AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pallikkettu Sabarimalaikku: സൂഫി​ഗാനം എങ്ങനെ ‘പള്ളിക്കെട്ട് ശബരിയ്ക്ക്’ ആയി …. പാട്ട് പിറന്ന വഴി ഇതാ…

The Untold Story Behind Pallikkettu sabarimalaykku: വീരമണിയുടെ ആലാപനത്തിലെ ഊർജ്ജം മറ്റൊരു ഗായകനും പകരം വെക്കാനായിട്ടില്ലെന്ന് സംഗീതപ്രേമികൾ ഒരേസ്വരത്തിൽ പറയുന്നു.

Pallikkettu Sabarimalaikku: സൂഫി​ഗാനം എങ്ങനെ ‘പള്ളിക്കെട്ട് ശബരിയ്ക്ക്’ ആയി …. പാട്ട് പിറന്ന വഴി ഇതാ…
Pallikkettu SongImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 19 Dec 2025 18:32 PM

ശബരിമല തീർത്ഥാടന കാലത്ത് ഓരോ ഭക്തന്റെയും നാവിലുയരുന്ന പള്ളിക്കെട്ട് ശബരിമലയ്ക്ക്… എന്ന ഗാനത്തിന്റെ ഉത്ഭവം ഒരു സൂഫി മന്ത്രത്തിൽ നിന്നാണെന്ന സത്യം മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ അധ്യായമായി മാറുന്നു. പ്രശസ്ത തമിഴ് കവി ഡോ. ഉളുന്തൂർപേട്ട ഷൺമുഖം രചിച്ച ഈ ഗാനം, ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടന കേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പാടിവരുന്ന ഏകനേ യാ അള്ളാ… എന്ന ഭക്തിഗാനത്തിന്റെ ഈണത്തെ പിൻപറ്റി തയ്യാറാക്കിയതാണ് എന്ന് പ്രാദേശിക ചരിത്ര ​ഗവേഷകൻ പള്ളിക്കോണം രാജീവ് ഫേസ്ബുക്കിൽ കുറിക്കുന്നതായി മനോരമ റിപ്പോർട്ട് ചെയ്തു.

ശബരിമല തീർത്ഥാടകർക്ക് ആവേശം നൽകുന്ന ഈ ഗാനം പിറക്കുന്നത് 1970-കളിലാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഗാനരചയിതാവ് കെ. വീരമണിയും സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥുമാണ്.

 

കെ. വീരമണിയുടെ അയ്യപ്പഭക്തിയുടെ കഥ

 

തമിഴ് നടൻ എം.എൻ. നമ്പ്യാരുമായുള്ള ഉറ്റ സൗഹൃദമാണ് വീരമണിയെ ഒരു ഉറച്ച അയ്യപ്പഭക്തനാക്കിയത്. നമ്പ്യാരുടെ പ്രേരണയാൽ അദ്ദേഹം സ്ഥിരമായി ശബരിമല ദർശനം നടത്തിവന്നു. ഈ ആത്മീയ യാത്രകളാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾക്ക് ആവേശം പകർന്നത്. എൽ.പി. ഡിസ്കുകൾ മാറി ഓഡിയോ കാസറ്റുകൾ പ്രചാരത്തിലായതോടെയാണ് പള്ളിക്കെട്ട് ദക്ഷിണേന്ത്യയിലാകെ തരംഗമായത്.

വീരമണിയുടെ ആലാപനത്തിലെ ഊർജ്ജം മറ്റൊരു ഗായകനും പകരം വെക്കാനായിട്ടില്ലെന്ന് സംഗീതപ്രേമികൾ ഒരേസ്വരത്തിൽ പറയുന്നു. ഇന്നും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഗാനമേളകളിൽ ഈ ഗാനം ഒഴിച്ചുകൂടാനാവാത്ത ഹിറ്റായി തുടരുന്നു.

 

പുതിയ വിവാദങ്ങളും രാഷ്ട്രീയവും

 

പോറ്റിയേ കേറ്റിയേ… സ്വർണ്ണം ചെമ്പായ് മാറ്റിയേ… എന്ന പാരഡി ഗാനം അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന പേരിൽ രാഷ്ട്രീയ വിവാദമായതോടെയാണ് ഈ ​ഗാനം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.