Dulquer Salmaan: ‘നസ്ലിനെ ഒരു ബാഗിലെടുത്ത് തൂക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും, കല്യാണിയും ഞാനും കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നെന്ന് തോന്നുന്നു’; ദുൽഖർ
Dulquer Salmaan Praises Team ‘Lokah’ : കല്യാണിയും താനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. കഴിഞ്ഞ ജന്മത്തിൽ തങ്ങള്‍ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാര്‍ഥതയോടെ മറ്റാരെങ്കിലും അവതരിപ്പിക്കുമായിരുന്നോ എന്നത് സംശയമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Dulquer Salmaan Praises Team Lokah
മലയാള സിനിമ പ്രേക്ഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക – ചാപ്റ്റർ വൺ: ചന്ദ്ര തീയറ്റുറുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങി ഏഴ് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബിൽ ഇടം പിടിക്കാൻ ലോകയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ പ്രശംസിച്ച് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍.
ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളുമാണ് ചിത്രത്തിനുവേണ്ടി അണിനിരന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഹൈദരാബാദില്‍ ‘ലോക’യുടെ തെലുങ്ക് പതിപ്പായ ‘കൊത്ത ലോക’യുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.ലോക ചിത്രത്തിന്റെ സന്തോഷവും പോസിറ്റിവിറ്റിയും നിറഞ്ഞ ക്രൂവും കാസ്റ്റും മറ്റൊരു സിനിമയിലും ഉണ്ടാവിലെന്നാണ് ദുൽഖർ പറയുന്നത്. ചിത്രത്തിനു വേണ്ടി തങ്ങളുടെ ഹൃദയവും ആത്മാവും നല്‍കിയവരാണ് എല്ലാവരും. നിർമാതാവെന്ന നിലയിൽ താൻ ഒന്നോ രണ്ടോ തവണ മാത്രമേ സെറ്റിലേക്ക് പോയിട്ടുള്ളുവെന്നും എഡിറ്റും ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. അത് തനിക്ക് ടീമിലുള്ള വിശ്വാസം കൊണ്ടാണെന്നാണ് ദുൽഖർ പറയുന്നത്.
Also Read:‘ഞാൻ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ചിത്രം’; ‘ലോക’യെ പ്രശംസിച്ച് ആലിയ ഭട്ട്
തങ്ങൾ ആദ്യം നിർമിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലും നസ്ലിന്‍ ഉണ്ടായിരുന്നു. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാല്‍, എന്തൊരു ക്യൂട്ടാണെന്ന് മനസിലാവും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നുമെന്നാണ് ദുൽഖർ പറയുന്നത്. ചന്തുവിന്റെ അച്ഛനൊപ്പം(സലീം കുമാർ) താൻ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പോലെ തന്നെയാണ് ചന്തുവും എന്നാണ് ദുൽഖർ പറഞ്ഞത്. കല്യാണിയും താനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. കഴിഞ്ഞ ജന്മത്തിൽ തങ്ങള്‍ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാര്‍ഥതയോടെ മറ്റാരെങ്കിലും അവതരിപ്പിക്കുമായിരുന്നോ എന്നത് സംശയമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.