AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Durga Premji: ‘മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ’! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ

Child Actress Durga Premji: പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ച കുട്ടിത്താരമാണ് ബേബി ദുർഗ പ്രേംജിത്. ദുർഗ പുതിയതായി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Durga Premji: ‘മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ’! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ
Durga Premji
sarika-kp
Sarika KP | Published: 22 May 2025 17:32 PM

ബാലതാരങ്ങളായി സിനിമയിലെത്തിയ നടിമാരുടെ ട്രാൻസ്‌ഫർമേഷൻ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. മുൻ നിര നായിക നായകന്മാരൊപ്പം അഭിനയിച്ച കുട്ടിത്താരങ്ങളെ വളർന്ന് വലുതായി കാണുമ്പോൾ ആരാധകർക്ക് പലപ്പോഴും അത്ഭുതമാണ്. എത്രവേഗം കാലങ്ങൾ കടന്നുപോയെന്നാണ് ആരാധകർ ചോദിക്കാറുള്ളത്. ഇപ്പോഴിതാ മോഹൻലാലിന്റെ മകളായി അഭിനയിച്ച ഒരു ബാലതാരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2016 ഒക്ടോബറിൽ മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകർ ഇരുകൈയോടെയാണ് സ്വീകരിച്ചത്. ആദ്യ നൂറ് കോടി ക്ലബിൽ ഇടം നേടാനും ചിത്രത്തിനു സാധിച്ചു. ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച കുട്ടി താരത്തിന്റെ ട്രാൻസ്‌ഫർമേഷൻ വീഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

 

 

View this post on Instagram

 

A post shared by DURGA (@__durgapremjith)

Also Read:നെറുകയിൽ സിന്ദൂരവും സാരിയും അണിഞ്ഞ് ഐശ്വര്യ എത്തി, കാനിൽ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ആദരം

പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ച കുട്ടിത്താരമാണ് ബേബി ദുർഗ പ്രേംജിത്. ദുർഗ പുതിയതായി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്. . മോഹൻലാലിനൊപ്പമുള്ള ചിത്രത്തിലെ രംഗവും ദുർഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതുകൂടാതെ, മമ്മൂട്ടി, ടൊവിനോ എന്നിവർക്കൊപ്പമുള്ള ചിത്രവും ദുർഗ പങ്കുവച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത നടി കഴിഞ്ഞ ദിവസം ഒരു റീല്‍ വിഡിയോ ചെയ്തിരുന്നു. ഇതോടെയാണ് ദുർഗയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.‘പുലിമുരുകൻ’ കൂടാതെ വിമാനം, സൗണ്ട് തോമ, മാർഗംകളി, ഹാലേലൂയ്യ, താങ്ക്‌യൂ തുടങ്ങിയ സിനിമകളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.