Diya Krishna: ‘ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ്’; രഹസ്യം പരസ്യമാക്കി ദിയ കൃഷ്ണ
Diya Krishna Revealed the secret ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ദിയ കൃഷ്ണ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രപ്പോസല്‍ മുതല്‍ വിവാഹ വരെയുള്ള എല്ലാ കാര്യങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. (image credits: instagram)

എന്നാൽ ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 'ഞങ്ങളുടെ കുഞ്ഞ് രഹസ്യം' എന്ന് കുറിച്ചുകൊണ്ട് ഒരു വീഡിയോയിലൂടെയാണ് താരം വെളിപ്പെടുത്തൽ നടത്തിയത് .ഞങ്ങളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നാണ് ദിയ വീഡിയോയിലൂടെ പറയുന്നത്(image credits: screengrab)

മുൻപ് നടന്ന വിവാഹത്തിന്റെ വീഡിയോ തെളിവായാണ് താരം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 5 ന് നടന്നത് ഞങ്ങളുടെ ഒഫിഷ്യല്‍ മാര്യേജ് ആണെന്നും അതിനു മുൻപ് വിവാഹം നടന്നുവെന്നും വീഡിയോയിൽ പറയുന്നു. (image credits: screengrab)

തന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങായി ഞങ്ങള്‍ രണ്ടു പേരും ഉണ്ടാവുമെന്ന് കഴിഞ്ഞ വര്‍ഷം പ്രോമിസ് ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണ് അത്' ദിയ വീഡിയോയിൽ പറയുന്നു. (image credits: instagram)

ഏതോ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. സിമ്പിൾ സാരിയിലാണ് ദിയ വിവാഹത്തിനെത്തിയത്. ദിയയുടെ കഴുത്തില്‍ അശ്വിന്‍ താലി ചാര്‍ത്തുന്നതും, തുടര്‍ന്ന് സിന്ദൂരമണിയിക്കുന്നതും വീഡിയോയില്‍ കാണാം. (image credits: instagram)