AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sai Pallavi: ‘സിനിമയിൽ പരമ്പരാഗത വേഷം; ജീവിതത്തിൽ ബിക്കിനി’; സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം

Cyber Attack Against Sai Pallavi: ബിക്കിനിയണിഞ്ഞതിൻ്റെ പേരിൽ സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം. സഹോദരി പൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് സൈബർ ആക്രമണത്തിൻ്റെ കാരണമായത്.

Sai Pallavi: ‘സിനിമയിൽ പരമ്പരാഗത വേഷം; ജീവിതത്തിൽ ബിക്കിനി’; സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം
സായ് പല്ലവി, പൂജ കണ്ണൻImage Credit source: Pooja Kannan Instagram
abdul-basith
Abdul Basith | Published: 24 Sep 2025 15:49 PM

തെന്നിന്ത്യൻ നടി സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം. ബീച്ചിൽ പോയപ്പോൾ ബിക്കിനിയണിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നത്. സിനിമയിൽ പരമ്പരാഗത വേഷമണിയുന്ന സായ് ജീവിതത്തുൽ ബിക്കിനി അണിയുന്നു എന്നാണ് ഇവരുടെ പരാതി.

സായ് പല്ലവിയുടെ സഹോദരി പൂജയാണ് ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചത്. ഇരുവരും സ്വിം സ്യൂട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ വളരെ വേഗത്തിൽ പ്രചരിച്ചു. ഇതോടെ സൈബർ ആക്രമണവും ആരംഭിച്ചു. സിനിമയിൽ പരമ്പരാഗത വേഷമണിയുന്ന സായ് പല്ലവി ജീവിതത്തിൽ ബിക്കിനി അണിയുന്നു എന്ന് ചിലർ ആരോപിച്ചപ്പോൾ സായ് പല്ലവി ബിക്കിനി അണിഞ്ഞതിൽ ചിലർ വിഷമം പങ്കുവച്ചു.

Also Read: Prithviraj: ‘ദുൽഖർ പ്രോപ്പർ കാർ പ്രേമി, ഗാരേജിൽ 50 കാറെങ്കിലും കാണും’; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ

അതേസമയം, താരത്തെ അനുകൂലിച്ചും കമൻ്റുകൾ വരുന്നുണ്ട്. ആളുകൾക്ക് അവരവർ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ അണിയാമെന്ന് ചിലർ ഓർമ്മപ്പെടുത്തി. നീന്താൻ പോകുമ്പോൾ ആളുകൾ സ്വിംസ്യൂട്ടാണ് ഇടുന്നതെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതിരിക്കൂ എന്നും മറ്റ് ചിലർ കമൻ്റ് ചെയ്തു.

2005ൽ റിലീസായ കസ്തൂരി മാൻ, 2008ൽ റിലീസായ ധാം ധൂം എന്നീ സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടത് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള സിനിമയിലൂടെയാണ്. 2015ൽ റിലീസായ പ്രേമത്തിലൂടെ സായ് പല്ലവി കേരളത്തിലും തമിഴ്നാട്ടിലും പ്രശസ്തി നേടി. തുടർന്ന് കലി, അതിരൻ എന്നീ മലയാള സിനിമകളിലും മാരി 2, അമരൻ, ഗാർഗി തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുറത്തിറങ്ങാനിരിക്കുന്ന മേരെ രഹോ ആണ് ആദ്യ ഹിന്ദി സിനിമ. തെലുങ്കിലും താരം ചില സിനിമകളിൽ വേഷമിട്ടു. രാമായണ സിനിമയിൽ സീതയായി അഭിനയിക്കുന്നത് സായ് പല്ലവിയാണ്.

പൂജയുടെ പോസ്റ്റ്

 

View this post on Instagram

 

A post shared by Pooja Kannan (@poojakannan_97)