“മഞ്ജൂ വാര്യറുമായി പിരിഞ്ഞതാണ് ദിലീപിന് ക്ഷീണമുണ്ടാക്കിയത്, അതൊരു കറുത്ത പാടായി”: തുറന്നു പറഞ്ഞ് സജി നന്ത്യാട്ട്

"After Dileep, Their Next Target is Prithviraj": Producer Saji Nanthiyattu: കോടതിയിൽ തെളിവുകളാണ് പ്രധാനം. ആളുകൾ എന്ത് പറയുന്നു എന്നതുവച്ചല്ല കോടതി കേസിൽ വിധി പറയുക. കോടതിയിൽ തെളിവ് കോടുത്താൽ ദിലീപല്ല ഇനി ആരായാലും ശിക്ഷിക്കപ്പെടും. ഇത് കള്ളക്കേസാണെന്നും ദിലീപിനെതിരെയുള്ള ക്വട്ടേഷനാണെന്നും താൻ തുടക്കം മുതൽ തന്നെ പറഞ്ഞിട്ടുള്ളതാണ്

“മഞ്ജൂ വാര്യറുമായി പിരിഞ്ഞതാണ് ദിലീപിന് ക്ഷീണമുണ്ടാക്കിയത്, അതൊരു കറുത്ത പാടായി”: തുറന്നു പറഞ്ഞ് സജി നന്ത്യാട്ട്

ദിലീപ്, സജി നന്ത്യാട്ട്

Updated On: 

12 Nov 2026 | 07:31 PM

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപ് നിരപരാധിയാണ് എന്നത് തനിക്ക് ഉറപ്പായിരുന്നു എന്നും. ദിലീപിനെതിരെ ഉണ്ടായിരുന്നത് കള്ളക്കേസാണെന്ന് പൂർണ ബോധ്യം തനിക്കുണ്ടായിരുന്നു എന്നും വീണ്ടും ആവർത്തിച്ച് നിർമ്മാതാവ് സജി നന്ത്യാട്ട്. ‘മൂവി വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജി നന്ത്യാട്ട് ഇക്കാര്യങ്ങൾ വീണ്ടും ആവർത്തിച്ചത്. ദിലീപ് പുണ്യാളനാണൊ അല്ലയോ എന്നൊന്നും തനിക്കറിയില്ല, അത് തൻ്റെ പ്രശ്നവുമല്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണ് എന്നതിൽ തനിക്ക് സംശയമുണ്ടായിരുന്നില്ല എന്നാണ് സജി നന്ത്യാട്ട് വ്യക്തമാക്കുന്നത്.

കേസിൽ ദിലിപിനൊപ്പം നിന്നതിൻ്റെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ചാനലുകളിൽ നിന്നും നിരന്തരം ആക്രമണങ്ങൾ നേരിട്ടു. ചാനലുകളും അവർക്കൊപ്പം നിൽക്കുന്നവരുമായിരുന്നു ഒരു വശത്ത്. മറു വശത്ത് താൻ ഒറ്റയ്ക്കായിരുന്നു. തന്നെ പലപ്പോഴും കോമാളിയായി ചിത്രീകരിച്ചു. വീട്ടുകാർക്ക് പോലും സംശയം തോന്നി എന്നും താൻ ഒറ്റപ്പെട്ടു എന്നും സജി നന്ത്യാട്ട് പറയുന്നു. എന്നാൽ ഒട്ടും പിന്നോട്ടുപോകാൻ തോന്നിയില്ല ധാർമ്മികമായി ദിലീപിന് വേണ്ടി സംസാരിക്കണം എന്ന് തോന്നി. അത് ഉള്ളിൽ നിന്നും ആരെങ്കിലും തോന്നിച്ചതാകാം എന്നും സജി നന്ത്യാട്ട് പറയുന്നു.

Also Read: Actor Sidhique: അത്തരക്കാരെ ഓർക്കുമ്പോൾ മരിക്കാൻ പോലും ഭയം തോന്നുന്നു; ശ്രദ്ധ നേടി സിദ്ദിഖിന്റെ കുറിപ്പ്

കോടതിയിൽ തെളിവുകളാണ് പ്രധാനം. ആളുകൾ എന്ത് പറയുന്നു എന്നതുവച്ചല്ല കോടതി കേസിൽ വിധി പറയുക. കോടതിയിൽ തെളിവ് കോടുത്താൽ ദിലീപല്ല ഇനി ആരായാലും ശിക്ഷിക്കപ്പെടും. ഇത് കള്ളക്കേസാണെന്നും ദിലീപിനെതിരെയുള്ള ക്വട്ടേഷനാണെന്നും താൻ തുടക്കം മുതൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. “കേസിൽ ദിലീപിന് പ്രതികൂലമായാണ് വിധി വരുന്നത് എങ്കിൽ എനിക്ക് നേരെ ചീമുട്ടയെറിഞ്ഞോളു എന്ന് ഞാൻ പരസ്യമായി പറഞ്ഞിട്ടൂണ്ട്. അത്ര ഉറപ്പ് എനിക്കുണ്ടായിരുന്നു” സജി നന്ത്യാട്ട് പറഞ്ഞു.

ദിലീപിനോട് നേരത്തെ തന്നെ ചിലർക്ക് വിരോധമുണ്ടായിരുന്നു. മഞ്ജു വര്യറും ദിലീപും തമ്മിൽ പിരിഞ്ഞപ്പോൾ ആളുകൾക്ക് ദിലിപൊനോടാണ് ദേഷ്യം തോന്നിയത്. കാരണം ആളുകൾക്ക് കൂടുതൽ ഇഷ്ടം മഞ്ജുവിനോടായിരുന്നു. അത് ദിലീപിന് ഒരു കറുത്ത പാടായി തന്നെ മാറി എന്നാണ് തൻ്റെ അഭിപ്രായം. ആ പ്രശ്നം സമൂഹത്തിൽ നിൽക്കുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. കാവ്യ മാധവനെ വിഹാഹം കഴിക്കാനാണ് മഞ്ജു വാര്യരെ ഉപേക്ഷിച്ചത് എന്ന തരത്തിൽ ഒരു നരേഷൻ ഉണ്ടായി. അതാണ് പിന്നീട് ദിലീപിന് ക്ഷീണമുണ്ടാക്കിയത് എന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.ദിലീപിന് ശേഷം പൃഥ്വിരാജിനെയാണ് ഇപ്പോൾ ശത്രുക്കൾ ലക്ഷ്യംവയ്ക്കുന്നത് എന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

English Summary

Producer Saji Nanthiyattu defended Dileep, asserting the allegations dragging the actor into the assault case were fabricated. He claimed Dileep’s divorce from Manju Warrier unfairly ruined his public image.

Loading...
Unable to load recommendations.
Follow Us
Related Stories
Mohanlal’s New Car: സൂപ്പർ! 3 കോടിയുടെ പുത്തൻ ലെക്സസിൽ മോഹൻലാൽ, വണ്ടി എങ്ങനെയുണ്ടെന്ന് ആന്റണിയോട്…
Meera Vasudevan: മകന് നല്ലൊരു അച്ഛനെ തേടിപ്പോയി, സംഭവിച്ചത് മറ്റൊന്ന്; വിവാഹങ്ങൾക്കായി 17 വർഷം പാഴാക്കി; മീരാ വാസുദേവൻ
Scene Movie: ‘ആ ഒറ്റ ഇൻസിഡൻ്റിലായിരുന്നു ഫസ്റ്റ് ഹാഫ് നിന്നത്, അത് ലീക്കായപ്പോൾ എല്ലാം മാറ്റി’; വെളിപ്പെടുത്തലുമായി ജിത്തു മാധവൻ
Actor Sidhique: അത്തരക്കാരെ ഓർക്കുമ്പോൾ മരിക്കാൻ പോലും ഭയം തോന്നുന്നു; ശ്രദ്ധ നേടി സിദ്ദിഖിന്റെ കുറിപ്പ്
Naslen: അഹങ്കാരിയാണോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നസ്ലിൻ
Sanju Samson: സഞ്ജുവിന് കേട്ട് മതിവരാത്ത ആ പാട്ട് ഇതാണ്; ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫേവറിറ്റ് ട്രാക്ക് പങ്കുവെച്ച് ചാരുലത
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്