൊണ്ട് എല്ലാ സാഹചര്യവും മാറും. ഫെയിം കണ്ട് കെട്ടിയിട്ട് അത് കഴിഞ്ഞപ്പോൾ ഞാൻ റാഫിയെ ഉപേക്ഷിച്ചു എന്നുവരെ പറഞ്ഞവരുണ്ട്. അതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഇഷ്ടപ്പെട്ട് കെട്ടിയതാണ്. പക്ഷെ ഞങ്ങളുടെ രണ്ടു പേരുടെയും കരിയറിന് നല്ലത് വേർപിരിയുന്നതാണെന്ന് തോന്നി. ഞാൻ എടുത്തത് നല്ല തീരുമാനമായാണ് എനിക്ക് തോന്നിയത്” മഹീന പറഞ്ഞു.