AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sumathi Valavu OTT Release: സുമതി വളവ് എത്തുന്നത് സെപ്റ്റംബർ അവസാനം, തീയ്യതി ഇങ്ങനെയാവും?

Sumathi Valavu OTT Date : ഒടിടിയിൽ എത്തുന്ന ചിത്രം യുസർമാർക്ക് ഏത് സമയം മുതൽ കാണാൻ സാധിക്കും എന്നതിൽ ചില വ്യക്തത ഇപ്പോഴും എത്താനുണ്ട്, എന്തായാലും തീയ്യതിയിൽ ഏകദേശ ധാരണയായി

Sumathi Valavu OTT Release: സുമതി വളവ് എത്തുന്നത് സെപ്റ്റംബർ അവസാനം, തീയ്യതി ഇങ്ങനെയാവും?
Sumathi Valavu Ott ReleaseImage Credit source: social media
arun-nair
Arun Nair | Updated On: 18 Sep 2025 09:11 AM

Sumathi Valavu Ott release date in ZEE5:  അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒരു ചിത്രം കൂടി ഒടിടിയിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. സീ ഫൈവാണ് സുമതി വളവിൻ്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് വിവരം . ആഗസ്റ്റ് 1-ന് തീയേറ്ററിൽ എത്തിയ ഹൊറർ കോമഡി ജോണറിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാളികപ്പുറം ഫെയിം വിഷ്ണു ശശി ശങ്കറാണ്. ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

ഗോകുലം ഗോപാലൻ, മുരളി കുന്നുംപുറത്ത് എന്നിവരുടെ സഹകരണത്തോടെ വാട്ടർമാൻ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ മാസം അവസാനത്തോടെ ചിത്രം സ്ട്രീം ചെയ്യും.

ചിത്രം സ്ട്രീം ചെയ്യുന്ന തീയ്യതി

നിലവിൽ ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 25-നും 28-നും ഇടക്കാണ് ചിത്രം ഒടിടിയിൽ എത്തുന്നതെന്നാണ് സൂചന. എന്നാൽ സീ ഫൈവ് തന്നെ സ്ട്രീമിംഗ് തീയ്യതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഒടിടിയിൽ എത്തുന്ന ചിത്രം യുസർമാർക്ക് ഏത് സമയം മുതൽ കാണാൻ സാധിക്കും എന്നതിൽ ചില വ്യക്തത ഇപ്പോഴും എത്താനുണ്ട്. എന്തായാലും സെപ്റ്റംബറിൽ തന്നെ ചിത്രം ഒിടിടിയിൽ എത്തുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ഇനി അണിയറ പ്രവർത്തകർ ഇത് സ്ഥിരീകരിച്ചാൽ മാത്രം മതി.

ALSO READ: സുമതി വളവ് ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

അണിയറയിൽ

സുമതി വളവിൽ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, മാളവിക മനോജ്, ശിവദ, നിരഞ്ജ് മണിയൻപിള്ള, ശ്യാം മോഹൻ, സിദ്ധാർത്ഥ് ഭരതൻ, ബോബി കുര്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 25.50 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്നും നേടിയത്. ആദ്യ ദിനം തന്നെ ചിത്രം 1.16 കോടിയെങ്കിലും നേടിയെന്നാണ് വിവരം.ചിത്രം വ്യാവസായികമായി വിജയിമായെന്നാണ് ഇൻ്റർനെറ്റിലെ വിവരങ്ങൾ.

ട്രെയിലർ