Drishyam 3 Movie – ദൃശ്യം 3 : മോഹന്‍ലാലിന്റെ കാറില്‍ തന്റെ വാഹന നമ്പര്‍ അനുമതില്ലാതെ ഉപയോഗിച്ചു; ചിത്രത്തില്‍ നിന്ന് ആ ഭാഗങ്ങള്‍ നീക്കണം, പരാതി

Complaint against Drishyam 3 Movie : മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി പ്രദര്‍ശനം തുടരുന്ന ത്രില്ലര്‍ സിനിമയായ ദൃശ്യം 3 നെതിരെ പരാതിയുമായി ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആണ് തന്റെ വാഹനത്തിന്റെ നമ്പര്‍ അനുമതിയില്ലാതെ, ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കാറില്‍ പതിച്ചു എന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Drishyam 3 Movie - ദൃശ്യം 3 : മോഹന്‍ലാലിന്റെ കാറില്‍ തന്റെ വാഹന നമ്പര്‍ അനുമതില്ലാതെ ഉപയോഗിച്ചു; ചിത്രത്തില്‍ നിന്ന് ആ ഭാഗങ്ങള്‍ നീക്കണം, പരാതി

Complaint Against Drishyam 3 Movie

Published: 

10 Jun 2026 | 04:59 PM

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി പ്രദര്‍ശനം തുടരുന്ന ത്രില്ലര്‍ സിനിമയായ ദൃശ്യം 3 നെതിരെ പരാതിയുമായി ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആണ് തന്റെ വാഹനത്തിന്റെ നമ്പര്‍ അനുമതിയില്ലാതെ, ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കാറില്‍ പതിച്ചു എന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ ജീത്തു ജോസഫിനെതിരെയുമാണ് പരാതി.

താന്‍ 2023 ല്‍ വാങ്ങിയ പുതിയ സ്‌കോര്‍പിയോ കാറിന്റെ അതേ നമ്പറാണ് സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നാകയകഥാപാത്രം ജോര്‍ജ് കുട്ടിയുടെ എം.ജി ഹെക്ടര്‍ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രമിറങ്ങി കുറച്ച് ദിവസം കഴിഞ്ഞ് നെടുങ്കണ്ടത്ത് കാറുമായി പോയപ്പോള്‍ പലരും തന്നോട് ദൃശ്യം സിനിമയെ അനുകരിക്കുകയാണോ എന്ന് ചോദിച്ചു. അപ്പോഴത് കാര്യമാക്കി എടുത്തില്ല, വെറുതെ രസത്തിന് ചോദിക്കുന്നതാവും എന്ന് കരുതി. പിന്നീട് രണ്ട് മൂന്ന് തവണയായി ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സിനിമ നേരില്‍ പോയി കണ്ടു. അങ്ങനെയാണ് മനസ്സിലാകുന്നത് തന്റെ വാഹനത്തിന്റെ അതേ നമ്പറായ കെ.എല്‍ 69 ഡി. 2772 തന്നെയാണ് സനിമയിലും ഉള്ളതെന്ന്. പലരും ഇപ്പോള്‍ തന്നെ ദൃശ്യം രാജീവ് എന്നാണ് വിളിക്കുന്നതെന്നും താന്‍ വ്യാജമായി തന്റെ വാഹനത്തിന് നമ്പര്‍ വച്ചതുപോലെയാണ് ആളുകള്‍ കാണുന്നതെന്നും പരാതിക്കാരന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

Also Read : സ്ത്രീകളുടെ ശാപം ചില്ലറയല്ല, പ്രമുഖ താരദമ്പതികളുടെ മകളെ പറ്റിച്ചു; പൃഥ്വിരാജിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസർ

ആര്‍.ടി.ഒയെ വിളിച്ച് ഇക്കാര്യം തിരക്കിയിരുന്നെന്നും ഒടുവില്‍ മൂന്നാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു എന്നും രാജീവ് പറഞ്ഞു. സിനിമയില്‍ നിന്ന് തന്റെ വാഹന നമ്പര്‍ കാണിക്കുന്ന ഭാഗം ഒഴിവാക്കണമെന്നും അതുവരെ പ്രദര്‍ശനം നിര്‍ത്തണമെന്നുമാണ് ആവശ്യമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ മറ്റോ തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജീവ് പറഞ്ഞു.

ദൃശ്യം സീരിസിലെ ആദ്യ സിനിമ

ആശിര്‍വാദ് സനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദൃശ്യം സീരിസിലെ ആദ്യ സിനിമ 2013 ലാണ് പുറത്തിറങ്ങുന്നത്. വന്‍ വിജയമായി തീര്‍ന്ന ഈ ചിത്രം പിന്നീട് പല ഭാഷകളിലും റീമേക്ക് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന് 2021 ലായിരുന്നു. ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ ദൃശ്യം 2 ന് ആദ്യ ഭാഗത്തേക്കാള്‍ വലിയ സ്വീകാര്യത ലഭിച്ചു. അന്നുമുതലേ ദൃശ്യം 3 നായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ മെയ് 21 നാണ് മൂന്നാം ഭാഗം റിലീസ് ചെയ്തത്. നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്.

English Summary

A native of Idukki has filed a complaint against the ongoing thriller film Drishyam 3, which is being released in collaboration with Mohanlal and Jeethu Joseph. Rajeev, a native of Kunchithanni in Idukki district, has filed a complaint with the police alleging that his vehicle’s number plate was illegally pasted on the car used by Mohanlal in the film without permission.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്