Dies Irae: പ്രണവിനെ ഡയറക്ടർ പിഴിഞ്ഞെടുത്തിട്ടുണ്ട്..! നെഞ്ചിടിപ്പ് കൂട്ടി ‘ഡീയസ് ഈറെ’ സിനിമയ്ക്ക് മികച്ച പ്രതികരണം
Pranav Mohanlal Dies Irae Review: സംവിധായകൻ രാഹുൽ സദാശിവൻ തനിക്ക് ഹൊറർ സിനിമ എടുക്കാനുള്ള കഴിവ് വീണ്ടും തെളിയിച്ചു എന്നും അഭിപ്രായം
പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഈറെ’ തീയേറ്ററുകളിൽ പുതു ചരിത്രം കുറിക്കുകയാണ്. ഷോ കണ്ടു പുറത്തിറങ്ങുന്ന ഓരോ ആളുകളും ഒരേ സ്വരത്തിൽ പറയുന്നു ഇത് കിടിലം എന്ന്. ഇന്നലെ രാത്രി കേരളത്തിൽ മിക്ക ഇടങ്ങളിലും സിനിമയുടെ പ്രത്യേക ഷോകളുണ്ടായിരുന്നു.
പ്രീമിയർ ഷോ വെക്കാൻ ഉള്ള അവരുടെ കോൺഫിഡൻസ് തന്നെയാണ് സിനിമയുടെ വിജയം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രണവ് മോഹൻലാലിനെ ഡയറക്ടർ പിഴിഞ്ഞ് എടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. പ്രണവിനെ ഇനിയും ഇതുപോലുള്ളവരുടെ കയ്യിൽ കിട്ടിയാൽ സംഗതി കിടുക്കും എന്നും ആരാധകർ പറയുന്നു.
സിനിമയുടെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഒരുപോലെ കിടിലം എന്നും പ്രണവിന്റെ അന്യായ പെർഫോമൻസ് ആണ് പടത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ. ഒപ്പം സീനുകൾക്ക് കൂടുതൽ ഇമ്പാക്ട് നൽകുന്ന ബാഗ്രൗണ്ട് മ്യൂസിക്കും സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. സീനുകളുടെ ഒറിജിനാലിറ്റിയും എല്ലാം അതിഗംഭീരമാണ്.
പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിനിമയും ആണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായം. കൂടാതെ സംവിധായകൻ രാഹുൽ സദാശിവൻ തനിക്ക് ഹൊറർ സിനിമ എടുക്കാനുള്ള കഴിവ് വീണ്ടും തെളിയിച്ചു എന്നും അഭിപ്രായം.സിനിമ കണ്ടു പുറത്തിറങ്ങുവർ പറയുന്നത് നെഞ്ചിടിപ്പ് ഇനിയും മാറിയിട്ടില്ല എന്നാണ്.
പേടിച്ചു വിറച്ചു മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല എന്നൊക്കെയാണ് അഭിപ്രായങ്ങൾ. പ്രേക്ഷകരുടെ പോസിറ്റീവ് റിവ്യൂയ്ക്ക് പിന്നാലെ ബുക്ക് മൈ ഷോയിലും ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിനിടയിൽ 14.02k യിൽ അധികം ടിക്കറ്റുകളാണ് ഇതിനോടകം തന്നെ ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ന് കേരളത്തിലെ ഒരുവിധം എല്ലാ തിയേറ്ററുകളിലും ഇതിനോടകം തന്നെ ഹൗസ് ഫുൾ ആണ്. ഇതേ ആവേശത്തോടെ ഇനി വരുന്ന ദിവസങ്ങളിലും സിനിമ തിയേറ്ററുകളിൽ കുതിക്കും എന്നാണ് സൂചന.