5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kamal on Chakram Movie: ‘ഒന്നും തോന്നരുത്, ഞാൻ ഈ പടത്തിൽ ഒട്ടും തൃപ്തനല്ലെന്ന് ലാൽ പറഞ്ഞു, പിന്നീട് എനിക്കൊപ്പം സിനിമ ചെയ്തിട്ടില്ല’; കമൽ

Director Kamal About Chakram Movie: മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് 'ചക്രം'. ഈ ചിത്രം മുടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ.

Kamal on Chakram Movie: ‘ഒന്നും തോന്നരുത്, ഞാൻ ഈ പടത്തിൽ ഒട്ടും തൃപ്തനല്ലെന്ന് ലാൽ പറഞ്ഞു, പിന്നീട് എനിക്കൊപ്പം സിനിമ ചെയ്തിട്ടില്ല’; കമൽ
മോഹൻലാൽ, കമൽImage Credit source: Facebook
nandha-das
Nandha Das | Updated On: 30 Jan 2025 18:52 PM

2003ൽ എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, വിജീഷ്, മീര ജാസ്മിൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘ചക്രം’. എന്നാൽ മോഹൻലാൽ, ദിലീപ്, വിദ്യാബാലൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ചിത്രം കമൽ സംവിധാനം നിർവഹിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മോഹൻലാലുമായി പ്ലാൻ ചെയ്ത സിനിമ മുടങ്ങിയതോടെ ആണ് മറ്റ് താരങ്ങളെ വെച്ച് ചിത്രം പൂർത്തിയാക്കിയത്. സിനിമ മുടങ്ങാനുണ്ടായ കാരണം നേരത്തെ തന്നെ സംവിധായകൻ കമൽ വെളിപ്പെടുത്തിയിരുന്നു. മുൻപ് നൽകിയ അഭിമുഖത്തിലെ കമലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വടക്കേ ഇന്ത്യയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഒരു ഡ്രൈവറുടെ കഥയായാണ് ആദ്യം ചക്രം സിനിമ തീരുമാനിച്ചിരുന്നതെങ്കിലും, ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് സിനിമയുടെ തിരക്കഥയിൽ ചില മാറ്റങ്ങൾ ലോഹിതദാസ് കൊണ്ടുവരുന്നത്. എന്നാൽ, മോഹൻലാലിനോട് ആദ്യം കമൽ പറഞ്ഞ കഥ അതല്ലായിരുന്നു. സ്ക്രിപ്റ്റിൽ ഉണ്ടായ മാറ്റം മോഹൻലാലിന് വലിയ പ്രയാസം ഉണ്ടാക്കി. പിന്നീട് മോഹൻലാൽ തനിക്കൊപ്പം സിനിമ ചെയ്തിട്ടില്ലെന്നും കമൽ പറയുന്നു.

താൻ ആദ്യം കേട്ട ചക്രത്തിന്റെ കഥ വടക്കേ ഇന്ത്യയിൽ നിന്ന് ചരക്ക് കൊണ്ടുപോകുന്ന ഒരു ഡ്രൈവറുടെയും അയാളുടെ കിളിയുടേതുമാണ്. തനിക്കത് വളരെയധികം ഇഷ്ടപ്പെടുകയും, ഒരു കണ്ടൈനർ ലോറിയുടെ ഡ്രൈവർ വേഷം മോഹൻലാൽ ചെയ്താൽ ഗംഭീരമായിക്കും എന്ന് താൻ പറയുകയും ചെയ്തിരുന്നു. ഇത് കേട്ടപ്പോൾ ലാലും വളരെ എക്സൈറ്റഡ് ആയി. അങ്ങനെയാണ് ഫോട്ടോഷൂട്ടിന് തലയിൽ കെട്ടൊക്കെയായി ലാൽ എത്തുന്നത്. എന്നാൽ ലോഹിതദാസ് ആ സമയത്ത് സിനിമയുടെ വൺ ലൈൻ പോലും പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ, ആ സമയം കൊണ്ട് തന്നെ ചിത്രീകരണത്തിന്റെ കാര്യങ്ങൾ എല്ലാം ആരംഭിച്ചിരുന്നു. പാട്ടിന്റെ റെക്കോർഡിങ്ങും കഴിഞ്ഞു. മോഹൻലാൽ എത്താൻ കുറച്ച് താമസിക്കുമെന്ന് താൻ ലോഹിയോട് പറഞ്ഞതായും കമൽ പറയുന്നു.

ദിലീപിനെ വെച്ച് ഷൂട്ട് ചെയ്യാനുള്ള ഭാഗങ്ങൾ ആദ്യം ഷൂട്ട് ചെയ്യാമെന്ന് ലോഹി പറഞ്ഞു. എന്നാൽ സ്ക്രിപ്റ്റ് കാണാത്തത് കൊണ്ട് തന്നെ അതിനെകുറിച്ച് തനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. എന്നാൽ ലാലിന് അത് വലിയ പ്രയാസമായി. കാരണം അദ്ദേഹത്തെ വെച്ച് തന്നെ ആ പടം ആരംഭിക്കണമെന്ന് മോഹൻലാലിന് ഒരു ആഗ്രഹമുണ്ടായിരുന്നു. ആന്റണിയാണോ ഇക്കാര്യം പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ല. പിന്നീട് ഒരു രാത്രി ലോഹി എന്നോട് കഥ പറഞ്ഞു. കഥ കേട്ടപ്പോൾ താൻ ഷോക്കായി പോയി. നോർത്തിൽ പോയി ഷൂട്ട് ചെയ്യേണ്ട സിനിമയല്ല ഇതെന്ന് താൻ ചോദിച്ചപ്പോൾ തമിഴ്നാട്ടിൽ നടക്കും വിധത്തിലാണെന്ന് കഥയെന്ന് ലോഹി പറഞ്ഞു. ഇതോടെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന സിനിമയല്ലാതെ അത് മാറിയെന്നും കമൽ പറഞ്ഞു.

ആ ഒരു സാഹചര്യത്തിൽ തനിക്കൊന്നും പറയാൻ കഴിയില്ലായിരുന്നു. തന്നിൽ വിശ്വസിക്കാൻ ലോഹി ആവശ്യപ്പെട്ടു. എന്നാൽ മോഹൻലാൽ എത്തി കഥ പറയാൻ പറഞ്ഞപ്പോഴാണ് താൻ ശെരിക്കും പെട്ടത്. ഏത് കഥയാണ് പറയേണ്ടത്. ലാലിന് അറിയുന്നത് പഴ കഥയാണ്. തനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഇതോടെ ലാൽ വളരെ ഇറിറ്റേറ്റഡായി. പിന്നീട് തന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞ് ലാൽ റൂമിലേക്ക് വിളിപ്പിച്ചു. എന്നിട്ട്, ഒന്നും തോന്നരുത്, താൻ ഈ പടത്തിൽ ഒട്ടും തൃപ്തനല്ലെന്ന് ലാൽ പറഞ്ഞു. ഇതിന് ശേഷം ലോഹിയായിട്ടും ഞാനുമായിട്ടും ലാൽ പടം ചെയ്തിട്ടില്ല എന്നും കമൽ കൂട്ടിച്ചേർത്തു.