Bhagyalakshmi: ‘മലയാള സിനിമാ ലോകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയ്യിലാണ്, അവർ വിചാരിച്ചാൽ വലിയാെരു മാറ്റം വരും’; ഭാ​ഗ്യലക്ഷ്മി

Bhagyalakshmi About Current Controversy: ഇത്തരക്കാരെ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ സൂപ്പർതാരങ്ങൾ തീരുമാനിക്കണമെന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. അറോറ മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡബ്ബിം​ഗ് ആർട്ടിസ്റ്റ്.

Bhagyalakshmi: മലയാള സിനിമാ ലോകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയ്യിലാണ്, അവർ വിചാരിച്ചാൽ വലിയാെരു മാറ്റം വരും; ഭാ​ഗ്യലക്ഷ്മി

Dubbing Artist Bhagyalakshmi

Published: 

24 Apr 2025 | 06:28 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ മലയാള സിനിമ ലോകത്ത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ഇതിനു പിന്നാലെ സിനിമ സംഘടനയിലെ തർക്കവും വലിയ വിവാദങ്ങളിലേക്ക് കടന്നിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഷൈൻ ടോം- വിൻ സി വിവാദങ്ങളാണ് പ്രധാന ചർച്ചവിഷയം. ഷൈൻ ടോം സിനിമ സെറ്റിൽ ലഹരി ഉപയോ​ഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസിയുടെ ആരോപണത്തിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.

ഇത്തരം പ്രതികരണങ്ങളിൽ സ്വന്തമായ നിലപാട് പറയുന്നയാളാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ഷെെൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിലും താരം പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരക്കാരെ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ സൂപ്പർതാരങ്ങൾ തീരുമാനിക്കണമെന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. അറോറ മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡബ്ബിം​ഗ് ആർട്ടിസ്റ്റ്.

Also Read: ‘എവർഗ്രീൻ കോംബോ’ വീണ്ടും, എന്നിട്ടും തുടരും പ്രമോഷന് മോഹൻലാൽ-ശോഭന എത്തിയില്ല? കാരണം പറഞ്ഞ് തരുൺ മൂർത്തി

മലയാള സിനിമാ ലോകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയ്യിലാണ്. അവർ വിചാരിച്ചാൽ ഇവിടെ വലിയാെരു മാറ്റം കൊണ്ട് വരാൻ സാധിക്കുമെന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. അവരുടെ വാക്കുകൾക്ക് അത്രയും വിലയുണ്ടെന്നും പ്രൊഡ്യൂസേർസിനേക്കാൾ ഇത്തരത്തിലുള്ളവർ തന്റെ സിനിമയിൽ വേണ്ടെന്ന് അവർ പറഞ്ഞാൽ മതിയെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും വർക്ക് ചെയ്യുന്ന സമയത്ത് ഡെഡിക്കേഷനോടെയാണ് ചെയ്യുന്നതെന്നും അവർ മദ്യപിച്ചിട്ടും പുകവലിച്ചിട്ടുമല്ലല്ലോ അഭിനയിക്കുന്നതെന്നും താരം പറയുന്നു.ഇത്തരത്തിൽ ഡിസിപ്ലിൻ ഇല്ലാത്തവർക്കൊപ്പം വർക്ക് ചെയ്യരുതെന്നും ഭാ​ഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഇപ്പോൾ എല്ലാ സൗകര്യങ്ങളുമുണ്ട്. എന്ത് ചോദിച്ചാലും പ്രൊഡ്യൂസർ ആ നിമിഷം അവർക്ക് എത്തിച്ച് കൊടുക്കുമെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

ഇന്ന് ഹോട്ടലിലെ ഈ ഭക്ഷണം വേണമെന്ന് പറയുമ്പോഴേക്കും അത് വാങ്ങി നൽകുമെന്നും രാത്രി ഷൂട്ട് കഴിഞ്ഞ് ഭക്ഷണം റൂമിലെത്തിക്കുമെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ഇതിനൊക്കെ പുറമെ കാരവാനും ഉണ്ടാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്