Manju Warrier: ‘എല്ലാവരുടെ മുന്നിലും ബോള്‍ഡായി നില്‍ക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയും’; മഞ്ജു വാര്യരെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

Roshan Andrews About Manju Warrier: എല്ലാവരുടെ മുന്നിലും ബോള്‍ഡ് ആയി നില്‍ക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട് എന്നാണ് ഒരിക്കൽ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.

Manju Warrier: എല്ലാവരുടെ മുന്നിലും ബോള്‍ഡായി നില്‍ക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയും; മഞ്ജു വാര്യരെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

Manju Warrier

Published: 

26 Feb 2025 12:35 PM

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരമാണ് നടി മഞ്ജു വാര്യര്‍. മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും ശക്തമായ കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത്. ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ പോകുന്ന താരം തന്റെ സന്തോഷങ്ങളും യാത്രകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. ഇടവേളയ്ക്ക് ശേഷം വേണ്ടത്ര പരിഗണന ലഭിക്കാറില്ലെങ്കിലും മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് പിന്നീട് തിളങ്ങിയത്.

ഇതിനു ശേഷം താരത്തെ തേടിയെത്തിയത് വളരെ ശക്തമായ കഥാപാത്രമാണ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ എമ്പുരാനിലേക്ക് എത്തിനിൽക്കുകയാണ്. എന്നാൽ ഇന്ന് കാണുന്ന മഞ്ജു തിരിച്ചുവരവിന്റെ തുടക്കത്തില്‍ ഇങ്ങനെയായിരുന്നില്ലെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. എല്ലാവരുടെ മുന്നിലും ബോള്‍ഡ് ആയി നില്‍ക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട് എന്നാണ് ഒരിക്കൽ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് ഒരു അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം പറഞ്ഞത്. വേദിയിൽ മഞ്ജു വാര്യരും ഉണ്ടായിരുന്നു.

Also Read:മഞ്ജുവിനെ പോലൊരു ഭാര്യയെ സൂക്ഷിക്കാൻ കഴിയാത്തവർ ഹതഭാഗ്യർ; ഇങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം’

1998- ലായിരുന്നു മഞ്ജു വാര്യരും ദിലീപും വിവാഹിതരാവുന്നത്. ആ സമയത്ത് മലയാള ചലച്ചിത്രത്തിൽ മഞ്ജു വാര്യർ തിളങ്ങി നിന്ന സമയമായിരുന്നു. എന്നാൽ വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച താരം പൂർണമായും കുടുംബ ജീവിതത്തിലേക്ക് കടന്നു. തുടർന്ന് 2014 ലാണ് മഞ്ജുവും ദിലീപും നിയമപരമായി വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് താരം ആദ്യമായി ചെയ്ത സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യു. തിരിച്ചെത്തിയ താരത്തിന് വളരെ ടെന്‍ഷന്‍ ആയിരുന്നു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എല്ലാം ചോദിച്ചുകൊണ്ടേയിരിക്കും.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്ന വിശേഷണത്തില്‍ തന്നെയാണ് അന്ന് ആ സിനിമയ്ക്ക് അത്രയും വലിയ ഹൈപ്പ് കിട്ടിയത് എന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ തിരിച്ചുവരവ് തന്റെ ചിത്രത്തിലൂടെയായത് ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്നാണ് റോഷന്‍ അന്‍ഡ്രൂസ് പറയുന്നത്. പലപ്പോഴും മഞ്ജു അമ്പരപ്പിച്ചിട്ടുണ്ട്.പല രംഗങ്ങളിലും ഗ്ലിസറില്‍ ഇല്ലാതെ തന്നെ മഞ്ജു കരഞ്ഞിട്ടുണ്ട് എന്നാണ് റോഷന്‍ അന്‍ഡ്രൂസ് പറഞ്ഞത്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം