MT Vasudevan Nair: മൂപ്പർക്ക് അതൊന്നും ഇഷ്ടല്ല, കുറച്ചിലാ സാറിൻ്റെ സഹായി പറഞ്ഞു; എംടിയുടെ ഓര്‍മകളില്‍ ജിസ് ജോയ്

Jis Joy about MT Vasudevan Nair: അതൊരു അനുഗ്രഹവർഷമായി എന്നും ഞങ്ങളെ വഴി കാട്ടട്ടെ!പുണ്യം നിറഞ്ഞ ആ വിരലുകളിൽ ഒന്ന് സ്പർശിക്കാൻ ആയതിൽപ്പരം ഗുരുകടാക്ഷം മറ്റെന്തുണ്ട്

MT Vasudevan Nair: മൂപ്പർക്ക് അതൊന്നും ഇഷ്ടല്ല, കുറച്ചിലാ സാറിൻ്റെ സഹായി പറഞ്ഞു; എംടിയുടെ ഓര്‍മകളില്‍ ജിസ് ജോയ്

ജിസ് ജോയിയും എംടിയും

Published: 

27 Dec 2024 | 09:49 PM

വിടവാങ്ങിയ മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ഓര്‍മകളാണ് സോഷ്യൽ മീഡിയ നിറഞ്ഞ്. എംടിയുടെ കഴിഞ്ഞ പിറന്നാളിന് ഒപ്പം ചിലവിടാൻ പറ്റിയ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ജിസോ ജോയ്. തൻ്റെ സോഷ്യൽ മീഡിയ പേജിലാണ് ജിസ് ജോയ് പോസ്റ്റ് പങ്ക് വെച്ചത്.

ജിസ് ജോയിയുടെ പോസ്റ്റിങ്ങനെ

പാതിരാവും പകൽവെളിച്ചവും കടന്ന് നിർമ്മാല്യം തൊഴാൻ വന്ന, കാലത്തിന്റെ മഞ്ഞുകടമ്പുകൾ ഇരുട്ടിന്റെ ആത്മാവിൽ അലിഞ്ഞെരിഞ്ഞ ദിവസം
പുണ്ണ്യ ജന്മങ്ങൾക്ക് രണ്ടാമൂഴം ഉണ്ടാവും.ഉണ്ടാവണേ ഭഗവാനെ അന്ന് ഈ ഭൂമിയിലെ അവസാനത്തെ പിറന്നാളിന്റെയന്ന്‌ അൽപ്പം നേരം ഒന്നിച്ചു ചിലവിടാൻ ആയി, പ്രോഗ്രാം നടക്കുന്ന ഹാളിൽ നിന്നു റൂം വരെ പോകണം എന്ന് പറഞ്ഞു, ഞാനും സലാം ബാപ്പുവും മറ്റ് രണ്ടുപേരും ചേർന്ന് അദ്ദേഹത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

ALSO READ: MT Vasudevan Nair : എം.ടി വാസുദേവൻ നായർ അന്തരിച്ചു

ജിസ് ജോയിയുടെ പോസ്റ്റ്

നടക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ വീൽ ചെയർ തരട്ടെ എന്ന് ചോദിച്ചു, വേണ്ട ഞാൻ നടക്കും എന്നായിരുന്നു മറുപടി. മൂപ്പർക്ക് അതൊന്നും ഇഷ്ടല്ല, കുറച്ചിലാ , എന്ന് MT സാറിന്റെ സഹായി എന്നോട് പറഞ്ഞു. അങ്ങനെ റൂമെത്തി കട്ടിലിൽ ഇരുത്തി, ഞാൻ കൈകൂപ്പി ഉടനെ തിരികെയും നമസ്ക്കാരം പോലെ കൈകൂപ്പി,
അതൊരു അനുഗ്രഹവർഷമായി എന്നും ഞങ്ങളെ വഴി കാട്ടട്ടെ!പുണ്യം നിറഞ്ഞ ആ വിരലുകളിൽ ഒന്ന് സ്പർശിക്കാൻ ആയതിൽപ്പരം ഗുരുകടാക്ഷം മറ്റെന്തുണ്ട്

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച അദ്ദേഹത്തിൻ്റെ അന്ത്യം. പൊതു ദർശനം പാടില്ലെന്ന എംടിയുടെ ആഗ്രഹത്തെ തുടർന്ന് കോഴിക്കോട്ടെ വീടായ സിതാരയിലായിരുന്നു അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം. വ്യാഴാഴ്ച എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി സംസ്കാരം നടത്തി.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്