AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan: ഇപ്പോള്‍ നടക്കുന്നതെല്ലാം എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയുടെ ഭാഗം: ഉണ്ണി മുകുന്ദന്‍

Unni Mukundan About Issues With Vipin Kumar: മുന്‍ മാനേജരനായ വിപിനെ മര്‍ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരിക്കുകയാണ്. വിപിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂടെ നിന്നൊരാള്‍ തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചപ്പോള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Unni Mukundan: ഇപ്പോള്‍ നടക്കുന്നതെല്ലാം എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയുടെ ഭാഗം: ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് Image Credit source: Social Media
shiji-mk
Shiji M K | Published: 28 May 2025 08:18 AM

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജറായ വിപിനും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ കുറിച്ച് താന്‍ നല്ലത് പറഞ്ഞപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നത്.

മുന്‍ മാനേജരനായ വിപിനെ മര്‍ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരിക്കുകയാണ്. വിപിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂടെ നിന്നൊരാള്‍ തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചപ്പോള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിപിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചെന്നാണ് കണ്ടത്. തങ്ങളുടെ പൊതുസുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നു. ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ വെച്ചായിരുന്നു സംസാരിച്ചത്. വരുമ്പോള്‍ തന്നെ വിപിന്‍ കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു.

എന്തിനാണ് തന്നെ കുറിച്ച് അപവാദം പ്രചരിപ്പിച്ചതെന്ന ചോദ്യത്തിന് വിപിന്റെ കൈവശം കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. സംവിധായകന്‍ വിഷ്ണു മോഹന്‍ ഇക്കാര്യങ്ങളെല്ലാം വിപിനോട് ചോദിച്ചപ്പോള്‍ കുറ്റം സമ്മതം നടത്തി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ മുന്നില്‍ ഭാവമാറ്റമില്ലാതെ വിപിന്‍ നിന്നപ്പോഴാണ് കണ്ണട മാറ്റി സംസാരിക്കാന്‍ പറഞ്ഞത്. കണ്ണില്‍ നോക്കി വിപിന് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്നും നടന്‍ പറയുന്നു.

കണ്ണട ഊരി മാറ്റി പൊട്ടിച്ചു. അതല്ലാതെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന പ്രവൃത്തി താന്‍ ചെയ്തിട്ടില്ല. പിന്നീട് വിപിന്‍ മാപ്പ് പറഞ്ഞു. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഒരുമിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടും പാസ്വേര്‍ഡും തിരികെ നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടുവെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Unni Mukundan: സിനിമാക്കാരില്‍ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളില്‍ ഒളിപ്പിക്കാത്ത മനുഷ്യനാണ് ഉണ്ണി മുകുന്ദന്‍ – ഒമര്‍ ലുലു

നരിവേട്ടയെ കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിപ്പിച്ചത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയുടെ ഭാഗം. താന്‍ ടൊവിനോയെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് മനസിലായിട്ടുണ്ട്. തന്റെ മാര്‍ക്കോ വിജയിച്ചപ്പോള്‍ ആഘോഷത്തിന് കൂടെ നിന്നയാളാണ് ടൊവിനോ. അതിനാല്‍ തങ്ങളുടെ സൗഹൃദം തകര്‍ക്കാനാകില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.