Bandr OTT : അത് ഉറപ്പിച്ചൂ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക്

Bandra OTT Release Date And Platform : 2023 നവംബറിലായിരുന്നു ദിലീപിൻ്റെ ബാന്ദ്ര തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രം റിലീസായി ഏകദേശം മൂന്ന് വർഷമായിട്ടും ബാന്ദ്ര ഒടിടിയിലോ ടെലിവിഷനിലോ സംപ്രേഷണം ചെയ്തിട്ടില്ല. നിരവധി പേരാണ് ബാന്ദ്രയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.

Bandr OTT : അത് ഉറപ്പിച്ചൂ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക്

Bandra OTT

Published: 

01 Sep 2026 | 12:28 AM

തിയറ്ററിൽ റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷം ദിലീപ് ചിത്രം ബാന്ദ്ര ഒടിടി സംപ്രേഷണത്തിനായി തയ്യാറെടുക്കുന്നു. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ബാന്ദ്ര. മുംബൈ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ദിലീപ് ഗ്യാങ്സ്റ്റർ ചിത്രം 2023 നവംബറിലായിരുന്നു തിയറ്ററിൽ റിലീസ് ചെയ്തത്. മാസ് ആക്ഷൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ദിലീപ് ചിത്രം അമ്പേ പരാജയമാകുകയും ചെയ്തു. അതിന് പിന്നാലെ സിനിമ ഒടിടിയിലോ ടെലിവിഷനിലോ സംപ്രേഷണം ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന ചില വിവരങ്ങൾ പ്രകാരം ബാന്ദ്ര തിയറ്ററിൽ റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷം ഒടിടിയിലേക്കെത്തുന്നു എന്നാണ്.

ബാന്ദ്ര ഒടിടി റിലീസ് ശരിക്കും സംഭവിക്കുമോ?

ബാന്ദ്രയുടെ ഒടിടി സംബന്ധിച്ച് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്. ചിത്രത്തിൻ്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ, സോണി ലിവ് തുടങ്ങിയ പല പ്ലാറ്റ്ഫോമുകളും സ്വന്തമാക്കിയെന്നും ഉടൻ ഒടിടി റിലീസുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചിത്രം ഒടിടിയിൽ എവിടെയും കണ്ടില്ല. എന്നാൽ ബാന്ദ്രയുടെ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുകയാണ്. സിനിമയുടെ നിർമാണ കമ്പനിയായ അജിത് വിനായക ഫിലിംസാണ് ബാന്ദ്രയുടെ ഒടിടി റിലീസ് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിരിക്കുന്നത്. സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5 ആണ് ബാന്ദ്രയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ : Producer Vinayaka Ajith : ദിലീപിൻ്റെ ബാന്ദ്ര ആകെ നേടിയത് 3 കോടി, നഷ്ടം 32 കോടി; സംവിധായകൻ ചതിച്ചെന്ന് നിർമാതാവ് വിനായക അജിത്

ബാന്ദ്ര ഒടിടിയിൽ എത്തുമെന്ന് അറിയിച്ചുകൊണ്ട് അജിത് വിനായക ഫിലിംസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി

ബാന്ദ്ര സിനിമ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയുടെ കഥയാണ് ബാന്ദ്രയിൽ പറയുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തിയത്. അജിത് വിനായ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചത്. ഹിറ്റ് മേക്കറായ ഉദയകൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 35 കോടിക്കാണ് ചിത്രം നിർമിച്ചിട്ടുള്ളത്. എന്നാൽ തനിക്ക് വെറും മൂന്ന് കോടി മാത്രമാണ് സിനിമയിൽ നിന്നും തിരികെ ലഭിച്ചതെന്ന് നേരത്തെ ബാന്ദ്രയുടെ നിർമാതാവ് വിനായക അജിത്ത് വെളിപ്പെടുത്തിയിരുന്നു.

English Summary

Dileep Starring Mumbai Based Gangster Movie Bandra OTT Release Confirmed. Bandra Movie Production Company Ajith Vinayaka Films Confirms Zee5 Bagged Bandra Movie Digital Streaming Rights

Loading...
Unable to load recommendations.
Follow Us
Related Stories
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Namitha Pramod About Marriage: “പ്രണയം മാത്രം പോരാ”; വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും മനസ്സ് തുറന്ന് നമിത പ്രമോദ്
“പുതിയ തലമുറ നുണ പറയാൻ ആഗ്രഹിക്കുന്നില്ല”; സ്വന്തം മക്കളോടൊപ്പമുള്ള അനുഭവം പങ്കുവച്ച് നിവിൻ പോളി
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
Girish AD vs Naslen : പ്രേമലു 2 നടക്കാതെ പോയത് നസ്ലിൻ കാരണം ? ​ഗിരീഷ് എ.ഡിയുടെ വാക്കുകൾക്കിടയിൽ വായിച്ച് സോഷ്യൽ മീഡിയ… ഒപ്പം മറു ചോദ്യവും
Short Film From Bethlehem Kudumba Unit : ക്രിഞ്ച് സാധനം! ‘ഒരു സാത്തുക്കുടി പ്രണയം’ ബത്ലഹേം കുടുംബയൂണിറ്റിലെ ജോയൽ എടുത്ത ഷോർട്ട് ഫിലീം റിലീസായി
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ