Hridayapoorvam: ‘അവയവദാനം കാണിച്ചിരിക്കുന്നത് വെറും തമാശയായി’; ‘ഹൃദയപൂർവം’ സിനിമയ്‌ക്കെതിരെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍

Dr Haris Chirackal Criticizes Hridayapoorvam : അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകളെ കുറിച്ചൊന്നും സിനിമയിൽ കാണിക്കുന്നില്ലെന്നും എല്ലാം വെറും തമാശയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഡോക്ടർ പറയുന്നു.

Hridayapoorvam: അവയവദാനം കാണിച്ചിരിക്കുന്നത് വെറും തമാശയായി; ഹൃദയപൂർവം സിനിമയ്‌ക്കെതിരെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍

ഡോ, ഹാരിസ് ചിറക്കൽ, 'ഹൃദയപൂർവം' പോസ്റ്റർ

Updated On: 

19 Sep 2025 | 01:40 PM

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങി തീയേറ്ററുകളിൽ വലിയ വിജയം നേടിയ ‘ഹൃദയപൂർവം’ എന്ന സിനിമയ്‌ക്കെതിരെ ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. സത്യൻ അന്തിക്കാടിന്റെ പോലൊരു സീനിയറായ സംവിധായകൻ വളരെ അലക്ഷ്യമായയാണ് അവയവ ദാനത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹാരിസ് പറയുന്നു. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകളെ കുറിച്ചൊന്നും സിനിമയിൽ കാണിക്കുന്നില്ലെന്നും എല്ലാം വെറും തമാശയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഡോക്ടർ പറയുന്നു.

നേരത്തെ, മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ചുള്ള ഡോക്ടർ ഹാരിസിന്റെ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൃദയപൂർവം സിനിമയ്‌ക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു കാര്യവും നന്നായി മനസിലാക്കതെയും പഠിക്കാതെയുമാണ് മിക്ക മലയാള സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.

ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ALSO READ: 44 വർഷത്തെ ദാമ്പത്യ ജീവിതം; വഴക്കുകളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സുജാത മോഹൻ

അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ദാനം സ്വീകരിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും ഒരൊറ്റ വികാരം മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും അത് ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. അവയവം സ്വീകരിച്ച വ്യക്തിക്ക് പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. ഇത് കാര്യമായാലും മരണം പോലും സംഭവിക്കാം. സാമ്പത്തിക ചിലവ് ഉയരാം. സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ, അപകടങ്ങൾ, അടിപിടി എന്നിവയെല്ലാം കഴിവതും ഒഴിവാക്കണമെന്നും ഡോക്ടർ പറയുന്നു.

ദാതാവും സ്വീകർത്താവും തമ്മിൽ പരസ്പരം അറിയരുതെന്ന് ഒരു ചിന്ത നിലനിന്നിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു ഇത്. ഇപ്പോൾ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ മൂലവും ഈ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ലെന്നും ഡോക്ടർ ഹാരിസ് പറയുന്നു. പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം, അല്ലാതെ അതിനൊപ്പം വികാരം മാറ്റിവയ്ക്കപ്പെടുന്നില്ല. സയൻസിനെ പോലും ഇത്തരത്തിൽ വളച്ചൊടിക്കുന്നതിലൂടെ ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ വിശ്വാസ്യതയുമാണ് നഷ്ടപെടുന്നതെന്നും ഡോക്ടർ ഹാരിസ് കൂട്ടിച്ചേർത്തു.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ