AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

The Traitors: ബിഗ് ബോസിനെ വെട്ടാൻ ആമസോൺ പ്രൈമിൽ ‘ദി ട്രെയ്‌റ്റേഴ്‌സ്’ വരുന്നു; ഒറ്റ നിയമം ‘ആരെയും വിശ്വസിക്കരുത്’

Karan Johar New Reality Show 'The Traitors'; ഷോയുടെ മൊത്തത്തിലുള്ള രൂപകൽപ്പന തദ്ദേശീയമല്ലെങ്കിലും രാജസ്ഥാനിലെ ഒരു ആഡംബര പാലസിൻറെ പശ്ചത്തലത്തിൽ തികച്ചും ഇന്ത്യൻ രീതിയിലാണ് ആമസോൺ പ്രൈം ഈ ഷോ അവതരിപ്പിക്കുന്നത്.

The Traitors: ബിഗ് ബോസിനെ വെട്ടാൻ ആമസോൺ പ്രൈമിൽ ‘ദി ട്രെയ്‌റ്റേഴ്‌സ്’ വരുന്നു; ഒറ്റ നിയമം ‘ആരെയും വിശ്വസിക്കരുത്’
ദി ട്രെയ്‌റ്റേഴ്‌സ്Image Credit source: Social Media
nandha-das
Nandha Das | Updated On: 31 May 2025 09:14 AM

മുംബൈ: പുതിയ റിയാലിറ്റി ഷോയായ ‘ദി ട്രെയ്‌റ്റേഴ്‌സി’ന്റെ ട്രെയിലർ പുറത്തിറക്കി ആമസോൺ പ്രൈം വീഡിയോ. ബിഗ് ബോസ്, റോഡീസ് പോലുള്ള റിയാലിറ്റി ഷോകൾക്ക് സമാനമായ രീതിയിൽ ഒരുക്കിയിരുന്ന ഈ ഷോയിൽ കൂടുതൽ കടുത്ത കണ്ടൻറാണ് ഉണ്ടാകുക എന്നാണ് സൂചന. 20 മത്സരാർത്ഥികളും 3 ട്രെയ്‌റ്റർമാരുമാണ് ഷോയിൽ ഉണ്ടാവുക. ദി ട്രേറ്റേഴ്‌സിന്റെ ആദ്യ എപ്പിസോഡ് ജൂൺ 12ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. എല്ലാ വ്യാഴാഴ്ചയും രാത്രി 8 മണിക്ക് പുതിയ എപ്പിസോഡുകൾ പുറത്തിറങ്ങും.

ഈ ഷോയ്ക്ക് ഒരു ലളിതമായ നിയമം കൂടിയുണ്ട്, ആരെയും വിശ്വസിക്കരുത്. ഷോയിൽ നിങ്ങൾക്ക് പുഞ്ചിരിക്കാനും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും കഴിയും. എന്നാൽ, നിങ്ങൾ ചിലപ്പോൾ ശത്രുവിനെയായിരിക്കും സുഹൃത്താക്കിയതെന്ന് ട്രെയിലറിൽ പറയുന്നു. ഇതിനകം 30-ലധികം രാജ്യങ്ങളിൽ ഈ ഷോ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ സ്‌ക്രീനിൽ ഇത് ആദ്യമായാണ് ഈ ഷോ എത്തുന്നത്.

ഷോയുടെ മൊത്തത്തിലുള്ള രൂപകൽപ്പന തദ്ദേശീയമല്ലെങ്കിലും രാജസ്ഥാനിലെ ഒരു ആഡംബര പാലസിൻറെ പശ്ചത്തലത്തിൽ തികച്ചും ഇന്ത്യൻ രീതിയിലാണ് ആമസോൺ പ്രൈം ഈ ഷോ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്യൂവെൻസർ, ടെലിവിഷൻ താരങ്ങൾ, ഫാഷനിസ്റ്റുകൾ, കൊമേഡിയന്മാർ, പോക്കർ ചാമ്പ്യൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ ഷോയുടെ ഭാഗമാകുന്നു. ബോളിവുഡ് സംവിധാ‍യകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഷോയുടെ അവതാരകനായി എത്തുന്നത്. കരൺ ജോഹറിന്റെ പതിവ് അവതരണ രീതികളല്ല ഈ റിയാലിറ്റി ഷോയിൽ ഉണ്ടാവുക എന്നത് ട്രെയിലറിൽ നിന്നും വ്യക്തമാണ്.

ALSO READ: നരിവേട്ട കണ്ടെന്ന് നടൻ, ഇഷ്ടമായെന്ന് പറഞ്ഞാൽ ആളെ വിട്ട് തല്ലിക്കുമെന്ന് ധ്യാൻ; ആളെ പിടികിട്ടിയെന്ന് സോഷ്യൽ മീഡിയ

അതേസമയം, ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ പ്രഖ്യാപനം എത്തി. മോഹൻലാലിൻ്റെ ജന്മദിനത്തിലായിരുന്നു പുതിയ സീസണിന്റെ പ്രഖ്യാപനം വന്നത്. ആഗസ്റ്റ് ആദ്യവാരം ഷോ ആരംഭിക്കുമെന്നാണ് സൂചന. ഏഴാം സീസണിലെ മത്സരാർത്ഥികൾ ആരെല്ലാം എന്നത് സംബന്ധിച്ചും ചില അഭ്യൂങ്ങൾ പ്രചരിക്കുന്നുണ്ട്. കണ്ടൻ്റ് ക്രിയേറ്റർ ജസീൽ ജസി, ആദില-നോറ, രേണു സുധി, വ്ളോഗർ പ്രണവ് കൊച്ചു, ദാസേട്ടൻ കോഴിക്കോട്, നടൻ കൃഷ്ണകുമാർ, നടി സീമാ ജി നായർ, നടൻ ജിഷിൻ മോഹൻ, അഖിൽ കവലയൂർ, റീനാ ഫാത്തിമ, ബ്യൂട്ടി ബ്ലോഗർമാരായ അരുണിമ, ഷാൻ എന്നിവർ പുതിയ സീസണിൽ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.