K-pop Arists Deep Fake Videos: ആദ്യം യോൻജുൻ, പിന്നാലെ ജങ്കൂക്; ഡീപ് ഫേക്ക് വീഡിയോകളിൽ ‘കുടുങ്ങി’ കെ-പോപ്പ് താരങ്ങൾ; ആരാധകർ നിരാശയിൽ
Kpop Artists Deep Fake Videos Goes Viral: കൊറിയൻ സംഗീത ബാൻഡുകളായ ബിടിഎസ്, ടിഎക്സ്ടി, സ്ട്രെയ്കിഡ്സ് എന്നിവയിലെ അംഗങ്ങളായ ജങ്കൂക്, യോൻ-ജുൻ, ബാങ്-ചാൻ എന്നിവരാണ് ഡീപ് ഫേക്കിന്റെ വലയത്തിൽ കുടുങ്ങിയത്.

എഐയുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇവയുടെ ദുരുപയോഗവും വർധിക്കുകയാണ്. അടുത്തിടെ പല താരങ്ങളുടെയും ഡീപ് ഫേക്ക് വീഡിയോകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഡീപ് ഫേക്ക് വീഡിയോ
ട്രാപ്പിൽ കുടുങ്ങിയിരിക്കുന്നത് കെ-പോപ്പ് താരങ്ങളാണ്. കൊറിയൻ സംഗീത ബാൻഡുകളായ ബിടിഎസ്, ടിഎക്സ്ടി, സ്ട്രെയ്കിഡ്സ് എന്നിവയിലെ അംഗങ്ങളായ ജങ്കൂക്, യോൻ-ജുൻ, ബാങ്-ചാൻ എന്നിവരാണ് ഡീപ് ഫേക്കിന്റെ വലയത്തിൽ കുടുങ്ങിയത്. ഇത്തരം വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ കെ-പോപ്പ് ആരാധകർ നിരാശയിലാണ്. പലരും കമന്റുകളിലൂടെ ഇത്തരം പ്രവർത്തികളെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.
കെ-പോപ്പ് താരങ്ങളുമായി അടുത്തിടപഴകുന്ന രീതിയിലാണ് വീഡിയോകൾ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഉള്ള യഥാർത്ഥ വ്യക്തിയുടെ മുഖത്തിന് പകരം താരങ്ങളുടെ മുഖം വെച്ച് എഡിറ്റ് ചെയ്ത്, ഒറ്റ നോട്ടത്തിൽ അവരെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോകൾ നിർമിച്ചിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടപെടുന്ന താരങ്ങൾക്കൊപ്പം അടുത്തിടപഴകുന്ന രീതിയിലുള്ള വീഡിയോകൾ വേണമെന്ന് കരുതി ഇത്രയും അലോസരപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോകൾ നിർമ്മിക്കണോ എന്നാണ് ആരാധകരുടെ ചോദ്യം.
ടിഎക്സ്ടി(TXT)യിലെ യോൻ-ജുനൊപ്പം കണ്ണാടിക്ക് മുന്നിൽ നിന്ന് വീഡിയോ എടുക്കുന്നതും, താരം യുവതിയെ ചുംബിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇതിൽ ഒന്നാമത്. ബിടിഎസിലെ ജങ്കൂക് ഒരു യുവതിയെ ആലിംഗനം ചെയ്യുന്ന തരത്തിലുള്ളതാണ് മറ്റൊരു വീഡിയോ. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് സ്ട്രെയ്കിഡ്സിന്റെ ബാങ്-ചാന്റെ വീഡിയോയും എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ പുതിയ ട്രെൻഡിൽ പല ആരാധകരും നിരാശ പ്രകടിപ്പിച്ചു.
ALSO READ: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
വൈറലാകുന്ന ഡീപ് ഫേക്ക് ചിത്രങ്ങൾ:
21k likes on violating chan as a person by using AI to bend him to your will. getting AI to make an idol kiss you is fucked up pic.twitter.com/MZWK9UQAv7
— libby ۶ৎ (@chanignab) January 27, 2025
ഇത്തരം പോസ്റ്റിനടയിൽ വന്നൊരു കമന്റ് ഇപ്രകാരമാണ് ‘ഞാൻ ഫാൻഫിക്ഷൻ ആസ്വദിക്കുന്ന ഒരാളാണ്. എന്നാൽ ഇത്തരത്തിലുള്ള വീഡിയോകൾ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇത് വ്യാജമാണെങ്കിലും പലരും ഇത് യാഥാർഥ്യമാണെന്ന് തെറ്റിദ്ധരിക്കാം. വരും ദിവസങ്ങളിൽ എഐ ഇനിയും ദുരുപയോഗം ചെയ്യപ്പെടും. ‘ അവർ പറഞ്ഞു. ‘വിനോദത്തിനും സന്തോഷത്തിനും വേണ്ടി ഇത്തരം വീഡിയോകൾ നിർമിക്കുന്ന വ്യക്തികളോട് സഹതാപം തോന്നുന്നു. ഇത് വ്യാമോഹമല്ലേ? സ്വന്തമാക്കണമെന്ന ചിന്തയോടെയല്ലാതെ ഇവർക്ക് സ്നേഹിക്കാൻ കഴിയില്ലേ?’ എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.