Prithviraj: ‘ദുൽഖർ പ്രോപ്പർ കാർ പ്രേമി, ഗാരേജിൽ 50 കാറെങ്കിലും കാണും’; വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ
Prithviraj on dulquer salmaan's car craze: ദുൽഖർ സൽമാന്റെ കാർ കളക്ഷനെ കുറിച്ച് പൃഥ്വിരാജ് മുമ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കാർ ഇറക്കുമതി ചെയ്തെന്ന സംശയത്തെ തുടർന്നായിരുന്നു റെയ്ഡ്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
ഇപ്പോഴിതാ, ദുൽഖർ സൽമാന്റെ കാർ കളക്ഷനെ കുറിച്ച് പൃഥ്വിരാജ് മുമ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ദുൽഖർ വലിയൊരു കാർ പ്രേമി ആണെന്നും ഗാരേജിൽ ഏതാണ്ട് 50-60 കാറുകൾ കാണുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.
‘ദുൽഖർ ഒരു കാർ കളക്റ്റർ ആണ്. ഗാരേജിൽ ഏതാണ്ട് 50-60 കാറുകൾ കാണും. കാറുകൾ അത്തരത്തിൽ കളക്റ്റ് ചെയ്യുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. ഞാൻ പക്ഷേ കാറുകൾ ഡ്രൈവ് ചെയ്യുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. എനിക്ക് കാറുകൾ ഗാരേജിൽ സൂക്ഷിക്കുന്നതല്ല, അതു ഉപയോഗിക്കുന്നതിലാണ് താൽപ്പര്യം. ദുൽഖറിനും ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ അതിലേറെ സന്തോഷം കാറുകൾ കളക്ട് ചെയ്യാനാണ്. ദുൽഖർ ഒരു പ്രോപ്പർ കാർ പ്രേമിയാണ്,” മാഷബിൾ ഇന്ത്യയുടെ ദി ബോംബെ ജേർണിയിലായിരുന്നു പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ ദുൽഖറിന് ശരിക്കും കാറുകളോട് അഭിനിവേശമുണ്ട്. ഒരു യഥാർത്ഥ ഓട്ടോമൊബൈൽ പ്രേമിയായാണ് അയാൾ അത് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ കാർ ശേഖരത്തെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, എന്ന് ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിലും പൃഥ്വിരാജ് പറഞ്ഞിരുന്നു.
വിഡിയോ
View this post on Instagram