Dhyan Sreenivasan: മച്ചാന്റെ മാലാഖയില്‍ അഭിനയിച്ചപ്പോള്‍ ‘മേലാല്‍ ഇമ്മാതിരി പണി കാണിക്കരുതെന്ന്’ പറഞ്ഞ് ഏട്ടന്‍ ദേഷ്യപ്പെട്ടു: ധ്യാന്‍ ശ്രീനിവാസന്‍

Dhyan Sreenivasan About Vineeth Sreenivasan: വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലേക്ക് ഏട്ടന്‍ തന്നെ വിളിപ്പോള്‍ ലീഡ് റോളാണെന്ന് വിചാരിച്ചിരുന്നില്ല. വിനീത് സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ല. ചോദിച്ചാല്‍ തരില്ലെന്ന് അറിയാമെന്നും ധ്യാന്‍ പറയുന്നു.

Dhyan Sreenivasan: മച്ചാന്റെ മാലാഖയില്‍ അഭിനയിച്ചപ്പോള്‍ മേലാല്‍ ഇമ്മാതിരി പണി കാണിക്കരുതെന്ന് പറഞ്ഞ് ഏട്ടന്‍ ദേഷ്യപ്പെട്ടു: ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍

Published: 

21 May 2025 | 11:21 AM

സൗബിന്‍ ഷാഹിര്‍ നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് മച്ചാന്റെ മാലാഖ. ആ സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും വേഷമിട്ടിരുന്നു. അഡ്വ. ജിജോ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ചതിന് ചേട്ടന്‍ വഴക്ക് പറഞ്ഞുവെന്നാണ് ധ്യാന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലേക്ക് ഏട്ടന്‍ തന്നെ വിളിപ്പോള്‍ ലീഡ് റോളാണെന്ന് വിചാരിച്ചിരുന്നില്ല. വിനീത് സിനിമയില്‍ ചാന്‍സ് ചോദിക്കാറില്ല. ചോദിച്ചാല്‍ തരില്ലെന്ന് അറിയാമെന്നും ധ്യാന്‍ പറയുന്നു.

രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം സിനിമ ഷൂട്ട് ചെയ്തത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ആറ് ദിവസത്തെ ബ്രേക്ക് കിട്ടിയപ്പോള്‍ താന്‍ മച്ചാന്റെ മാലാഖയില്‍ അഭിനയിക്കാന്‍ പോയി ഇതറിഞ്ഞ് വിനീത് ദേഷ്യപ്പെട്ടുവെന്നാണ് ഫില്‍മിഹുഡിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.

”വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലേക്ക് ഏട്ടനാണ് എന്നെ വിളിച്ചത്. ഞാന്‍ ഏട്ടനോട് ചാന്‍സ് ചോദിക്കാറില്ല. പുള്ളി എനിക്ക് ചാന്‍സ് തരില്ല എന്നതാണ് സത്യം. ആദ്യം പ്രണവായിരിക്കും ഹീറോ എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് ഞാനാണ് ലീഡെന്ന് അറിഞ്ഞത്. അപ്പോള്‍ എനിക്ക് കൂടുതല്‍ റെസ്‌പോണ്‍സിബിലിറ്റിയായി.

അപ്പോഴും എനിക്ക് സിനിമയുടെ കഥയൊന്നും അറിയില്ല. പുള്ളി തന്നെ സ്‌ക്രിപ്റ്റ് വായിച്ചും നോക്കിയില്ല. രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു സിനിമ പ്ലാന്‍ ചെയ്തത്. രണ്ടാമത്തെ ഷെഡ്യൂളിലാണ് വയസന്റെ പോര്‍ഷന്‍. അതുകൊണ്ട് വേറൊരു പടവും കമ്മിറ്റ് ചെയ്യാന്‍ പറ്റില്ല. കണ്ടിന്യൂറ്റി പോകുന്ന പ്രശ്‌നമുണ്ട്.

Also Read: Thudarum: ‘തുടരും കണ്ട് ജ്യോതിക വിളിച്ച് പറഞ്ഞത് ഇങ്ങനെ’; വെളിപ്പെടുത്തലുമായി രഞ്ജിത്ത്

ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് ആറ് ദിവസം ബ്രേക്ക് കിട്ടി. ആ സമയത്ത് ഞാന്‍ പോയി മച്ചാന്റെ മാലാഖ ചെയ്തു. അബാം മൂവിസിനോടുള്ള ബന്ധത്തിന്റെ പുറത്ത് പോയതാണ്. ഞാന്‍ വേറെ പടം ചെയ്ത കാര്യം ഏട്ടന്‍ അറിഞ്ഞു. അത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല. മേലാല്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു,” ധ്യാന്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്