AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘രണ്ട് വർഷം കഴിഞ്ഞാൽ അടുത്ത കുഞ്ഞിന് തയ്യാർ, സെക്കന്റ് ബേബി എന്ന് ആലോചിക്കുമ്പോൾ അത് മാത്രമേ പേടിയുള്ളൂ’: ദിയ കൃഷ്ണ

Diya Krishna On Second Baby Plans: ഇത്രയും സപ്പോർട്ടുള്ള സ്ഥിതിക്ക് ഡെലിവറി അത്ര പേടിയില്ല. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി താൻ തയ്യാറാണെന്നും ഓമിക്ക് കൂട്ടായിട്ട് എന്നാണ് ദിയ പറയുന്നത്.

Diya Krishna: ‘രണ്ട് വർഷം കഴിഞ്ഞാൽ അടുത്ത കുഞ്ഞിന് തയ്യാർ, സെക്കന്റ് ബേബി എന്ന് ആലോചിക്കുമ്പോൾ അത് മാത്രമേ പേടിയുള്ളൂ’: ദിയ കൃഷ്ണ
Diya Krishna Image Credit source: instagram
Sarika KP
Sarika KP | Published: 17 Sep 2025 | 07:30 PM

അമ്മയായതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ജൂലൈയ് അഞ്ചിനാണ് ദിയയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ്  പെട്ടെന്ന് തന്നെ കുട്ടി വേണമെന്നുള്ളത് ദിയയുടെ ആ​ഗ്രഹമായിരുന്നു. ഈ സ്വപ്നം വളരെ പെട്ടെന്ന് തന്നെ ദിയക്ക് സാധ്യമായി. ഇതിനു പിന്നാലെ ഭർത്താവും കുഞ്ഞുമടങ്ങുന്ന സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താരം.

ഇതിനിടെയിൽ ഇപ്പോഴിതാ രണ്ടാമതും അമ്മയാകാനുള്ള തന്റെ ആ​ഗ്രഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് ദിയ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇൻഫ്ലുവൻസർ മനസ് തുറന്നത്.തന്റെ ആദ്യ പ്രസവം വളരെ സ്മൂത്ത് ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ അടുത്ത കുഞ്ഞിന് വേണ്ടി താൻ തയ്യാറാണെന്നാണ് ദിയ കൃഷ്ണ പറയുന്നത്. ആദ്യ പ്രസവത്തിൽ ഇവരൊക്കെ കൂടെ ഇല്ലായിരുന്നെങ്കിൽ താൻ എന്ത് ചെയ്യുമെന്ന് തനിക്ക് അറിയില്ലെന്നാണ് ദിയ പറയുന്നത്. തനിക്ക് അത്രയും പേടിയാണ് അതുകൊണ്ട് അലറി വിളിച്ച് അവിടെയുള്ള എല്ലാവരെയും തെറി വരെ വിളിച്ചേനെ എന്നും ദിയ പറയുന്നു.

Also Read:‘വിൽ യു ബി മൈ ഗേൾ ഫോറെവർ’; നൂറയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് ആദില

ഇഷാനി, ഹൻസു, അമ്മ, അച്ഛൻ, അശ്വിൻ ഡോക്ടർ എന്നിവരെല്ലാം കൂടെ ഉണ്ടായിരുന്നതിനാൽ ഭയമില്ലായിരുന്നുവെന്നും എല്ലാവരും പോസിറ്റിവിറ്റി തന്നത് കൊണ്ട് തന്റെ ഡെലിവറി വളരെ സ്മൂത്ത് ആയിരുന്നുവെന്നാണ് ദിയ പറയുന്നത്. സെക്കന്റ് ബേബി എന്ന് ആലോചിക്കുമ്പോൾ ആദ്യ ട്രെെമസ്റ്റർ താണ്ടുന്നത് മാത്രമേ പേടിയുള്ളൂ. അല്ലാതെ ഇത്രയും സപ്പോർട്ടുള്ള സ്ഥിതിക്ക് ഡെലിവറി അത്ര പേടിയില്ല. രണ്ട് വർഷം കഴിഞ്ഞാൽ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി താൻ തയ്യാറാണെന്നും ഓമിക്ക് കൂട്ടായിട്ട് എന്നാണ് ദിയ പറയുന്നത്.