Mahakumbh Viral Girl: ആ സ്വപ്നത്തിലേക്ക് ഇനി ദിനങ്ങൾ കൂടി! കുംഭമേളയിലെ വൈറൽ പെൺകുട്ടി മോണാലിസയെ ഓർമ്മയില്ലേ?

Mahakumbh Viral Girl: സോഷ്യൽ മീഡിയ ഒന്നും കൊണ്ട് മാത്രം ലോകശ്രദ്ധ നേടിയ പെൺകുട്ടിയാണ് മോണാലിസ. മഹാ കുമ്പമേളയിൽ വച്ച് ജനശ്രദ്ധ നേടിയ ആ വെള്ളാരം കണ്ണുള്ള പെൺകുട്ടി ഇപ്പോൾ എന്ത് ചെയ്യുകയാണ് എന്നല്ലേ...

Mahakumbh Viral Girl: ആ സ്വപ്നത്തിലേക്ക് ഇനി ദിനങ്ങൾ കൂടി! കുംഭമേളയിലെ വൈറൽ പെൺകുട്ടി മോണാലിസയെ ഓർമ്മയില്ലേ?

Monalisa

Published: 

04 Feb 2026 | 09:30 PM

സോഷ്യൽ മീഡിയ പലപ്പോഴും അങ്ങനെയാണ്. ചിലരെ അപ്രതീക്ഷിതമായി അങ്ങ് വളർത്തും. അത്തരത്തിൽ സോഷ്യൽ മീഡിയ ഒന്നും കൊണ്ട് മാത്രം ലോകശ്രദ്ധ നേടിയ പെൺകുട്ടിയാണ് മോണാലിസ. മഹാ കുമ്പമേളയിൽ വച്ച് ജനശ്രദ്ധ നേടിയ ആ വെള്ളാരം കണ്ണുള്ള പെൺകുട്ടി ഇപ്പോൾ എന്ത് ചെയ്യുകയാണ് എന്നല്ലേ. അവൾ തന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ ഷൂട്ടിംഗ് പൂർത്തിയാക്കി എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

മോണാലിസയുടെ ആദ്യ ചിത്രത്തിന്റെ പേര് ‘ദി ഡയറി ഓഫ് മണിപ്പൂർ’ എന്നാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്. പ്രശസ്ത ബോളിവുഡ് നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവു ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമാ സംഘം ഗംഗാ മാതാവിന്റെ അനുഗ്രഹം തേടി എത്തുന്നു.

ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയുടെ ചിത്രീകരണം നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത് ഉത്തർപ്രദേശ് മണിപ്പൂർ നേപ്പാൾ ഡെറാഡൂൺ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ഈ സിനിമയുടെ പ്രഖ്യാപനം മുതൽ പലതരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു.

കൂടാതെ സംവിധായകനെതിരെ നിരവധി ആരോപണങ്ങളും ഉയർന്നുവന്നു. എന്നാൽ ഇവയെല്ലാം തരണം ചെയ്തു കൊണ്ടാണ് സനോജ് മിശ്ര ഷൂട്ടിംഗ് പൂർത്തിയാക്കിയത്. സിനിമയിൽ അഭിനയിക്കാനായി എത്തുമ്പോൾ മോണാലിസൊക്കെ ഒന്നുമറിയില്ലായിരുന്നു പിന്നീട് അഭിനയ പരിശീലനം നൽകി. കൂടാതെ മൊണാലി ഇപ്പോൾ പഠിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

5 മുതൽ തുടങ്ങാം പക്ഷെ, പ്രായമറിഞ്ഞ് നടന്നില്ലെങ്കിൽ?
സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?
തക്കാളി ഇനി വാടില്ല, ചീയില്ല! മുറിച്ചത് എങ്ങനെ സൂക്ഷിക്കണം?
ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
കെ ആർ നാരായണൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഗവർണർ
കോൺഗ്രസിൻ്റെ പ്രതിഷേധത്തിലേക്ക് കയറി ചെന്ന് ബിജെപി മന്ത്രി
വിവാഹത്തിനിടെ പണം വാരിയെറിഞ്ഞ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ
കേക്ക് ഒക്കെ മുറിച്ച് കെ സി വേണുഗോപാലിൻ്റെ ജന്മദിനം ആഘോഷം