AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sujatha Mohan: 44 വർഷത്തെ ദാമ്പത്യ ജീവിതം; വഴക്കുകളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സുജാത മോഹൻ

Sujatha Mohan Secret to Her Successful Married Life: സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന 'സരിഗമപ' എന്ന ഷോയിലെ ഓണം എപ്പിസോഡിൽ സുജാതയ്ക്കൊപ്പം ഭർത്താവ് മോഹനും എത്തിയിരുന്നു. അപ്പോഴാണ് അവതാരക രഞ്ജിനി ഹരിദാസ്, അവരോട് ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ചോദിക്കുന്നത്.

Sujatha Mohan: 44 വർഷത്തെ ദാമ്പത്യ ജീവിതം; വഴക്കുകളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സുജാത മോഹൻ
സുജാത ഭർത്താവ് മോഹനൊപ്പംImage Credit source: Facebook
nandha-das
Nandha Das | Updated On: 19 Sep 2025 12:07 PM

പതിനെട്ടാം വയസ്സിലായിരുന്നു ഗായിക സുജാത മോഹനൻ വിവാഹിതയായത്. ഏഴ് വയസ് മുതൽ അറിയാവുന്ന മോഹനുമായുള്ള വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും താരം സംസാരിച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇവരുടെ പ്രണയം, 44 വർഷങ്ങൾക്കിപ്പുറവും അതുപോലെ തന്നെ നിലനിൽക്കുന്നത് യഥാർത്ഥത്തിൽ അതിശയിപ്പിക്കുന്നതാണ്. അതേകുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇപ്പോൾ സുജാത.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സരിഗമപ’ എന്ന ഷോയിലെ ഓണം എപ്പിസോഡിൽ സുജാതയ്ക്കൊപ്പം ഭർത്താവ് മോഹനും എത്തിയിരുന്നു. അപ്പോഴാണ് അവതാരക രഞ്ജിനി ഹരിദാസ്, അവരോട് ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ചോദിക്കുന്നത്. ഇരുവരും അത് പങ്കുവയ്ക്കുകയും ചെയ്തു. സുജാത വീട്ടിൽ ഇങ്ങനെയല്ലെന്നും ഒരു നരസിംഹാവതാരം ആണെന്നുമായിരുന്നു മോഹന്റെ പ്രതികരണം. ഇതിന് ശേഷമുള്ള സുജാതയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടിയത്.

അതൊന്നുമല്ല കാരണം നമ്മൾ തമ്മിൽ പരസ്പരം കാണാറേയില്ല എന്നായിരുന്നു സുജാത പറഞ്ഞത്. അതുകൊണ്ടാണ് വഴക്ക് ഉണ്ടാവാത്തത്. കാലത്ത് തന്നെ ക്ലബ്ബ് അത് ഇത് എന്നെല്ലാം പറഞ്ഞ് മോഹൻ വീട്ടിൽ നിന്ന് ഇറങ്ങും. മോഹൻ വരുമ്പോഴേക്കും താൻ ഇറങ്ങും. അതാണ് തങ്ങളുടെ ജീവിത വിജയത്തിന്റെ രഹസ്യമെന്ന് സുജാത മോഹൻ പറയുന്നു. ഇതിനു മറുപടിയായായി തമ്മിൽ തല്ലാനുള്ള ഒരു സാഹചര്യം കിട്ടിയില്ല എന്നായിരുന്നു മോഹൻ പറഞ്ഞത്.

ALSO READ: ‘എന്റെ റെസ്റ്റോറന്‍റിൽ കച്ചവടം നടന്നത് 50 രൂപയ്ക്ക്, ശമ്പളം കൊടുക്കുന്നത് 15 ലക്ഷം’; ദുരന്തബാധിതരോട് സ്വന്തം ദുരിതം പങ്കുവെച്ച് കങ്കണ

വിവാഹശേഷം സംഗീത ലോകത്തേക്ക് മടങ്ങിവരാനുള്ള പ്രധാന കാരണം മോഹൻ തന്നെയാണെന്നും സുജാത പറയുന്നു. നിന്റെ പാട്ട് കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്നും അതിനാൽ പാട്ട് നിർത്താൻ പറ്റില്ലെന്നും പറഞ്ഞു. 1981ലായിരുന്നു വിവാഹം നടന്നത്. ദാമ്പത്യ ജീവിതം ഇപ്പോൾ 44 വർഷത്തിൽ എത്തിനിൽക്കുന്നുവെന്നും സുജാത പറഞ്ഞു.