Actor Posani Krishna: തെലുങ്ക് നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍
Posani Krishna Murali Arrested:നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി 8:45 ഓടെയാണ് സംഭവം.
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ. ആന്ധ്ര പോലീസ് ഹൈദരാബാദിലെ താരത്തിന്റെ വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ പിടിക്കൂടിയത്. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി 8:45 ഓടെയാണ് സംഭവം.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. അറസ്റ്റിന് മുൻപ് കുടുംബത്തിന് നോട്ടീസ് കൈമാറിയിരുന്നു. അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികില്‍സ തുടരുകയാണെന്നും പൊസാനി കൃഷ്ണ പോലീസിനോട് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
66കാരനായ താരത്തെ യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ നിന്ന് റോഡ് മാർഗമാണ് ആന്ധയിലേക്ക് കൊണ്ടുപോയത്. അതേസമയം ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ഒബുലവരിപള്ളി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 196, 353(2), 111, പട്ടിക ജാതി നിയമത്തിലെ 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് താരത്തെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുമെന്നാണ് വിവരം. രാജംപേട്ട് അഡീഷണല്‍ മജിസ്‌ട്രേറ്റ് മുൻപാകും ഹാജരാക്കുക.
അറസ്റ്റിന് പിന്നാലെ താരത്തിന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. തനിക്ക് സുഖമില്ലെന്നും ചികില്‍സയിലാണെന്നും കൃഷ്ണ മുരളി പോലീസിനോട് പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍ നടപടികളുമായി സഹകരിക്കണമെന്നും കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും പോലീസ് ഓഫീസര്‍ തിരിച്ചു പറയുന്നതും വീഡിയോയിലുണ്ട്. പിന്നീട് നടന്‍ പോലീസുമായി സഹകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷവും താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതായിരുന്നു കേസ്.