Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Dileep's Trial In Actress Assault Case: ദിലീപ് ഇനി ജയിലില്‍ പോകാന്‍ സാധ്യത കുറവാണെന്നാണ് മോഹന്‍ദാസ് എന്ന ജ്യോതിഷി അവകാശപ്പെടുന്നത്. ദിലീപിന്‍റെ ഗ്രഹനില പ്രകാരം കടുത്ത ശത്രുദോഷമുള്ള കാലമാണെന്നാണ് മോഹന്‍ദാസ് വിഡിയോയില്‍ പറയുന്നു.

ദിലീപ്
മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് നടിയെ ആക്രമിച്ച സംഭവം. കേസിൽ ഡിസംബര്‍ എട്ടിനാണ് അന്തിമ വിധി വരുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 9 പ്രതികളാണ് പ്രതി പട്ടികയിൽ. പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍ കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ ദിലീപ് എട്ടാംപ്രതിയാണ്.
ഇതിൽ ഏവരും ഉറ്റുനോക്കുന്നത് നടൻ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്. ഇപ്പോഴിതാ ഇതിനിടെയിൽ തിങ്കളാഴ്ച ദിലീപിന്റെ കോടതി വിധി എന്താകും എന്ന പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി. ദിലീപ് ഇനി ജയിലില്‍ പോകാന്‍ സാധ്യത കുറവാണെന്നാണ് മോഹന്‍ദാസ് എന്ന ജ്യോതിഷി അവകാശപ്പെടുന്നത്. ദിലീപിന്‍റെ ഗ്രഹനില പ്രകാരം കടുത്ത ശത്രുദോഷമുള്ള കാലമാണെന്നാണ് മോഹന്‍ദാസ് വിഡിയോയില്‍ പറയുന്നു.
Also Read:മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ദിലീപിന് എട്ടില്‍ കേതു’വാണ്. ജയിലിൽ കിടക്കാൻ യോഗമുണ്ടെന്നാണ് മോഹൻദാസ് പറയുന്നത്. എന്നാല്‍ വിചാരണസമയത്ത് ജയിലില്‍ കിടന്നതിനാല്‍ ഇനി അതിനുള്ള സാധ്യതയില്ലെന്നും ഇദ്ദേഹം പറയുന്നു. ദിലീപിന് ശത്രുവുണ്ടെന്നും അതിന്‍റെ ഫലമാണ് ഇപ്പോഴത്തെ അനുഭവങ്ങളെന്നും മോഹന്‍ദാസ് പറയുന്നു. ഒരുപാട് അനുകൂല അവസരങ്ങൾ ജോതിഷ പ്രകാരം കാണുന്നതിനാൽ താരം കുറ്റവിമുക്തനാകുമെന്നും ഇദ്ദേഹം പറയുന്നു.
സിനിമ ലോകത്തെ കീഴടക്കിക്കൊണ്ട് നിർമാണം, വിതരണം, അഭിനയം ഇതിലെല്ലാം ആധിപത്യം എത്തിപ്പെടുമോയെന്ന് ഭയക്കുന്നയാൾ എതിർ ഭാഗത്ത് ഉണ്ടെന്നും അവരിലേക്ക് പല മേഖലകളിൽ നിന്നും പണം ഒഴുകുന്നുണ്ട്. അവരാണ് ഇതിനുപിന്നിലെന്നാണ് ജ്യോതിഷപ്രകാരം കാണുന്നത്. ഇതുതന്നെയായിരിക്കാം ദിലീപിന്റെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവൃത്തിയിലെത്തിച്ചതെന്ന് ജ്യോതിഷി പറയുന്നു.