5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee: തീ പോലെ കത്തിപ്പടർന്ന് ഹേമ കമ്മിറ്റി; ഇതുവരെ ആരോപണങ്ങളും കേസും നേരിടേണ്ടി വന്ന താരങ്ങൾ

Actors And Filmmakers in Malayalam Industry Who Faced Allegations Post Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് ആളിക്കത്തുന്നു. മലയാള സിനിമയിലെ പല പ്രമുഖർക്കും എതിരെയാണ് ആരോപണങ്ങൾ ഉയർന്നു വരുന്നത്. ഒരുപാട് ഉന്നതർക്കെതിരെ കേസെടുക്കുന്നതും പലരും സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നതും തുടങ്ങിയ സംഭവങ്ങൾക്ക് മലയാള ചലച്ചിത്ര മേഖലയും പ്രേക്ഷകരും സാക്ഷ്യം വഹിച്ചു.

Hema Committee: തീ പോലെ കത്തിപ്പടർന്ന് ഹേമ കമ്മിറ്റി; ഇതുവരെ ആരോപണങ്ങളും കേസും നേരിടേണ്ടി വന്ന താരങ്ങൾ
എംഎൽഎ മുകേഷ് (നടൻ), നടൻ സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത്
Follow Us
nandha-das
Nandha Das | Updated On: 04 Sep 2024 17:04 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള ചലച്ചിത്ര മേഖലയിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് ധൈര്യം സംഭരിച്ച് തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്ത് വന്നത്. അതിൽ ഭൂരിഭാഗവും അതിഗുരുതരമായ ആരോപണങ്ങളാണ്. ഈ വെളിപ്പെടുത്തലുകൾ നിരവധി പ്രമുഖ താരങ്ങൾക്കെതിരെ കേസെടുക്കാൻ ഇടയായി. പല സ്ഥാനങ്ങൾ വഹിച്ചുകൊണ്ടിരുന്ന വ്യക്തികൾക്ക് രാജി സമർപ്പിക്കേണ്ടി വന്നു. മലയാള ചലച്ചിത്ര മേഖലയിൽ മാത്രമല്ല ഇത് ഇന്ത്യയൊട്ടാകെ ചർച്ച വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. പല തെന്നിന്ത്യൻ താരങ്ങളും മലയാളത്തിലേത് പോലെ ഒരു കമ്മിറ്റി എല്ലായിടത്തും വേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി. ആരോപണങ്ങൾ ഉയർന്നപ്പോൾ പലരും പ്രതികരിച്ചെങ്കിലും ചിലരൊക്കെ മൗനം പാലിച്ചു. ഓരോ ദിവസം കഴിയുന്തോറും ആരോപണങ്ങളുടെ എണ്ണവും വർദ്ധിച്ചു വരുകയാണ്. ഇതുവരെ ആരോപണങ്ങളും കേസുകളും നേരിടേണ്ടി വന്ന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

രഞ്ജിത്ത്

 

 സംവിധായകൻ രഞ്ജിത്ത്

‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന തന്നോട് മോശമായ രീതിയിൽ പെരുമാറിയെന്നായിരുന്നു ബംഗാളി നടി സംവിധായകൻ രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണം. ഇത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിൻ്റെ രാജിയ്ക്കും ഇടയായി. രഞ്ജിത്തിനെതിരെ കൊച്ചി നോർത്ത് പോലീസ് സ്റ്റേഷൻ കേസെടുത്തിട്ടുണ്ട്. 354 വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെ സമയം, രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവും രംഗത്ത് വന്നിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. തന്നെ നിർബന്ധിച്ച് മ​ദ്യം കുടിപ്പിച്ച് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആർ.

 

 

സിദ്ദിഖ്

 

Justice Hema Committee Report Siddique

നടൻ സിദ്ദിഖ്

മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പ്രായപൂർത്തിയാകും മുൻപ്, 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഇത് സിദ്ദിഖിനെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കാൻ ഇടയാക്കി.

 

മുകേഷ്

 

എംഎൽഎ മുകേഷ് (നടൻ)

അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് മുകേഷിനെതിരെയുള്ള പരാതി. എറണാകുളം സ്വദേശിയായ നടിയുടെ വീട്ടിലെത്തി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി. 354-ാം വകുപ്പ് പ്രകാരമാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

ALSO READ: ‘ഇനി ഞങ്ങൾക്കെതിരായ സൈബർ അറ്റാക്കിന്റെ കാലമാണ്; നിയമപരമായി മുന്നോട്ടു പോകും’; ഡബ്ല്യൂ.സി.സി

 

ജയസൂര്യ

 

നടൻ ജയസൂര്യ

സെക്രട്ടേറിയേറ്റിൽ വെച്ച് നടന്ന സിനിമ ഷൂട്ടിങിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് നടൻ ജയസൂര്യക്ക് എതിരെ ഉയർന്ന ആരോപണം. നടി ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ പരാതി നൽകി. നടി നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൻന്റോൺമെന്റ് പോലീസ് കേസെടുത്തു. ഐപിസി 354, 354എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അതെ സമയം, തിരുവനന്തപുരം സ്വദേശിയായ നടിയും ജയസൂര്യക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നു. 2013-ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച്, മേക്കപ്പ് ചെയ്ത് ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെനനാണ് നടിയുടെ പരാതി. പരാതിയും പോലീസ് കേസെടുത്തു. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

 

വി കെ പ്രകാശ്

 

സംവിധായകൻ വി കെ പ്രകാശ്

കഥ സിനിമയാക്കാമെന്ന് പറഞ്ഞ് സംവിധായകൻ വി കെ പ്രകാശ് കൊല്ലത്തെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗിമായി ഉപദ്രവിച്ചെന്ന് കാണിച്ചാണ് യുവ കഥാകൃത്ത് പരാതി നൽകിയത്. വി കെ പ്രകാശിനെതിരെ നൽകിയ പരാതിയിൽ കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയെടുത്തതിനെ തുടർന്ന് കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്. സംഭവം പുറത്ത് പറയാതിരിക്കാൻ തനിക്ക് അദ്ദേഹം 10000 രൂപ അയച്ചുതന്നുവെന്നും യുവതി പറഞ്ഞിരുന്നു. പൊലീസ് 365 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

 

നിവിൻ പോളി

 

നടൻ നിവിൻ പോളി

കഴിഞ്ഞ നവംബറിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ നിവിൻ പോളി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്. നിർമാതാവ് എ കെ സുനിൽ രണ്ടാം പ്രതിയാണ്. സംഭവത്തിൽ ഒന്നാം പ്രതി ശ്രയ എന്ന സ്ത്രീയാണ്. ഇവരാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇടവേള ബാബു

മുകേഷ് ഉൾപ്പെടെയുള്ളവർക്ക് ആരോപണം നടത്തിയ നടിയാണ് അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ പരാതി നൽകിയത്. നടനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഇടവേള ബാബു, സുധീഷ് എന്നിവർക്കെതിരെയും മറ്റൊരു ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ പോലീസിന് പരാതി ലഭിച്ചിട്ടില്ല.

ഇടവേള ബാബു, സുധീഷ്

മണിയൻപിള്ള രാജു

Maniyan Pillai Raju

നടൻ മണിയൻ പിള്ള രാജു (Image Courtesy : Maniyan Pillai Raju Facebook)

മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ ഒരു നടി ഉയർത്തിയ ആരോപണത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ പേരുമുണ്ടായിരുന്നു. ടാ തടിയ എന്ന സിനിമയുടെ സെറ്റിൽ വെച്ച് നടൻ മോശമായി പെരുമാറിയെന്നാണ് പരാതി. മണിയൻപിള്ള രാജുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ബാബുരാജ്

Actor Baburaj

നടൻ ബാബുരാജ് (Image Courtesy : Baburaj Facebook)

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്. അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലെത്തിച്ച് അമ്മയുടെ ജോയിൻ്റ് സെക്രട്ടറിയായിരിന്നു ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി.

അലൻസിയർ

നടൻ അലൻസിയർ (Image Courtesy: Alencier Facebook)

ബെംഗളൂരുവിൽ ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ലൈംഗിക അതിക്രമം കാണുച്ചുയെന്നാണ് നടൻ അലൻസിയറിനെതിരെയുള്ള പരാതി. സംഭവം നടന്ന സമയത്ത് തന്നെ സിനിമയിലെ നടി അലൻസിയറിനെതിരെ പരാതി നൽകിയിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി വീണ്ടും പരാതി നൽകിയതിനെ തുടർന്ന് പുതിയ കേസ് രജിസ്റ്റർ ചെയ്തു.

 

Latest News