‘Poocha Sir’ movie’s title poster : എക്കോ ടീം വീണ്ടുമെത്തുന്നു, ജോമോന്‍ ജ്യോതിര്‍ പ്രധാന കഥാപാത്രം, ‘പൂച്ച സാറിന്റെ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

'Poocha Sir' movie's title poster :: വന്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ എക്കോ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് അല്‍പം വെറൈറ്റി ആണ്. 'പൂച്ച സാര്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടൈറ്റില്‍. കണ്ണടവച്ച പ്രത്യേക ലുക്കിലുള്ള ഒരു പൂച്ചയാണ് പോസ്റ്ററിലുള്ളത്. വാഴ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച റെജിവാന്‍ അബ്ദുള്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍.

Poocha Sir movies title poster : എക്കോ ടീം വീണ്ടുമെത്തുന്നു, ജോമോന്‍ ജ്യോതിര്‍ പ്രധാന കഥാപാത്രം, പൂച്ച സാറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പൂച്ച സാര്‍ ടൈറ്റില്‍ പോസ്റ്റര്‍, ജോമോന്‍ ജ്യോതിര്‍

Published: 

11 Jun 2026 | 11:02 AM

വന്‍ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ എക്കോ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പേര് അല്‍പം വെറൈറ്റി ആണ്. ‘പൂച്ച സാര്‍’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടൈറ്റില്‍. കണ്ണടവച്ച പ്രത്യേക ലുക്കിലുള്ള ഒരു പൂച്ചയാണ് പോസ്റ്ററിലുള്ളത്. എല്ലാ കഥകള്‍ക്കും ഒരു പേരുണ്ട് , ഇവിടെ ഇതാ ‘പൂച്ച സാര്‍’… ഇത് വെറുമൊരു പൂച്ചയല്ല വേഷംമാറിയ ഇതിഹാസമാണ്… എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടരിക്കുന്നത്.

വാഴ 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച റെജിവാന്‍ അബ്ദുള്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍. 18 പ്ലസ് ജേര്‍ണി ഓഫ് ലവ്, ജോ ആന്റ് ജോ, ബ്രൊമാന്‍സ് എന്നീ സിനിമകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ച അരുണ്‍ ഡി ജോസാണ് പൂച്ച സാറിന്റെ കഥയൊരുക്കുന്നത്. പുച്ചകളുടെ ബുദ്ധിയെയും ഒന്നിനെയും ഭയക്കാത്ത സ്വഭാവത്തെയും ഞൊടിയിടയിലുള്ള പ്രതികരണ ശേഷിയെയും വിശേഷിപ്പികൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഉയര്‍ന്ന് വന്ന ഒരു പ്രയോഗമാണ് പൂച്ച സാര്‍ എന്നത്.

Also Read : ഷാജോണ്‍ സെറ്റില്‍ വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വച്ച്, മക്കളോട് പോലും പറഞ്ഞില്ല സഹദേവന്‍ ഉണ്ടെന്ന് : ദൃശ്യം 3 ലെ ഡോക്ടര്‍

സ്പൂഫ് വീഡിയോകളിലൂടെ സിനിമയിലെത്തി, ചുരുങ്ങിയ കാലം കൊണ്ട് ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധനേടി, ഇപ്പോള്‍ മുഴുനീളന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തലത്തിലേക്ക് അത്ഭുതകരമായ്‌ വളര്‍ന്ന ജോമോന്‍ ജ്യോതിറാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. വാഴ 2 ലെ ക്ലൈമാക്‌സില്‍ ഏറ്റവും അധികം കൈയ്യടിനേടിയത് ജോമോനായിരുന്നു. തീയേറ്റര്‍ കത്തിക്കുന്ന പ്രകടനമായിരുന്നു അത്. സന്തോഷ് ട്രോഫി എന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പകരക്കാരനായി ജോമോന്‍ എത്തുന്നു എന്ന വാര്‍ത്ത അതിന് പിന്നാലെയാണ് പുറത്ത് വന്നത്. സമൂഹമാധ്യമങ്ങിളില്‍ ഉള്‍പ്പെടെ ഈ പ്രഖ്യാപനത്തിന് വലിയ കൈയ്യടിയാണ് കിട്ടിയ്. അങ്ങനെയിരിക്കെയാണ് പൂച്ച സാറിലും പ്രധാന റോളില്‍ ജോമോന്‍ എത്തുന്ന കാര്യം അറിയുന്നത്.

ജോമോന് പുറമെ വാഴ 2 ല്‍ മുഴുനീളന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച അലന്‍ ബിന്‍ സിറാജും പൂച്ച സാറിന്റെ ഭാഗമാണ്. ചിത്രത്തിലെ മറ്റ് റോളുകളില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

English Summary

After the hugely successful film Eko, the makers of Aaradhya Studios have released the title poster of the new film. The name is a bit of a variety. The title given to the film is ‘Poocha Sir’. The poster features a cat in a special look with its eyes closed. Poocha Sir is the directorial debut of Rejiwan Abdul Basheer, who has worked as chief associate director on films including Vazha 2. Joemon Jyothir plays the lead role in the film.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്