Bigg Boss Malayalam Season 7: ‘അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്, ‘വാഴകളെ കണ്ടം വഴി ഓടിക്കണം’! ബിഗ് ബോസ് മുന്നിറിയിപ്പുമായി മോഹൻലാൽ
Bigg Boss Malayalam Season 7 Promo: ബിഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും, ബുദ്ധിപൂർവ്വവും വിനിയോഗിക്കണമെന്ന് മോഹൻലാൽ പറയുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ് സീസൺ 7. 19 മത്സരാർത്ഥികളുമായി ആഗസ്റ്റ് 3നാണ് ബിഗ് ബോസ് 7 ആരംഭിച്ചത്. ആദ്യ ദിവസം മുതൽ സംഭവ ബഹുലമായ ടാസ്കും ഗെയിമാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയത്. പലരും പലതരത്തിലുള്ള സ്ട്രാറ്റജികളും ഗെയിമുകളും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ സീണണിൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്.
ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ്. ഇവരിൽ ആരാണ് പുറത്തുപോകുന്നതെന്ന് മോഹൻലാൽ എത്തുന്ന അടുത്ത എപ്പിസോഡിൽ അറിയും. ഇതിനിടെ എവിക്ഷനുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും, ബുദ്ധിപൂർവ്വവും വിനിയോഗിക്കണമെന്ന് മോഹൻലാൽ പറയുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
Also Read:‘സെപ്റ്റിക് ടാങ്ക്’ പ്രയോഗം; സ്ത്രീത്വത്തെ അപമാനിച്ചെന്ന് രേണു സുധി, ക്ഷമ ചോദിക്കാമെന്ന് അക്ബർ
അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് പ്രേക്ഷകരോടാണ് എന്ന മോഹൻലാലിന്റെ മുന്നറിയിപ്പിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. നിങ്ങളുടെ ഓരോ വിലപ്പെട്ട വോട്ടാണ് മത്സരാർത്ഥികളുടെ കൂലിയെന്നാണ് മോഹൻലാൽ പറയുന്നത്. അത് ബുദ്ധിപൂർവ്വം വിനിയോഗിക്കാനും താരം നിർദ്ദേശിക്കുന്നു. ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ഗെയിമും കളിച്ച് ബിഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം.
കണ്ടന്റ് തരുന്നവർ മാത്രം ഷോയിൽ മതിയെന്നും എന്നാൽ മാത്രമേ എൻഗേജിംഗും എന്റർടെയ്നിംഗ് ആകൂമെന്നാണ് താരം പറയുന്നത്. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പ്രേക്ഷകർക്കാകും പണി കിട്ടുകയെന്നും. അപ്പോൾ പരാതിയുമായി എത്തരുതെന്നും താരം പറയുന്നു. തങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താൽ മാത്രമേ ഏഴിന്റെ പണി ആകൂവെന്നാണ് മോഹൻലാൽ പറയുന്നത്.