AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

OTT Releases: ‘തുടരും’ മുതൽ ‘റെട്രോ’ വരെ; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

OTT Releases in May 2025: ഈ ആഴ്ച ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം. മലയാളത്തിലെ 'തുടരും' മുതൽ തമിഴിലെ 'റെട്രോ' വരെ, പ്രേക്ഷർ ഏറെ ആകാശംശയോടെ കാത്തിരുന്ന ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്.

nandha-das
Nandha Das | Updated On: 28 May 2025 11:33 AM
മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് 'തുടരും'. ഏപ്രിൽ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 100 കോടിയാണ് നേടിയത്. 'തുടരും' ഈ മാസം 30ന് ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. (Image Credits: Facebook)

1 / 7
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'റെട്രോ'. മെയ് 1ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. 'റെട്രോ' നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയിലെത്തുന്നത്. മേയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. (Image Credits: Facebook)

2 / 7
പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. ശശികുമാറും സിമ്രനും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിഷാൻ ജീവിന്താണ്. മേയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. 'ടൂറിസ്റ്റ് ഫാമിലി' ഈ മാസം അവസാനത്തോടെ ഒടിടിയിലേക്ക് എത്തുമെന്നാണ് വിവരം. (Image Credits: Facebook)

3 / 7
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആലപ്പുഴ ജിംഖാന'. വിഷു റിലീസായാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുക്കിയ ഒരു കോമഡി ആക്ഷൻ ചിത്രമാണിത്. 'ആലപ്പുഴ ജിംഖാന' ജൂൺ 5 മുതൽ സോണി ലിവിലൂടെ സ്ട്രീമിങ് ആരഭിക്കും. (Image Credits: Facebook)

4 / 7
വൻ വിജയം കൊയ്ത 'ഹിറ്റ്' ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3'ക്ക് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. നാനിയെ കേന്ദ്ര കഥാപാത്രമാക്കി സൈലേഷ് കൊളാനു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം മെയ് 1നാണ് തിയേറ്ററുകളിൽ എത്തിയത്. വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. 'ഹിറ്റ് 3' നെറ്റ്ഫ്ലിക്ലിലൂടെ മേയ് 29 മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. (Image Credits: Facebook)

5 / 7
സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'അഭിലാഷം'. മാർച്ച്‌ 29ന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ഷംസു സെയ്ബയാണ്. മെയ്‌ 23ന് ‘അഭിലാഷം’ പ്രൈം വീഡിയോയിലും മനോരമ മാക്സിലും സ്ട്രീമിങ് ആരംഭിച്ചു. (Image Credits: Facebook)

6 / 7
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഹണ്ട്'. 2024 ഓഗസ്റ്റ് 23ന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽ വരുന്നതാണ്. ‘ഹണ്ട്’ മനോരമ മാക്സിലൂടെ മേയ് 23 മുതൽ സ്ട്രീമിങ് ആരംഭിച്ചു. (Image Credits: Facebook)

7 / 7