5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Vincy Aloshious: ‘പല സിനിമകളിലും പറഞ്ഞ തുക ലഭിക്കാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്’; വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്

Vincy Aloshious on Hema Committee Report: പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് സിനിമയിൽ പലതും നടക്കുന്നത്. ചോദ്യം ചെയ്താൽ മാറ്റി നിർത്തപ്പെടും.

Vincy Aloshious: ‘പല സിനിമകളിലും പറഞ്ഞ തുക ലഭിക്കാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്’; വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്
നടി വിൻസി അലോഷ്യസ് (Image Courtesy: Vincy’s Instagram)
Follow Us
nandha-das
Nandha Das | Updated On: 01 Sep 2024 19:16 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ മേഖലയിൽ നടക്കുന്ന അനീതികളെ കുറിച്ച് വെളിപ്പെടുത്തി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിച്ചാൽ അവരെ മാറ്റിനിർത്തും. അത്തരത്തിലുള്ള പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമ മേഖലയിൽ ഉള്ളതെന്ന് നടി ആരോപിച്ചു. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നതെന്നും നടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു വിൻസി. സിനിമയിൽ വന്നിട്ട് അഞ്ച് വർഷമായെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും നടി പറഞ്ഞു.

തനിക്ക് സിനിമയിൽ വന്നിട്ട് ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടില്ലായെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. പല സിനിമകളിലും പ്രതിഫലത്തിന് കോൺട്രാക്ട് പോലും ഉണ്ടായിരുന്നില്ല, പലരും പറഞ്ഞ തുക തരാതെ പറ്റിച്ചിട്ടുണ്ട്. ഇതിനെ എതിർത്തപ്പോൾ സിനിമയിൽ വന്നിട്ട് അഞ്ച് വർഷമായിട്ടല്ലേയുള്ളു എന്നായിരുന്നു ചോദ്യം. മലയാള സിനിമ മേഖലയിൽ പുരുഷ അപ്രമാദിത്വം നിലനിൽക്കുന്നുണ്ട്. എതിർത്ത് നിൽക്കുന്നവരെ അവർ മാറ്റി നിർത്തും. ചില കാര്യങ്ങളിൽ ചോദ്യം ഉന്നയിച്ചപ്പോൾ വന്നിട്ട് അഞ്ച് വർഷം ആയിട്ടല്ല ഉള്ളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് സിനിമയിൽ പലതും നടക്കുന്നത്. ഞാൻ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുള്ള ഒരാളാണ്. എന്നാൽ എന്തിനാണ് മാറ്റി നിർത്തിയതെന്ന് അറിയില്ല. പ്രതികരിക്കുന്നവരോട് അവർ സ്വീകരിക്കുന്ന സമീപനം ഇങ്ങനെയാണെന്നും വിൻസി തുറന്ന് പറഞ്ഞു.

ALSO READ: ‘പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്നു’; നടി ലക്ഷ്മി രാമകൃഷ്ണൻ

 

അതെ സമയം, പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നടി ലക്ഷമി രാമകൃഷ്ണനും തുറന്നടിച്ചു. വിനീത് ശ്രീനിവാസൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ അടക്കം ശ്രദ്ധേയമായ കഥാപാത്രം ചെയ്ത നടിയാണ് ലക്ഷമി രാമകൃഷ്ണൻ. ഒരു സംവിധായകൻ സിനിമയിൽ റോളുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിപ്പിക്കുകയും, അങ്ങോട്ട് വരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചപ്പോൾ വന്നാൽ മാത്രമേ റോൾ നൽകുകയുള്ളൂ എന്നും പറഞ്ഞ അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

Latest News