5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Priyanandanan: ‘എംടിയുടെ കഥ, പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് വിലക്ക്’; തൻ്റെ സിനിമ പവർ​ഗ്രൂപ്പ് മുടക്കിയെന്നും സംവിധായകൻ പ്രിയനന്ദനൻ

Priyanandanan About Power Group: പൃഥ്വിരാജും കാവ്യ മാധവനും അഭിനയിച്ച തൻ്റെ ചിത്രം പവർ ഗ്രൂപ്പ് ഇടപെട്ട് തടയുകയായിരുന്നെന്നും വിനയൻ്റെ ചിത്രത്തിൽ അഭിനയിച്ചതിന് പൃഥ്വിരാജിനേർപ്പെടുത്തിയ വിലക്കാണ് തിരിച്ചടിയായതെന്നുമാണ് പ്രിയനന്ദനൻ പറയുന്നത്. താൻ പവർ ഗ്രൂപ്പിൻറെ ഇരയാണെന്നും അദ്ദേഹം പറയുന്നു.

Priyanandanan: ‘എംടിയുടെ കഥ, പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് വിലക്ക്’; തൻ്റെ സിനിമ പവർ​ഗ്രൂപ്പ് മുടക്കിയെന്നും സംവിധായകൻ പ്രിയനന്ദനൻ
Director Priyanandanan. (Image Credits: Facebook)
Follow Us
neethu-vijayan
Neethu Vijayan | Updated On: 01 Sep 2024 19:33 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ (hema committee report) മലയാളം സിനിമാ മേഖലയിലെ പവർ ഗ്രൂപ്പ് പരാമർശം ചർച്ചയാവുമ്പോൾ തൻറെ അനുഭവം പങ്കുവച്ച് സംവിധായകൻ പ്രിയനന്ദനൻ (Priyanandanan). മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും തൻറെ ഒരു ചിത്രം ഈ ഗ്രൂപ്പ് തടഞ്ഞിട്ടുണ്ടെന്നും പ്രിയനന്ദനൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നെയ്ത്തുകാരന് ശേഷം കരിയറിലെ രണ്ടാമത്തെ ചിത്രമായി ചെയ്യേണ്ടിയിരുന്ന സിനിമ മുടങ്ങിയതിനെക്കുറിച്ചാണ് പ്രിയനന്ദനൻ തുറന്ന് പറഞ്ഞിരിക്കുന്നത്.

പൃഥ്വിരാജും കാവ്യ മാധവനും അഭിനയിച്ച തൻ്റെ ചിത്രം പവർ ഗ്രൂപ്പ് ഇടപെട്ട് തടയുകയായിരുന്നെന്നും വിനയൻ്റെ ചിത്രത്തിൽ അഭിനയിച്ചതിന് പൃഥ്വിരാജിനേർപ്പെടുത്തിയ വിലക്കാണ് തിരിച്ചടിയായതെന്നുമാണ് പ്രിയനന്ദനൻ പറയുന്നത്. താൻ പവർ ഗ്രൂപ്പിൻറെ ഇരയാണെന്നും അദ്ദേഹം പറയുന്നു. “പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ഒരു സംഘം ആവശ്യപ്പെടുകയായിരുന്നു. വിലക്കിന് പിന്നിൽ ആരൊക്കെയായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ നഷ്ടം സംഭവിച്ചത് എനിക്ക് മാത്രമാണ്”, പ്രിയനന്ദനൻ പറയുന്നു.

“പവർ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ 2004ൽ ആറ് ദിവസം ഷൂട്ട് ചെയ്ത ഒരു സിനിമ അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു. എംടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു അത്. അന്ന് ഇല്ലാതായിപ്പോയത് എൻറെ ഒരു ജീവിതമല്ലേ. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ നമ്മളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ലെന്നാണ് മുന്നറിയിപ്പ് കിട്ടിയത്. തകർന്നുപോയത് എൻറെ മാത്രം കരിയർ ആയിരുന്നു. ആരൊക്കെയോ വലിയവരാണെന്ന് പറയുന്ന ആളുകൾ ചില ആളുകളെ ബോധപൂർവ്വം നിയന്ത്രിച്ചിട്ട് അഭിപ്രായം പറയുന്ന ചില വ്യക്തികളെ വെട്ടിമാറ്റുന്നുണ്ട്”, പ്രിയനന്ദനൻ തുറന്നു പറഞ്ഞു.

ALSO READ: ‘അമ്മ’യുടെ ഓഫീസിൽ പോലീസ് പരിശോധന; തെളിവ് ശേഖരണത്തിന് എത്തുന്നത് ഇത് രണ്ടാം തവണ

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പവർ ഗ്രൂപ്പിനെ തള്ളി മോഹൻലാലും മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. പവർ ഗ്രൂപ്പിനെക്കുറിച്ച് താൻ ആദ്യമായാണ് കേൾക്കുന്നതെന്നായിരുന്നു ഇന്നലെ മാധ്യമപ്രവർത്തകരോട് മോഹൻലാൽ പ്രതികരിച്ചത്. ഞാൻ പവർ ഗ്രൂപ്പിൽ പെട്ടയാളല്ലെന്നും, എനിക്ക് അങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും, അറിയുമോ എന്ന് ചോദിച്ചാൽ ഞാൻ ആദ്യമായാണ് കേൾക്കുന്നതെന്നുമായിരുന്നു മോഹൻലാലിൻ്റെ പ്രതികരണം.

അതേസമയം സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ, എന്നാണ് മമ്മൂട്ടി കുറിച്ചത്. അതിനിടെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലുള്ള ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന നടന്നു. ഇത് രണ്ടാം തവണയാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ ലഭിച്ച ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തിൽ തെളിവ് ശേഖരണത്തിനായാണ് പോലീസ് ഓഫീസിലെത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന, സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ട രേഖകളിലും, ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളിലും വ്യക്തത വരുത്താനായിരുന്നു. ഇവർ സംഘടന ഭാരവാഹികൾ ആയിരുന്നെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കണ്ടെത്തുനിന്നതിനായും പരിശോധന നടന്നു. കഴിഞ്ഞ ദിവസമാണ് നടൻ ഇടവേള ബാബുവിനെതിരെ ലൈംഗികപീഡന ആരോപണം ഉയർന്നത്. ആ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധനക്കായി ‘അമ്മ’ ഓഫീസിൽ എത്തിയത്.

Latest News