Dhyan Sreenivasan: ‘നിന്നെപ്പോലെ ഇൻ്റർവ്യൂ കാരണമല്ല എല്ലാവരും സിനിമയിലെത്തുന്നത്’; ധ്യാൻ ശ്രീനിവാസനെ ട്രോളി നീരജ് മാധവ്

Neeraj Madhav Trolls Dhyan Sreenivasan: ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിനിടെ ധ്യാൻ ശ്രീനിവാസനെ ട്രോളി നീരജ് മാധവ്. ധ്യാനെപ്പോലെ ഇൻ്റർവ്യൂ കാരണമല്ല തങ്ങൾ സിനിമയിലെത്തുന്നത് എന്നായിരുന്നു നീരജ് മാധവിൻ്റെ ട്രോൾ.

Dhyan Sreenivasan: നിന്നെപ്പോലെ ഇൻ്റർവ്യൂ കാരണമല്ല എല്ലാവരും സിനിമയിലെത്തുന്നത്; ധ്യാൻ ശ്രീനിവാസനെ ട്രോളി നീരജ് മാധവ്

നീരജ് മാധവ്, ധ്യാൻ ശ്രീനിവാസൻ

Published: 

27 Feb 2025 | 10:28 AM

ധ്യാൻ ശ്രീനിവാസനെ ട്രോളി നീരജ് മാധവ്. ധ്യാനെപ്പോലെ ഇൻ്റർവ്യൂ കാരണമല്ല, അഭിനയം അറിയാവുന്നത് കൊണ്ടാണ് തങ്ങളൊക്കെ സിനിമയിലെത്തുന്നതെന്ന് നീരജ് മാധവ് പറഞ്ഞു. താൻ നായകനായി പുറത്തിറങ്ങുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന ജിയോഹോട്ട്സ്റ്റാർ ഒറിജിനൽ മായാളം വെബ് സീരീസുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നീരജ് മാധവ് ധ്യാനെ പരിഹസിച്ചത്.

‘പ്രമോഷന് വരാൻ ഏറ്റവും മടിയുള്ളത് ആർക്ക്’ എന്ന ധ്യാൻ ശ്രീനിവാസൻ്റെ ചോദ്യമാണ് തുടക്കം. ഇതിന് നീരജ് മാധവ്, ‘ഇൻ്റർവ്യൂ കൊടുക്കാൻ തനിക്ക് ഇഷ്ടമല്ല’ എന്ന് മറുപടി പറയുന്നു. ‘അതെന്താടാ’ എന്ന് ധ്യാൻ ചോദിക്കുമ്പോൾ ‘എനിക്ക് നിന്നെപ്പോലെ ഇങ്ങനെ പറയാനുള്ള കഴിവില്ല’ എന്ന് നീരജ് തിരിച്ചുപറയുന്നു. ‘നീ ഒരു പെർഫോർമർ അല്ലേ?’ എന്നാണ് ധ്യാൻ്റെ പിന്നീടുള്ള ചോദ്യം. ‘സ്റ്റേജിൽ പെർഫോം ചെയ്യുന്നുണ്ടല്ലോ. ഇൻ്റർവ്യൂവിനെയും ഒരു പെർഫോമൻസായിട്ട് കണ്ടാൽ പോരേ?’ എന്ന ചോദ്യത്തോട്, ‘ഇങ്ങനെയുള്ള ഇൻ്റർവ്യൂ ആണെങ്കിൽ കുഴപ്പമില്ല, അല്ലാതെയുള്ള ഇൻ്റർവ്യൂവിൽ രസകരമായി പെരുമാറാൻ അറിയില്ല. അതുകൊണ്ട് താൻ ഇൻ്റർവ്യൂ കൊടുക്കാറില്ല’ എന്ന് നീരജ് പറയുന്നു. ‘ഇൻ്റർവ്യൂ കൊടുക്കാറില്ല, അതുകൊണ്ടിപ്പോ സിനിമയുമില്ല’ എന്നാണ് ധ്യാൻ ഇതിനോട് പ്രതികരിക്കുന്നത്.

ധ്യാൻ്റെ ഈ പ്രസ്താവനയെയാണ് നീരജ് ട്രോളിയത്. ‘നിന്നെപ്പോലെ എല്ലാവരും ഇൻ്റർവ്യൂ കാരണമല്ല സിനിമ പിടിയ്ക്കുന്നത്, അഭിനയിക്കാനുള്ള കഴിവ് കൊണ്ടും സിനിമ കിട്ടും’ എന്ന് എന്ന് പറയുമ്പോൾ മറ്റുള്ളവർ ചിരിക്കുകയാണെങ്കിലും ധ്യാൻ ശ്രീനിവാസൻ മറുപടിയില്ലാതെ നിൽക്കുകയാണ്. ‘പ്രമോഷന് വേണ്ടിയല്ലാതെ വെറുതെ ഇൻ്റർവ്യൂ കൊടുക്കാറില്ല’ എന്ന് രംഗം മയപ്പെടുത്താൻ നീരജ് പറയുന്നുണ്ട്.

Also Read: Dhyan Sreenivasan: കാശ് കൊടുക്കാത്തതിന് അജു വർഗീസ് പ്രൊഡക്ഷൻ കണ്ട്രോളറിൻ്റെ വിഗ് അടിച്ചോണ്ട് ഓടിയിട്ടുണ്ട്; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ജിയോഹോട്ട്സ്റ്റാർ ഒറിജിനൽ വെബ് സീരീസാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ തുടരും സിനിമയുടെ നിർമ്മാതാവായ എം രഞ്ജിത്താണ് ഈ വെബ് സീരീസിൻ്റെയും നിർമ്മാണം. ഫെബ്രുവരി 28 മുതൽ സീരീസ് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങും. ജിയോയും ഹോട്ട്സ്റ്റാറും ലയിച്ചതിന് ശേഷം ജിയോഹോട്ട്സ്റ്റാറിലെത്തുന്ന ആദ്യ മലയാളം വെബ് സീരീസാണ് ലവ് അണ്ടർ കൺസ്ട്രക്ഷൻ. നീരജ് മാധവും ഗൗരി ജി കൃഷ്ണനും പ്രധാന വേഷങ്ങളിലെത്തുന്ന സീരീസിൽ അജു വർഗീസ്, ആനന്ദ് മന്മഥൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പള്ളി ക്യാമറയും ഗോലി സുന്ദർ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.

 

 

Follow Us
Related Stories
Renu Sudhi: കീമോ തെറാപ്പി തുടങ്ങുകയാണ് മുടിയൊക്കെ പോകും; അതാ പിന്നെ പറഞ്ഞത്; രേണു സുധി
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്