Anumol: ‘ജിമ്മനായിരിക്കണം, ആറ് അടി പൊക്കം; അൽപം ടോക്സിക് ആകാം’; ഭാവിവരന്റെ സങ്കൽപ്പവുമായി അനുമോൾ
Anumol About Future Husband Expectations: ടോക്സിക് ആയിട്ടുള്ള ആളുകളെയല്ലേ നിനക്ക് ഇഷ്ടം എന്ന് തമാശരൂപേണ അഭിഷേക് ചോദിച്ചപ്പോൾ അൽപം ടോക്സിക് ആയാലും കുഴപ്പമില്ലെന്നാണ് അനുമോളുടെ മറുപടി.
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് നടി അനുമോൾ വിന്നറായത്. എന്നാൽ ഷോ അവസാനിച്ച് പുറത്തെത്തിയ അനുമോളെ അനുകൂലിച്ചും വിമർശിച്ചുമൊക്കെയുള്ള ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്. അനുമോൾ ഷോ വിന്നറായത് പിആർ വര്‍ക്ക് കാരണമെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ താരം വീണ്ടു സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ്ബോസിനു ശേഷം ആദ്യമായി സുഹൃത്തും മുൻ ബിഗ്ബോസ് താരവുമായ അഭിഷേക് ശ്രീകുമാറിനെ കണ്ട വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് അനുമോൾ.
ഇതിനിടെയിൽ ഭാവിവരന്റെ സങ്കൽപ്പത്തെ കുറിച്ച് അനുമോൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ വിവാഹം കഴിക്കാൻ പോകുന്നയാൾ എങ്ങനെയായിരിക്കണം എന്ന് പറയുകയാണ് താരം തന്റെ യൂട്യുബ് ചാനലിലൂടെ. നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗിയൊന്നും വേണ്ട. ജിമ്മിലൊക്കെ പോയി ഹെൽത്ത് നന്നായി നോക്കുന്ന ആളായിരിക്കണം. ഹെൽത്തി ഫുഡ് കഴിക്കുന്ന ആളായിരിക്കണം.
ഉയരം ആറ് അടി വേണം. ആറടിക്ക് കുറച്ച് താഴെ നിന്നാലും കുഴപ്പമില്ല. കളർ ഏതായാലും പ്രശ്നമില്ല, പക്ഷേ ജിമ്മനായിരിക്കണം. തന്നെ മനസിലാക്കുന്ന സ്നേഹിക്കുന്ന വ്യക്തിയായിരിക്കണം. തന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുനടക്കണം.പുകവലിക്കുന്നത് ഇഷ്ടമില്ല, പക്ഷേ ഡ്രിങ്ക്സ് കഴിക്കാം. പുകവലിക്കാൻ തോന്നുകയാണെങ്കിൽ വല്ലപ്പോഴും ആകാം. തന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛനമ്മമാരായി കാണണം. താനും തിരിച്ച് അങ്ങനെ കാണും. ജീവിതകാലം മുഴുവൻ തന്റെ കൂടെയുണ്ടായിരിക്കണമെന്നും നടി പറഞ്ഞു.
ടോക്സിക് ആയിട്ടുള്ള ആളുകളെയല്ലേ നിനക്ക് ഇഷ്ടം എന്ന് തമാശരൂപേണ അഭിഷേക് ചോദിച്ചപ്പോൾ അൽപം ടോക്സിക് ആയാലും കുഴപ്പമില്ലെന്നാണ് അനുമോളുടെ മറുപടി. അതേസമയം അഭിഷേക് ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അനുമോൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകിയെന്നും വ്ലോഗിൽ പറയുന്നുണ്ട്. എന്നാൽ അതിൽ ഒന്ന് പോലും പ്രാവർത്തികമാക്കിയില്ലെന്നും അഭിഷേക് പറയുന്നുണ്ട്.