Raghu Kalamassery: പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു; ഉമ്മൻ ചാണ്ടിയായി ശ്രദ്ധേയനായ കലാകാരൻ
Raghu Kalamassery: കലാകാരൻ എന്ന നിലയിൽ രഘു കളമശ്ശേരി ഏറ്റവും കൂടുതൽ ശ്രദ്ധനേടി നൽകിയത് ഉമ്മൻചാണ്ടിയുടെ...
Raghu KalamasseryImage Credit source: Facebook
കൊച്ചി: പ്രമുഖ മിമിക്രി കലാകാരൻ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. പെട്ടെന്ന് ഉണ്ടായ രോഗബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. നേവൽ ബേസ് ജീവനക്കാരായിരുന്ന അദ്ദേഹം ഏഷ്യാനെറ്റ് ചാനലിലെ ഒരുകാലത്തെ പ്രമുഖ ഷോ ആയിരുന്ന സിനിമാലയിലൂടെയാണ് രഘു കളമശ്ശേരി പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്.
അക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇഷ്ടപ്പെട്ട ഷോയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേഷപ്പകർച്ച യിലൂടെയാണ് രഘു കളമശ്ശേരി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കലാകാരൻ എന്ന നിലയിൽ രഘു കളമശ്ശേരി ഏറ്റവും കൂടുതൽ ശ്രദ്ധനേടി നൽകിയത് ഉമ്മൻചാണ്ടിയുടെ വേഷപകർച്ചയാണ്.